Image

ലോക കേരളസഭ റീജിയണൽ സമ്മേളനത്തിനു ഫോമാ  പിന്തുണ പ്രഖ്യാപിച്ചു; സമ്മേളനം ജൂണിൽ ന്യു യോർക്കിൽ  

Published on 04 March, 2023
ലോക കേരളസഭ റീജിയണൽ സമ്മേളനത്തിനു ഫോമാ  പിന്തുണ പ്രഖ്യാപിച്ചു; സമ്മേളനം ജൂണിൽ ന്യു യോർക്കിൽ  

ന്യു യോർക്ക്: ജൂൺ ആദ്യം ന്യു യോർക്കിൽ ലോക കേരള സഭയുടെ അമേരിക്ക റീജിയൻ സമ്മേളനം  നടത്താനുള്ള തീരുമാനം  ഫോമ  പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ഡോ. ജേക്കബ് തോമസ് സ്വാഗതം ചെയ്‌തു  

മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത് നോർക്കയാണ് (Department of Non-Resident Keralites Affairs).  ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനം അമേരിക്കയിൽ. സമ്മേളനത്തിന് സംഘടനകളുടെ സഹകരണം സർക്കാർ അഭ്യർത്ഥിച്ചിരുന്നു. യൂറോപ്പ് റീജിയണൽ സമ്മേളനം നേരത്തെ ലണ്ടനിൽ നടക്കുകയുണ്ടായി.

ഈ സമ്മേളനം  എന്തുകൊണ്ടും സുപ്രധാനമായിരിക്കുമെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു. അമേരിക്കയിലും കാനഡയിലുമുള്ള പ്രവാസികൾക്കു തങ്ങളുടെ ആവശ്യങ്ങളും നിലപാടുകളും അറിയിക്കാൻ സമ്മേളനം വേദിയാകും. അതുപോലെ കേരളത്തിൽ  നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങളും നിക്ഷേപസാധ്യതയുള്ള മേഖലകളും  അധികൃതർ  തന്നെ  വിശദീകരിച്ചു നൽകും. കേരളത്തിലെ നിക്ഷേപമാണ് സർക്കാർ പ്രധാനമായും ഇത്തരം സമ്മേളനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സാംസ്കാരിക തലത്തിലുള്ള ആശയവിനിമയത്തിനും സമ്മേളനം വേദിയാകും. നോർക്ക വൈസ് ചെയർ ശ്രീരാമകൃഷ്ണൻ, കെ. വാസുകി  ഐഎഎസ് തുടങ്ങിയവരും സമ്മേളനത്തിനെത്തും.

സമ്മേളനം വിജയിപ്പിക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഫോമാ  ജനറൽ സെക്രട്ടറി  ഓജസ് ജോൺ, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ,   ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവർ ഉറപ്പു നൽകി. 

Join WhatsApp News
Mr Association 2023-03-04 23:18:16
It is a waste of money and time on this useless and corrupt politicians and cheap photo opportunities for the Pranchies
S S Prakash 2023-03-05 17:53:53
Very good opportunity for American Malayalees 👏 Some useless unknown Always come with negativity (Mr.association………….🛌🥵)
ഫോമേട്ടൻ 2023-03-05 20:53:53
കുറച്ചു് അമേരിക്കൻ പൊങ്ങികൾക്ക് നാടൻ അഴിമതി രാഷ്ട്രീയക്കാരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും പിന്നെ നാട്ടിൽ അവരുടെ ബിസിനസുകൾ ഉഷാറാക്കാനുമല്ലാതെ ഒരു സാദാ മലയാളിക്കും ഇതുകൊണ്ട് ഒരു ഗുണവുമില്ല. Mr. Association പറഞ്ഞതിൽ എന്തര് തെറ്റ്? അതിനെ കുറ്റം പറഞ്ഞയാൾ മറ്റേ ഗ്രൂപ്പ് ആയിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക