Image

ഐഒസി രാഹുല്‍ ഗാന്ധിക്കു നല്‍കുന്ന സ്വീകരണത്തിനും പ്രവാസി സംഗമത്തിനും സുരക്ഷാ മാനദണ്ഡം കണക്കാക്കി വേദിക്കു മാറ്റം വരുത്തി

Published on 01 March, 2023
ഐഒസി രാഹുല്‍ ഗാന്ധിക്കു നല്‍കുന്ന സ്വീകരണത്തിനും പ്രവാസി സംഗമത്തിനും സുരക്ഷാ മാനദണ്ഡം കണക്കാക്കി വേദിക്കു മാറ്റം വരുത്തി



ലണ്ടന്‍: ഭാരത് ജോഡോ യാത്രയുടെ വന്‍ വിജയത്തിനുശേഷം യുകെയിലെത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യുകെയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവാസി സംഗമത്തിന്റെ രജിസ്‌ട്രേഷനില്‍ ആവേശകരമായ പ്രതികരണമാണ് ഉള്ളതെന്ന് യുകെ ഐഒസി ഭാരവാഹികള്‍ പറഞ്ഞു. യുകെയില്‍ താമസിക്കുന്ന പ്രവാസികളായ പരമാവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുചേരുവാന്‍ ഉതകുന്ന ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നു ഐഒസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.

പ്രവാസി സംഗമത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അവര്‍ ഫോട്ടോ ഐഡന്റിറ്റിയും കൊണ്ടുവരേണ്ടതാണ്.

 

രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി രണ്ടു ദിവസത്തിനകം തന്നെ ലഭിക്കുന്ന ആവേശകരമായ പ്രതികരണത്തിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാനും, പരമാവധി ജനങ്ങള്‍ക്ക് പങ്കുചേരുവാനായി അവസരം ഒരുക്കുന്നതിനുമാണ് സമ്മേളന വേദി മാറ്റിയത് എന്ന് ഐഒസി യുകെ കേരള ചാപ്റ്റര്‍ വക്താവ് അജിത് മുതയില്‍ അറിയിച്ചു. ലണ്ടന്‍ മിഡില്‍സെക്‌സിലെ ഹെസ്റ്റണ്‍ ഹൈഡ് ഹോട്ടലാണ് പുതിയ സമ്മേളന വേദിയാവുക എന്നും അജിത് അറിയിച്ചു.


മാര്‍ച്ച് 5 ഞായറാഴ്ച ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും പ്രവാസി സമ്മേളനം നടക്കുക. നേരത്തെ രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ലെന്ന് ഐഒസി ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യയില്‍ നടത്തിയ ഭാരത് ജോഡോ യാത്രയുടെ വിജയം രാഹുല്‍ ഗാന്ധി ലണ്ടനിലെ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രവാസികളുമായി പങ്കുവയ്ക്കുമെന്നും സമ്മേളനത്തില്‍ ഐഒസി ചെയര്‍മാന്‍ സാം പിത്രോഡയടക്കമുള്ള നേതാക്കള്‍ അമേരിക്കയില്‍ നിന്നും, ഇന്ത്യയില്‍ നിന്നുമായി പങ്കെടുക്കുമെന്നും ഐഒസി യുകെ ഭാരവാഹികള്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ ലിങ്ക്:- https://londongreetsrg.rsvpify.com

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
സുജു ഡാനിയേല്‍: +447872129697
അശ്വതി നായര്‍: +447305815070 ,
അപ്പച്ചന്‍ കണ്ണഞ്ചിറ: +447737956977

സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Heston Hyde Hotel, North Hyde Lane, Hounslow, Middlesex Post Code:TW5 0EP

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക