Image

അമ്മ മലയാളം അസോസിയേഷന് വനിതാ പ്രാതിനിത്യമുള്ള നവനേതൃത്വം

Published on 02 March, 2023
 അമ്മ മലയാളം അസോസിയേഷന് വനിതാ പ്രാതിനിത്യമുള്ള നവനേതൃത്വം
ലണ്ടന്‍: കെയിലെ മിഡ്‌ലാന്‍ഡിലെ മാന്‍സ്ഫീല്‍ഡ് -സട്ടന്‍ പ്രദേശത്തെ മലയാളി കൂട്ടായ്മയായ അമ്മ മലയാളംഅസോസിയേഷന് നവനേതൃത്വം.അജോ ജോണ്‍ പ്രസിഡന്റും, സന മാത്യു സെക്രട്ടറിയുമായി 19 അംഗകമ്മിറ്റിയാണ് നിലവില്‍ വന്നത്. ലിജി ബഷീര്‍ വൈസ് പ്രസിഡന്റും ഷമീര്‍ സിദ്ദിഖ് ജോയ്ന്റ് സെക്രട്ടറിയും മനു പ്രകാശ് ട്രഷററും, സിന്ധുപ്രിന്‍സ് ജോയ്ന്റ് ട്രഷററും, സെബിന്‍ വര്‍ഗീസ് പിആര്‍ഒ ആയും പ്രവര്‍ത്തിക്കും. കൂടാതെ എക്‌സികുട്ടിവ് കമ്മറ്റി അംഗങ്ങളായി ആല്‍ഫി ജോര്‍ജ്, അനില്‍ സെബാസ്റ്റ്യന്‍ , ബാബിന്‍ ജോസഫ്, ജോര്‍ജ് കുര്യന്‍ , ജോസ് ആന്റണി , ജോഷി സക്കറിയാസ് , സുജിത് ഉദയന്‍ , സീലു ജിമ്മി , ലിനു വര്‍ഗീസ് , മിഥുന്‍ മോഹനന്‍, ജെയിംസ് ജോസഫ് , ജിജോ വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു. മാന്‍സ്ഫീല്‍ഡ് - സട്ടന്‍ മലയാളി സമൂഹത്തിനായി വൈവിധ്യമാര്‍ന്ന നിരവധി സാംസ്‌കാരികപ്രവര്‍ത്തനങ്ങളാണ് അമ്മ മലയാളം അസോസിയേഷന്‍ പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ രൂപകല്‍പന ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക