StateFarm

അബുദാബി മാര്‍ത്തോമ ഇടവകയെ നയിക്കാന്‍ എട്ട് 'ബിജു'മാര്‍

Published on 01 March, 2023
 അബുദാബി മാര്‍ത്തോമ ഇടവകയെ നയിക്കാന്‍ എട്ട് 'ബിജു'മാര്‍

 


അബുദാബി : കൗതുകവും , ചിരിയും പടര്‍ത്തിയ തെരഞ്ഞെടുപ്പിനൊടുവില്‍ ഒരേ പേരുകാരായ എട്ടു പേര്‍ അബുദാബി മാര്‍ത്തോമ ഇടവകയുടെ അടുത്ത വര്‍ഷത്തെ ഭാരവാഹികളായി. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ എല്ലാം 'ബിജു' മയം.

ബിജു പാപ്പച്ചന്‍ ( വൈസ് പ്രസിഡന്റ്) , ബിജു കുര്യന്‍ (സെക്രട്ടറി), ബിജു ടി മാത്യു , ബിജു ഫിലിപ്പ് (ട്രസ്റ്റിമാര്‍) ബിജു മാത്യു , ബിജു പി ജോണ്‍ (ഓഡിറ്റേഴ്‌സ്) ബിജു എം വര്‍ഗീസ് (ആത്മായ ശുശ്രുഷകന്‍) എന്നീ ബിജു നാമധാരികള്‍ ഭാരവാഹി പട്ടികയില്‍ നിറഞ്ഞപ്പോള്‍ വനിതകളും വിട്ടുകൊടുത്തില്ല. സഭാ മണ്ഡലത്തിലേക്ക് അവരും ഒരു ബിജുവിനെ തിരഞ്ഞെടുത്തു. സുമ ബിജുവാണ് മണ്ഡലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ ബിജുമാരുടെയും കൂട്ടത്തിലേക്കു മറ്റൊരു ആത്മായ ശുശ്രുഷകനായി എത്തിയത് പേരില്‍ സാമ്യമുള്ള ലിജോയും, എല്ലാം ബിജുമയമായ കമ്മറ്റിയെ നയിക്കുന്ന പ്രസിഡന്റ് റവ. ജിജു ജോസഫും ആണെന്നതും കൗതുകത്തെ ഇരട്ടിയാക്കുന്നു. പേരിലെ സാമ്യവും , ഒരുമയും നിറഞ്ഞ ഒരു പുതിയ പ്രവര്‍ത്തന വര്‍ഷമാകും 2023 -24 എന്ന ശുഭ പ്രതീക്ഷയിലാണ് ഇടവക ജനങ്ങള്‍. പേരിലെ ഒരുമ കൊണ്ടുതന്നെ പുതിയ ഭാരവാഹികളുടെ ചിത്രവുമായി ഇറങ്ങിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ് .

അനില്‍ സി ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക