Image

ഫാ. ജില്‍സണ്‍ മാത്യു നയിക്കുന്ന ത്രിദിന നോന്പുകാല ധ്യാനവും തിരുവചന ശുശ്രുഷയും ബെഡ്‌ഫോര്‍ഡില്‍ മാര്‍ച്ച് 10 മുതല്‍

Published on 01 March, 2023
ഫാ. ജില്‍സണ്‍ മാത്യു നയിക്കുന്ന ത്രിദിന നോന്പുകാല ധ്യാനവും തിരുവചന ശുശ്രുഷയും ബെഡ്‌ഫോര്‍ഡില്‍ മാര്‍ച്ച് 10 മുതല്‍

ബെഡ്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബെഡ്‌ഫോര്‍ഡ് ആസ്ഥാനമായി രൂപം കൊടുത്ത സെന്റ് അല്‍ഫോന്‍സാ പ്രോപോസ്ഡ് മിഷനില്‍ വിശുദ്ധ വാരത്തിനു ഒരുക്കമായി മാര്‍ച്ച് 10, 11, 12 തീയതികളില്‍ ത്രിദിന നോന്പുകാല ധ്യാനവും തിരുവചന പ്രഘോഷണവും നടത്തപ്പെടുന്നു.

വലിയ നോന്പുകാലത്തു ബെഡ്‌ഫോര്‍ഡില്‍ നടത്തപ്പെടുന്ന ഒരുക്ക ധ്യാനം നയിക്കുന്നത് പ്രശസ്ത തിരുവചന പ്രഘോഷകനും, പ്രമുഖ ധ്യാനഗുരുവും, വിന്‍സെന്‍ഷ്യന്‍ സഭാംഗവുമായ ഫാ. ജില്‍സണ്‍ മാത്യു കക്കാട്ടുപിള്ളിയാണ്.

'വിശുദ്ധ വാരത്തിലേക്കുള്ള വിശ്വാസ തീര്‍ഥയാത്രയില്‍ നമ്മുടെ മാനസിക-ആല്‍മീയ- ഭൗതീക തലങ്ങളെ, ലോക രക്ഷകന്റെ പീഡാനുഭവ-ഉദ്ധാന ദിവ്യരഹസ്യങ്ങളോട് ചേര്‍ത്ത് ആല്‍മീയ അനുഭവമായി മാറുവാനും, അനുഗ്രഹ വാതായനങ്ങളുടെ തുറവക്കും ഈ ത്രിദിന ധ്യാനം ദൈവീക കൃപകളുടെ വേദിയാകും' എന്ന്പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. എബിന്‍ തോമസ് നീരുവേലില്‍ ആശംസിച്ചു.

നോന്പുകാല ത്രിദിന ധ്യാനം വിജയപ്രദമാകുവാനും ഏവര്‍ക്കും അനുഗ്രഹപൂരിതമാകുവാനും കുടുംബകൂട്ടായ്മ വാര്‍ഡ് ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ആഴ്ചയിലൊരിക്കലും, ഭവനങ്ങളില്‍ കുടുംബ പ്രാര്‍ഥനയോടനുബന്ധിച്ചും മധ്യസ്ഥ പ്രാര്‍ഥന നടത്തണമെന്ന് രൂപത നിര്‍ദേശിച്ചിട്ടുണ്ട്.

ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ പ്രോപോസ്ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ഭാഗമായതിനുശേഷം ആദ്യമായാണ് ബെഡ്‌ഫോര്‍ഡ് കേന്ദ്രീകരിച്ച് വാര്‍ഷിക ധ്യാനം സംഘടിപ്പിക്കുന്നത്. സെയിന്റ് അല്‍ഫോന്‍സാ പ്രോപോസ്ഡ് മിഷന്‍ ക്രമീകരിച്ചിരിക്കുന്ന വിശുദ്ധവാര ഒരുക്ക ധ്യാനത്തില്‍ ഒരുങ്ങി പങ്കെടുക്കുവാനും, അനുതാപത്തിലൂന്നിയ മാനസിക വിശുദ്ധീകരണത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി പള്ളിക്കമ്മിറ്റി അറിയിച്ചു.

ധ്യാനത്തോടനുബന്ധിച്ചു കുന്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Date and Time
March 10th Friday 15:00 - 21:00 PM
March 11th Saturday 10:00 - 14:00 PM
March 12th Sunday 17:00 - 21:00 PM

Venue: Christ The King Catholic Church, Harrowden Road, Bedford, MK42 9SP

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക