StateFarm

പി.ടി തോമസ് സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

Published on 03 March, 2023
പി.ടി തോമസ് സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

കുവൈറ്റ്: പി.ടി തോമസിന്റെ ഓര്‍മക്കായി ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല പൊതു പ്രവര്‍ത്തകനുള്ള പി.ടി തോമസ് സ്മാരക അവാര്‍ഡ് കെപിസിസി ജനറല്‍ സെക്രട്ടറിയും സംസ്‌കാര സാഹിതി ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത് പി.ടി തോമസിന്റെ പത്‌നിയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസില്‍ നിന്നും ഏറ്റുവാങ്ങി.


പി ടി യുടെ അന്ത്യയാത്രയില്‍ കേള്‍പ്പിച്ചിരുന്ന ചന്ദ്ര കളഭം ചാര്‍ത്തി യുറങ്ങും തീരം എന്ന ഇഷ്ട ഗാനം അവാര്‍ഡ് വിതരണ ചടങ്ങിന്റെ പശ്ചാത്തല സംഗീതമായി മുഴങ്ങിയപ്പോള്‍ വേദിയും സദസും ഈറനണിഞ്ഞത് പല വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാള്‍ സാക്ഷിയായി. പ്രസിഡന്റ് പി. മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ പി.ജോണ്‍സണ്‍ , ഷാര്‍ജ ഐ എ എസ് ആക്ടിംഗ് പ്രസിഡന്റ് മാത്യു ജോണ്‍, ഐഎഎസ് ജനറല്‍ സെക്രെട്ടറി നസീര്‍, ഇന്‍കാസ് ആക്ടിങ് പ്രസിഡന്റ് രവീന്ദ്രന്‍, ഐഎഎസ് ടഷറര്‍ ശ്രീനാഥ് കാടഞ്ചേരി, ഇന്‍കാസ് ജനറല്‍ സെക്രട്ടറി ജാബിര്‍ . സുബാഷ് ചന്ദ്രബോസ് , മൂസ്സ ടി എടപ്പനാട്ട് ,അഡ്വ അന്‍സാര്‍ താജ് , സിഎം അബ്ദുല്‍ കരിം , ഷിജു ചെറിയാന്‍, അലി ആളൂര്‍, ഇല്യാസ് എന്നിവര്‍ സംസാരിച്ചു വീക്ഷണം ഫോറം ജനറല്‍ സെക്രെട്ടറി രഞ്ജന്‍ ജേക്കബ് സ്വാഗതവും ട്രെഷറര്‍ എം കെ സജീവന്‍ നന്ദിയും പറഞ്ഞു

അനില്‍ സി. ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക