Image

കോട്ടയം ഫെസ്റ്റ് 2023ന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു

Published on 01 March, 2023
 കോട്ടയം ഫെസ്റ്റ് 2023ന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു

 

റാഫിള്‍ കൂപ്പണ്‍ പ്രകാശനം രക്ഷാധികാരി ബിനോയ് സെബാസ്റ്റ്യന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സി.എസ് ബത്താറിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. പ്രസിഡന്റ് അനൂപ് സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജയിംസ് സ്വാഗതം ആശംസിച്ചു.

ബിഇസി എക്‌സ്‌ചേഞ്ച് പ്രതിനിധി റെനോഷ് കുരുവിള , വൈസ് പ്രസിഡന്റ് രതീഷ് കുന്പളത് അഡൈ്വസറി ബോര്‍ഡ് മെന്പര്‍ ജിജോ ജേക്കബ് കുര്യന്‍, മീഡിയ കണ്‍വീനര്‍ അരുണ്‍ രവി, ജിത്തു തോമസ്, സി എസ് ബത്താര്‍ ബിനോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് സുബിന്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി നിജിന്‍ ബേബി , വിജോ കെവി, അബ്ബാസിയ ഏരിയ കോര്‍ഡിനേറ്റര്‍ പ്രജിത്ത് പ്രസാദ് , വനിതാ ജോയിന്റ്കണ്‍വീനര്‍ ബീന വര്‍ഗീസ്, മെന്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ സിറില്‍ ജോസഫ്, എക്‌സിക്യൂട്ടീവ് മെന്പര്‍മാരായ ജോജോ ജോര്‍ജ് , പ്രദീപ് കുമാര്‍, ദീപു, ഷൈന്‍ പി ജോര്‍ജ് , സിബി പീറ്റര്‍, സിജോ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജോയിന്റ് ട്രഷറര്‍ ജോസഫ് കെ.ജെ നന്ദി പ്രകാശിപ്പിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക