Image

പ്രവാസി കേരള കോണ്‍ഗ്രസ് (എം ) ഇറ്റലി എംപിമാര്‍ക്ക് നിവേദനം നല്‍കി

Published on 03 March, 2023
പ്രവാസി കേരള കോണ്‍ഗ്രസ് (എം ) ഇറ്റലി എംപിമാര്‍ക്ക് നിവേദനം നല്‍കി



റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനിയുടെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകള്‍ നടത്തുവാന്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം ) ഇറ്റലി എംപി മാര്‍ക്ക് നിവേദനം നല്‍കി.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ പോളണ്ട്, സ്‌ളോവാക്കിയ, പോര്‍ട്ടുഗല്‍ എന്നീ രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇറ്റാലിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആയി കണ്‍വെര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്യണമെന്നാണ് പ്രധാന ആവശ്യം. ഒറിജിനല്‍ ലൈസന്‍സ് ഉള്ള ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം വഴി വെരിഫിക്കേഷന്‍ നടത്തി കണ്‍വെര്‍ട്ട് ചെയ്തുകൊടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാവട്ടെ ആയിരക്കണക്കിനുള്ള ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും.

കൂടാതെ പതിനായിരക്കണക്കിന് മലയാളികളുള്ള റോമില്‍ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നേരിട്ട് വിമാന സര്‍വീസ് തുടങ്ങാന്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനം കൈക്കൊള്ളുവാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസി കേരള കോണ്‍ഗ്രസ്സ് (എം ) ഇറ്റലി ജനറല്‍ സെക്രട്ടറി സാജന്‍ ഈരൂരിക്കല്‍ എംപി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എന്നിവരെ നേരില്‍കണ്ട് നിവേദനം നല്‍കുകയായിരുന്നു. പ്രസ്തുത മന്ത്രിമാരെ നേരില്‍ക്കണ്ട് പ്രധാനമന്ത്രി വഴി അനുകൂല തീരുമാനങ്ങള്‍ എടുപ്പിക്കാമെന്ന് എംപി മാര്‍ ഉറപ്പ് നല്‍കി.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക