അബുദാബി: കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഇതാദ്യമായാണ് അബുദാബി കെ എംസിസികു കീഴില്‍ കോട്ടയം ജില്ലാ കമ്മിറ്റി രൂപീകൃതമാകുന്നത്.
ജില്ലാ പ്രസിഡന്റായി ഇസ്ഹാഖ് നദ്വി, ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ഷബീര്‍, ട്രഷററായി തുഫൈല്‍ ബക്കര്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ഡോ. ജേക്കബ് ഈപ്പന്‍ , മുഹമ്മദ് അഷ്‌റഫ് , സുനില്‍ ചങ്ങനാശേരിയും സെക്രട്ടറിമാരായി അഷ്‌റഫ് ഇല്ലത്തുപറന്പില്‍, നൗഷാദ് വളവിനാല്‍, ഹാഫിസ് മുഹമ്മദ് തുടങ്ങിയവരേയും തെരഞ്ഞെടുത്തു. സൗത്ത് സോണ്‍ കെ എംസിസി ട്രഷറര്‍ ഇസ്ഹാഖ് നദ്വി കോട്ടയം അധ്യക്ഷത വഹിച്ചു. സംസഥാന കെ എംസിസി സെക്രട്ടറി എ. സഫീഷ് യോഗം ഉദ്ഘാടനം ചെയ്തു.
അനില്‍ സി. ഇടിക്കുള