Image

കോണ്‍ഗ്രസ്സില്‍നിന്ന് ഒരാണ്‍കുട്ടിയുടെ ശബ്ദം കേള്‍ക്കുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

Published on 05 March, 2023
കോണ്‍ഗ്രസ്സില്‍നിന്ന് ഒരാണ്‍കുട്ടിയുടെ ശബ്ദം കേള്‍ക്കുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

കേരളത്തിലെ കോണ്‍ഗ്രസ്സില്‍നിന്ന് വളരെനാളുകളായി കേള്‍ക്കാതിരുന്ന ഒരു ഉറച്ച ശബ്ദമായിരുന്നു മൂവാറ്റുപുഴ എം എല്‍ എ ശ്രീ. മാത്യു കുഴല്‍നാടനില്‍നിന്ന്  നിയമസഭയില്‍ കേട്ടത്. ഉമ്മന്‍ ചാണ്ടിയില്‍നിന്നോ രമേശ് ചെന്നിത്തലയില്‍നിന്നോ വി. ഡി. സതീശനില്‍നിന്നോ കേട്ടിട്ടില്ലാത്തവിധം ഉറച്ച ശബ്ദം. ഈ ശബദംകേട്ട് സാക്ഷാല്‍ ഇരട്ടച്ചങ്കന്‍ നിയമസഭയില്‍ മുള്ളിപ്പോയി.

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇത്രനാളും ആണുംപെണ്ണുംകെട്ട നേതാക്കന്മാരാണ് ഉണ്ടായിരുന്നത്. അവരുടെ അഘിലേന്ത്യാനേതവുവരെ പക്വത കൈവന്നിട്ടില്ലാത്തെ ആളാണല്ലോ. അന്തസ്സും അഭിമാനവും ഉള്ളവര്‍ക്ക് ആ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ സാധിക്കില്ല. രാജാവ് നഗ്നനാണന്ന് പറയാന്‍ ധൈര്യമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നാണ് കോഴിക്കോട് എം പിയായ എം. കെ . രാഘവന്‍ പറഞ്ഞത്. ജനങ്ങള്‍ ഈ പാര്‍ട്ടിയെ വെറുത്തതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസ്സില്‍ തന്റേടമുള്ള നേതാക്കന്മാരില്ലാത്തതുകൊണ്ടാണ് പാണക്കാട്ടെ തങ്ങള്‍ റിമോട്ടുവച്ച് കളിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അഞ്ചാം മന്ത്രിയെ നിശ്ചയിച്ചത് അദ്ദേഹമായിരുന്നല്ലോ. കെ. കരുണാകരനായിരുന്നു ആ സ്ഥാനത്തെങ്കില്‍ തങ്ങള്‍ക്ക് അതിനുള്ള ധൈര്യം ഉണ്ടാകുമായിരുന്നില്ല.  

കേരളിയര്‍ എല്ലാവരും കമ്മ്യൂണിസ്റ്റുകാര്‍ ആയതുകൊണ്ടല്ല പിണറായി തുടര്‍ഭരണം കൈവരിച്ചത്. കൊണ്‍ഗ്രസ്സില്‍ തന്റേടമുള്ള നേതാക്കന്മാര്‍ ഇല്ലാത്തതുകൊണ്ടാണ്., ജനങ്ങള്‍ ആരാധിക്കുന്ന ബഹുമാനിക്കുന്ന നേതാക്കള്‍ ഇല്ലാത്തതുകൊണ്ട്.

ലൈഫ്മിഷന്‍ പദ്ധതിയില്‍നിന്ന് പണം അടിച്ചുമാറ്റിയ സി പി എം കാരെ നിയമസഭയില്‍ നിറുത്തിപൊരിച്ച കുഴല്‍നാടനാണ് താരം. അദ്ദേഹം മറ്റ് സാമാജികന്മാരില്‍നിന്ന് വ്യത്യസ്തനാണ്. അഡ്വക്കേറ്റാണ്, ഡോക്ട്ടറേറ്റ് ഉള്ളവനാണ്, വീട്ടില്‍ കഞ്ഞിയല്ല ചോറുണ്ണാന്‍ വകയുള്ളവനാണ്. കാര്യങ്ങള്‍ പഠിച്ച് യുക്തിയുക്തം സംസാരിക്കാന്‍ കഴിവുള്ളവനാണ്.  അതുകൊണ്ടാണ് കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രിക്ക് കുഴല്‍നാടന്റെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കഴിയാതെപോയത്. ഉത്തരംമുട്ടിയാല്‍ തുണിപൊക്കി കാണിക്കുന്ന കണ്ണൂര്‍ ശൈലിയാണ് പിണറായി അവലംഭിച്ചത്. തുണിപൊക്കിയില്ലെങ്കിലും അദ്ദേഹം ക്ഷോഭിച്ചു., അസ്വസ്തനായി. അവസാനം സ്പീക്കര്‍ കുഴല്‍നാടന്റെ മൈക്ക് ഓഫുചെയ്തു.  എന്നിട്ടും അദ്ദേഹം തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടാണ് നിറുത്തിയത്. 

കുഴല്‍നാടനെപ്പോലുള്ള നേതാക്കന്മാര്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ലാത്തതാണ് പാര്‍ട്ടിയുടെ അപചയത്തിന് കാരണം. ഇങ്ങനെയുള്ളവര്‍ വളര്‍ന്നുവരാന്‍ പാര്‍ട്ടി അനുവദിക്കത്തില്ല. അവര്‍ക്കുവേണ്ടത് വാലാട്ടികളെയും ചെരുപ്പുനക്കികളെയുമാണ്., അമ്മച്ചിയുടെയും മക്കളുടെയും സ്തുതിപാടകരെയാണ്. ഇവര്‍ നയിക്കുമ്പോള്‍ പാര്‍ട്ടി ഗതിപിടിക്കില്ല. ജോഡോ യാത്രകള്‍ പോലുള്ള ചെപ്പടിവിദ്യകള്‍ കാട്ടി ഭരണം പിടിക്കാമെന്നാണ് ഇവരുടെ മോഹം. ജനങ്ങള്‍ ഇവരെക്കാള്‍ ബുദ്ധിയും വിവേകവമുള്ളവരാണന്ന്  ഇവര്‍ക്കറിയില്ല.

രാഹുല്‍ ഗാന്ധി ഇംഗ്‌ളണ്ടില്‍ ചെന്ന് ഇന്‍ഡ്യയെയും അതിന്റെ ഭരണാധികാരികളെയും വേണ്ടത്ര ആക്ഷേപിച്ച് സംസാരിച്ചു.. ഇതാണോ പക്വതയുള്ള നേതാവിന്റെ ലക്ഷണം? നിങ്ങളുടെവീട്ടിലെ കലഹങ്ങള്‍ അയല്‍വീട്ടില്‍ചെന്ന് പരാതിപ്പെടുന്നവനെ എന്തുപേരിലാണ് വിളിക്കുക., പപ്പുവെന്നല്ലാതെ.  അയല്‍ക്കാര്‍ക്ക് അതുകേള്‍ക്കാന്‍ താത്പര്യമുണ്ടാകും. ഏതെങ്കിലും വിദേശപ്രതിനിധി ഇന്‍ഡ്യയില്‍വന്ന് അയാളുടെ രാജ്യത്തെ ആക്ഷേപിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? കഷ്ടം. ജോര്‍ജ്ജ് സോറസിന്റെ അതേവാക്കുകളാണ് പപ്പുവും കേംബ്രിഡ്ജില്‍ പറഞ്ഞത്. ഇന്‍ഡ്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും തന്റെഫോണ്‍ പെഗസിസ് എന്ന ഉപകരണമുപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്നും മറ്റും. ഇതൊക്കെ കേട്ടുകൊണ്ടിരുന്ന പപ്പുവിനേക്കാള്‍ ബുദ്ദിയുള്ള വിദ്യാര്‍ഥികള്‍ എന്താണ് ഇയാളെപറ്റി വിചാരിച്ചിട്ടുണ്ടാവുക. മകന് വിവരമില്ലെങ്കില്‍ അമ്മച്ചിയെങ്കിലും പറഞ്ഞുകൊടുക്കേണ്ടേ. അതോ അമ്മച്ചിയും മകനെപ്പോലെ തന്നെയാണോ. 

മുറിവാല്.

കെ. അമ്മിഞ്ഞ.

ഈ തലക്കെട്ട് എന്റേതല്ല., അഡ്വ. ജയശങ്കറുടേതാണ്. ഇതുകണ്ട് ഞാന്‍ ഒരുപാട് ചിരിച്ചുപോയി. ജയശങ്കര്‍ ഒരു നര്‍മ്മരസികനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശകലനങ്ങള്‍ ദിവസവും യുട്യൂബില്‍ കേള്‍ക്കാറുണ്ട്. മര്‍ക്‌സിസ്റ്റുപാര്‍ട്ടിനേതാക്കന്മാര്‍ക്കിപ്പോള്‍ പലുകുടിക്കാനാണ് മോഹമത്രെ., അതുംമുലപ്പാല്‍.  മുഖ്യമന്ത്രിയുടെ പി എയായ അറുപത്തഞ്ച് വയസുള്ള രവീന്ദ്രന്‍ സ്വപ്ന സുരേഷിനോട് പാല് ചോദിച്ചെന്ന്. കൊച്ചുകുട്ടിയുടെ മുഖഭാവമുള്ള അദ്ദേഹം ഇത്തിരി അമ്മിഞ്ഞകുടിക്കാന്‍ ആഗ്രഹിച്ചെങ്കില്‍ കുറ്റംപറയാനാകുമോ? കടകംപള്ളിയും  ശിവശങ്കറും  ഇതുതന്നെയല്ലേ ആഗ്രഹിച്ചത്. അപ്പോള്‍ രവീന്ദ്രനെമാത്രം പഴിക്കുന്നതെന്തിന്?

സംസ്ഥാനങ്ങളെ കേന്ദ്രഭരണപ്രദേശങ്ങളാക്കുന്നത് ഭരണഘടനപ്രകാരം നിയമവിധേയമാണന്ന് സുപ്രീംകോടതി വിധിപ്രസ്താവിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ കേരളവും അപ്രകാരമാക്കുന്നതിനെപറ്റി ചിന്തിക്കാവുന്നതാണ്. രാജ്യദ്രോഹികളും മതമൗലികവാദികളും ക്രിമിനലുകളും അഴിഞ്ഞാടുന്ന കേരളത്തില്‍ ഒരുമാറ്റം ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

സാം നിലമ്പള്ളില്‍
samnilampallil@gmail.com.

# congress -mathew kuzhalnaden

 

Join WhatsApp News
Ninan Mathullah 2023-03-07 23:14:45
Quote from the article. 'രാജ്യദ്രോഹികളും മതമൗലികവാദികളും ക്രിമിനലുകളും അഴിഞ്ഞാടുന്ന കേരളത്തില് ഒരുമാറ്റം ജനങ്ങള് പ്രതീക്ഷിക്കുന്നുണ്ട്'. Yes Kerala need some changes but I think we need more changes at center and other states. How many MLA and MP have criminal records all over India and continue as representatives? Why the author doesn't see that?
Mr Commi 2023-03-08 00:19:12
The above comment is hilarious. It is like Commi debaters in TV Channel debates. When they are asked about a particular topic in Kerala, they talk about other states and countries. One should clean own house first, then worry about others.
Ninan Mathullah 2023-03-08 01:12:22
India is not our own house?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക