Image

ഒരു വീടുപോലുമില്ലാത്ത രാഹുല്‍ ഗാന്ധി (ലേഖനം: സാം നിലമ്പള്ളില്‍)

Published on 03 March, 2023
ഒരു വീടുപോലുമില്ലാത്ത രാഹുല്‍ ഗാന്ധി (ലേഖനം: സാം നിലമ്പള്ളില്‍)

റായ്പൂരില്‍ നടന്ന പ്‌ളീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ആലോചിച്ചത് മോര്‍ച്ചറിയില്‍ കിടക്കുന്ന പാര്‍ട്ടിയെ എങ്ങനെ പുനര്‍ജ്ജീവിപ്പിക്കാമെന്നാണ്. പാര്‍ട്ടിയുടെ അനുഷ്യേദ്ധ്യ നേതാവായ രാഹുല്‍ ഗാന്ധി പ്‌ളീനറിയില്‍ കൂടിയവരെ കണ്ണീരണിയിച്ചുകൊണ്ടുപറഞ്ഞ വാക്കുകള്‍ ഭാരതജനതയെ വികാരഭരിതരാക്കി. തനിക്ക് 52 വയസായെന്നും ഒരു വീടും വേലയുമില്ലാത്തതുകൊണ്ട് ഇതുവരെ പെണ്ണുകെട്ടാന്‍ സാധിച്ചിട്ടില്ലെന്നും മറ്റുമാണ് അദ്ദേഹം സങ്കടപ്പെട്ടത്. ഇന്‍ഡ്യിലല്ലേ ഇങ്ങനെയുള്ള വ്യവസ്തകള്‍ പെണ്‍വീട്ടുകാര്‍ ഉന്നയിക്കാറുള്ളത്., ഇറ്റലിയിലെ പെണ്ണുങ്ങള്‍ക്ക് ഇങ്ങനെയുള്ള നിബന്ധനകളൊന്നും ഉണ്ടാവില്ലല്ലോയെന്ന് എ കെ ആന്റണി ഒരുചോദ്യമങ്ങ് ചോദിച്ചു. തന്നെയല്ല ബോഫോര്‍സ് അഴിമതിയിലൂടെ അമ്മാച്ചന്‍ കൈക്കലാക്കിയ കോടികളുടെ ഒരുപങ്ക് മതിയല്ലോ മരുമകന് ഒരുവീട് വെച്ചുകൊടുക്കാന്‍. അതുകൊണ്ട് കരയാതിരിക്കു പപ്പുക്കുട്ടാ. നാളെയൊരു നല്ലകാലം ഉണ്ടാകുമെന്നും പ്രധാനമന്ത്രിയാകാമെന്നും വിശ്വസിച്ച് ശിഷ്ടകാലം കഴിച്ചുകൂട്ടുക.

(വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും, നാഗാലാന്‍ഡ്‌ലും, മേഹാലയിലും പാര്‍ട്ടിക്ക് വലിയൊരു തിരച്ചടി നേരിട്ടതൊന്നും കണക്കാക്കേണ്ട കാര്യമില്ല. അതൊക്കെ ചെറിയ സംസ്ഥാനങ്ങളല്ലേ. തന്നെയല്ല ജോഡോയാത്രയുമായി  അങ്ങോട്ടൊന്നും പോയതുമില്ല. ഇനി പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊരു ജോഡോ നടത്തുന്നതിനെപറ്റി ആലോചിക്കാവുന്നതാണ്. താടിയും മീശയുംവടിച്ച് വെടിപ്പോടെ ലണ്ടനില്‍പോയ പപ്പുവിനെ കാണാന്‍ ഇപ്പോഴൊരു ചന്തമൊക്കെയുണ്ട്. അവിടുന്നൊരു മദാമ്മയെ കെട്ടുന്നതിനെപറ്റി ആലോചിക്കാവുന്നതാണ്. അവര്‍ക്കാകുമ്പോള്‍ വീടുണ്ടോ ജോലിയുണ്ടോ എന്നിങ്ങനെയുള്ള  നിബന്ധനകളൊന്നും ഉണ്ടാവില്ല.)

 ചെപ്പടിവിദ്യകള്‍ കാണിച്ച് വോട്ടുനേടി രാജ്യംഭരിക്കാമെന്ന് കണക്കുകൂട്ടുന്ന പപ്പു ഏതുലോകത്താണ് ജീവിക്കുന്നത്. കോണ്‍ഗ്രസ്സ് രണ്ടുപ്രാവശ്യം അധികാരത്തിലെത്തിയത് ചിതാഭസ്മം രാജ്യമാസകലം കൊണ്ടുനടന്ന് ജനങ്ങളുടെ അനുകമ്പ ആര്‍ജ്ജിച്ചാണ്. ഇന്ദിരയുടെ ചിതാഭസ്മവുമായി ഞങ്ങളുടെനാട്ടിലൂടെ കടന്നുപോയ വിലാപയാത്രയുടെ പിന്നാലെ ഒരു മാര്‍കസിസ്റ്റുകാരന്റെ ഭാര്യ നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ട് ഓടുന്ന കാഴ്ച്ച  ഇന്നും ഓര്‍ക്കുന്നു. ഇനിയും ഇതുപോലുള്ള ചിതാഭസ്മങ്ങള്‍ കിട്ടിയെങ്കിലേ കോണ്‍ഗ്രസ്സെന്ന പാര്‍ട്ടിക്ക് ജനങ്ങളുടെ സഹതാപം ആര്‍ജ്ജിച്ച് അധികാരത്തിലെത്താന്‍ കഴിയു.

കോണ്‍ഡഗ്രസ്സ് അധികാരത്തിലെത്തിയാല്‍ കാഷ്മീരിന്പ്രത്യേക സംസ്ഥാനപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് അവിടെചെന്ന് പറഞ്ഞത് പപ്പുവിന്റെ മറ്റൊരു വിഢിത്തം. ഇതുതന്നെയല്ലേ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ആവശ്യപ്പെട്ടത്. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ സംസാരിക്കുന്നത്. കാഷ്മീരിന് പ്രത്യക സംസ്ഥാനപദവി നല്‍കിക്കൊണ്ട് നെഹ്‌റു ഗവണ്മെന്റ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. ഇതുപ്രകാരം ഇന്‍ഡ്യന്‍ യൂണിയനില്‍ പ്രത്യേക അധികാരങ്ങളുള്ള സംസ്ഥാനമായി നിലകൊള്ളാന്‍ കാഷ്മീരിന് സാധിച്ചു. അവിടെ അടുത്തകാലംവരെ മുഖ്യമന്ത്രിയുടെപേര് പ്രധാനമന്ത്രിയെന്നായിരുന്നു. അതായത് രാജ്യത്തിനകത്ത് രണ്ട് പ്രധാനമന്ത്രിമാര്‍. ഇന്ദിരയുടെ ഭരണകാലത്താണ് ആ പേരുമാറ്റി മുഖ്യമന്ത്രിയെന്നാക്കിയത്. മോദി പ്രധാനമന്ത്രി ആയപ്പോള്‍ 370 താംവകുപ്പ് റദ്ദാക്കി. അങ്ങനെ ഇന്‍ഡ്യിലെ മറ്റെല്ലാസംസ്ഥാനങ്ങളെപ്പോലെ കാഷ്മീരും മാറി. അതോടുകൂടി അവിടുത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ കുറയുന്ന കാഴ്ച്ചയാണ്. കാഷ്മീരില്‍നിന്ന് പട്ടാളത്തെ പിന്‍വലിക്കുമെന്ന് മോദി പ്രഖ്യപിച്ചുകഴിഞ്ഞു. ഇനിയവിടെ പോലീസും സി ആര്‍പി എഫ് ഭടന്മാരുംമതി സമാധാനപാലകരായിട്ട്.

പ്രത്യേക സംസ്ഥാനപദവി ഉണ്ടായിരുന്ന കാലത്താണ് കാഷ്മീരില്‍ ഭീകരവിളയാട്ടം ഹിമാലയത്തോളം വളര്‍ന്നത്. നൂറ്റാണ്ടുകളായി അവിടെ വസിച്ചിരുന്ന പഢിറ്റുകളെ ഭീരന്മാര്‍ അടിച്ചോടിച്ചതും ഇതേകാലത്താണ്. അവരിന്ന് ഡല്‍ഹിയിലും പരസരപ്രദേശങ്ങളിലും അഭയാര്‍ഥികളെപ്പോലെ കഴിയുന്നു. ഏതാനും വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്വന്തം പൈതൃകംപോലും മറക്കാന്‍ ശ്രമിക്കുന്ന പപ്പുവാണോ ഇന്‍ഡ്യഭരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.

കോണ്‍ഗ്രസ്സ് വുമുക്തഭാരതം എന്നതാണ് രാജ്യംഭരിക്കുന്ന ബി ജെ പിയുടെ മുദ്രാവാക്യം. അതിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന കാര്യങ്ങളാണ് എ കെ ആന്റണി മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ളവര്‍ അവരുടെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും ചെയ്തുകൊണ്ടിരിക്കുന്നത്. കഴിവുകെട്ടവനെന്ന് സ്വയംതെളിയിച്ച ആന്റണിയുടെ വൈകിവന്ന വിവേകമാണ് മൃദുഹിന്ദുവാദം. ഇത്രനാളും തങ്ങള്‍ അവഗണിച്ചിരുന്ന ഒരുവിഭാഗം ജനങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നെങ്കിലേ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളുവെന്ന വൈകിവന്നവിവേകമാണ് ആന്റണിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. ഇന്‍ഡ്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന നെഹ്‌റു മുതല്‍ അവസാനത്തെ കോണ്‍ഡ്രസ്സ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ്‌വരെ രാജ്യത്തെ ഒരുപ്രത്യേകമതവിഭഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. 

മതമല്ല ജനങ്ങള്‍ക്ക് പ്രധാനം, വികസനമാണ്. അവരത് കാണുന്നുണ്ട്. അതുകൊണ്ടാണ് 90 ശതമാനം ക്രിസ്ത്യനികളുള്ള നാഗാലാന്‍ഡിലും മുസ്‌ളീം ഭൂരിപക്ഷമുള്ള യു പി യിലെ മണ്ഢലങ്ങലും ബി ജെ പി വിജയിച്ചത്. മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്‍ഡ്യ പുരോഗതി പ്രാപിക്കുന്നു. ഇന്‍ഡ്യയിന്ന് ലോകത്തിലെ അഞ്ചാം സാമ്പത്തികശക്തിയും മൂന്നാം സൈനികശക്തിയുമാണെന്ന് അടുത്തിടെ രാജ്യം സന്ദര്‍ശ്ശിച്ച ജര്‍മന്‍ ചാന്‍സലര്‍വരെ പറയുന്നു. പിണറായി വിജയന് അത് അറിയാമെങ്കിലും പുറത്തുപറയില്ല. 

അമേരിക്കയില്‍ കുടിയേറിയിരിക്കുന്ന അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു ഇന്‍ഡ്യയിപ്പോഴും പഴയ കാളവണ്ടിയുഗത്തിലാണന്ന്. ഒരാള്‍ പറയുന്നു മഹാരാഷ്ട്രയില്‍ സവാളയുള്ളി കിലോക്ക് രണ്ടുരൂപയേ വിലയുള്ളന്ന്. അതുകൊണ്ട് ഒരു കര്‍ഷകന്‍ തന്റെ ഉള്ളിപ്പാടം ട്രാക്ട്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചെന്ന്. ഉള്ളിക്ക് വിലക്കുറവെങ്കില്‍ അത് നല്ലകാര്യമല്ലേ. പാകിസ്ഥാനില്‍ സവാളയുള്ളിക്ക് വില കിലോ 250 രൂപയാണ്.  വേറോരാള്‍ ഇന്‍ഡ്യിലെ പാവങ്ങളെയോര്‍ത്ത് മുതലക്കണ്ണീര്‍ പൊഴിക്കുന്നു. ഇന്‍ഡ്യയില്‍ ധനവാന്മാരുടെ എണ്ണം കൂടുന്നുവെന്നാണ് വിദ്വാന്റെ അഭിപ്രായം. അതും നല്ലകാര്യമല്ലേ, മനുഷ്യാ. രാജ്യം പുരോഗതിയുടെ പാതയിലാണെന്നല്ലേ അതിന്റെ അര്‍ഥം. മറ്റൊരുമാന്യന്‍ പരിതപിക്കുന്നത് രാജ്യത്ത് വ്യവസായികളുടെ പെരുപ്പത്തെപറ്റിയാണ്. വ്യവസായി ഉണ്ടെങ്കിലേ തൊഴിലാളി ഉണ്ടാകൂ. തൊഴിലാള്ക്ക് വ്യവസായം തുടങ്ങാന്‍ സാധിക്കില്ല. സര്‍ക്കാരിന് രാജ്യത്തെ എല്ലാവര്‍ക്കും തൊഴില്‍കൊടുക്കാന്‍ സാധ്യമല്ല. അതിന് സ്വകാര്യ വ്യവസായികള്‍ ഉണ്ടായേതീരു. ടാറ്റ, അമ്പാനി, അദാനി എന്നീ വ്യവസായികളുടെ കീഴില്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഉള്ളത്. അവര്‍ക്കെല്ലാം നല്ലരീതിയില്‍ ശമ്പളംകൊടുക്കുന്നതുകൊണ്ടാണല്ലോ അവരുടെ സ്ഥാപനങ്ങളില്‍ പണിമുടക്കുകളും സമരങ്ങളുമില്ലാത്തത്. 

പിണറായി വിജയന്‍ ഗള്‍ഫിലും അമേരിക്കയിലുംവന്ന് മലയാളി സംരംഭകരോട് കേണപേക്ഷിച്ചിട്ടും ആരും കേരളത്തിലോട്ട് തിരിഞ്ഞുനോക്കാത്തത് കമ്മ്യൂണിസ്റ്റുകളുടെ കഴിഞ്ഞകാല പ്രവര്‍ത്തികള്‍ കൊണ്ടാണ്. ഇപ്പോഴും അവരുത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിലിരുന്ന് സോഷ്യലിസം പറയുന്ന മലയാളി സഹാക്കള്‍ കേരളത്തില്‍ പണംമുടക്കി പിണറായിയെ സഹായിക്കാന്‍ തയ്യാറാകേണ്ടതാണ്. വെറുതെ ചളുവ പറഞ്ഞതുകൊണ്ടായില്ല.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

# Rahul Ghandhi Article by sam nilampallil

 

 

Join WhatsApp News
Ninan Mathullah 2023-03-03 13:08:42
Wish more balanced report for readers instead of doing propaganda for one side. This article is more like a Republican or Democrat writing for their party. To do that they close their eyes and make it dark to the views of the other side. No matter what Sam says, Prime Minister Modi can't see all the different states, its people, cultures and religions as one. If India can't stand united, no use of the other things mentioned in the article as achievements. It is possible that India as a nation will not be there on the maps just as Soviet Union or Yugoslavia is not on the map now. Pray that this not happen. The divisive policies of the ruling central government only to blame if it happens. BJP/RSS came to power by pitting one group against another, and by telling lies about minority groups, and uniting majority to get votes. Insecurity is a weakness of human mind and by exploiting such insecurity or fears about people different from you (by religion or race) as enemies BJP/Rss came to power. How long they can remain in power by such tricks without bringing uniform development. Now we see development of wealth in some narrow regions. Government responsibility is to keep people united. work together and improve the standard of living of all people. Now we see the stand of living of some people in some states like Gujarat improving and other states lagging behind in development. Sam must keep eyes open to see such things, and stop propaganda for one side.
Jayan varghese 2023-03-03 15:36:02
അധികാരം അപ്പത്തിനുള്ള ഉപാധിയാക്കി മാറ്റുന്ന ഇന്ത്യൻ കാലാവസ്ഥയിൽ, ആദർശങ്ങൾ ആലുകളായി ആസനങ്ങളിൽ വളർന്നു നിൽക്കുമ്പോൾ, അവിഹിത സമ്പാദ്യത്തിന്റെ അത്തരം തണലുകൾ തേടുന്നവർക്കൊപ്പം തോൾചേർന്നു നിൽക്കാൻ കഴിയാത്തതു കൊണ്ടായിരിക്കണം അക്കൂട്ടരുടെ വാക്കുകളിൽ രാഹുൽഗാന്ധി പപ്പുവായി പരിഹസിക്കപ്പെടുന്നത്. കാലം തന്നെ അത് തിരുത്തിയെഴുതും എന്നാശിക്കുന്നു. ജയൻ വർഗീസ്.
വിദ്യാധരൻ 2023-03-03 16:45:31
കിടക്കുന്നു തടസ്സമായി മസ്തിഷ്ക്കത്തിൻ തായിവേര് ചെതുക്കിച്ചവർ, കിടക്കുന്നു പുരോഗതി തൻ മാർഗ്ഗേ മർക്കടങ്ങളായി, വഴിമാറില്ലിവർ പുത്തൻ തലമുറയ്ക്കായി. കടപുഴക്കി മാറ്റണിവരുടെ ആസനത്തിൽ നിന്നും തണലായി വർത്തിക്കും ആല്മരങ്ങളൊക്കെ . (വിദ്യാധരൻ )
Sam 2023-03-04 23:19:26
Good poem, Vidyadharan. You may present it at Kerala Sahithya Academy for 2023 award.
കുതിപ്പവിടെയും കിടപ്പിവിടെയും 2023-03-06 05:19:13
കുതിപ്പവിടാണെങ്കിലും ലേഖകൻറെ കിടപ്പിവിടാ. ഇന്ത്യ കുതിക്കുന്നതിൽ എല്ലാ വിദേശ ഇന്ത്യക്കാരും അഭിമാനിക്കുന്നു. കുതിപ്പ് മനുഷ്യനെ മനുഷ്യനായി കണ്ടുകൊണ്ടായിരിക്കണം. അദാനിയും അംബാനിയും മാത്രം കുതിച്ചാൽ പോരാ സാധാരണക്കാരനും കുതിക്കണം.കർഷകൻറെ ഉൽപ്പനങ്ങൾക്കു വില കിട്ടാത്തതിൽ ലേഖകനു യാതൊരു വിഷമവും തോന്നുന്നില്ല. ക്രൈസ്തവ പീഢനം ഓരോ ദിവസവും വർദ്ധിക്കുന്നു.പശുക്കടത്താരോപിച്ചു മനുഷ്യനെ തല്ലികൊല്ലുന്നു.വിദേശ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു.ഇതൊന്നും ലേഖകൻ കാണുന്നില്ല അതോ കാണാത്തതായി അഭിനയിക്കുവാണോ. ന്യൂനപക്ഷങ്ങളെ തല്ലികൊല്ലാത്ത,കർഷകനെ കരുതുന്ന,വർഗ്ഗീയ വേർതിരിവില്ലാത്ത നല്ലൊരു ഇന്ത്യ ഉയരട്ടെ ഏതു പാർട്ടി ഭരിച്ചാലും വിഷയമില്ല.
കുതിക്കുന്ന ഉള്ളി 2023-03-06 15:03:46
ഉള്ളിക്ക് വിലയില്ല: ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ; ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്തും.കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണു പ്രശ്നങ്ങൾക്കു കാരണമെന്നു കർഷകൻ വാദിക്കുന്നു. ‘‘നാലുമാസം കൊണ്ട് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്. വിളവെടുക്കുന്ന ഉള്ളി മർക്കറ്റിൽ എത്തിക്കാൻ 30,000 രൂപയുടെ ചെലവുണ്ട്. എന്നാൽ ആകെ ലഭിക്കുന്നത് 25,000 രൂപയിൽ താഴെയാണ്’’ – കർഷകൻ പറഞ്ഞു. ഉള്ളിപ്പാടം കത്തിക്കുന്നതു കാണാൻ വരണമെന്നു ക്ഷണിച്ച് മുഖ്യമന്ത്രിക്കു ചോര െകാണ്ടു കത്തെഴുതി അയച്ച‌തായും കർഷകൻ പറഞ്ഞു... Read more at: https://www.manoramaonline.com/news/latest-news/2023/03/06/maharashtra-farmer-lights-bonfire-of-onions-in-protest-against-govt-as-prices-tumble.html
Laugh 2023-03-10 01:47:14
Sam, you shouldn't have made fun of Vidhyadharan's poem like this
Paul (powlose) 2023-03-10 05:06:35
വിദ്യാധരൻ പറഞ്ഞത് സാമിന്റെ മെഡുല ഒബ്‌ലോങ്‌ഗാറ്റയെക്കുറിച്ചല്ലേ ? മസ്തിഷ്ക്കത്തിന്റെ തായ് വേര് എന്നത് മേൽപ്പറഞ്ഞ സാമാനം അല്ലെ . അത് ശൂഷിക്കിച്ചാൽ പിന്നെ രക്ഷയില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക