Image

വുഹാൻ ഗവേഷണശാല വീണ്ടും വിഷയം? (ബി ജോൺ കുന്തറ)

Published on 05 March, 2023
വുഹാൻ ഗവേഷണശാല വീണ്ടും വിഷയം? (ബി ജോൺ കുന്തറ)

വായനക്കാർ ഓർക്കുന്നുണ്ടോ എന്നറിഞ്ഞുകൂട കോവിഡ് രോഗാണുക്കൾ അമേരിക്കയിൽ വ്യാപിക്കുവാൻ തുടങ്ങുന്നസമയം 2019 ഡിസംബർ എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.ഇതിനോടകം ലോകമാസകലം ഏഴു മില്ലിയൻ അടുത്തും അതിൽ ഒരു മില്യൺ അമേരിക്കയിൽ ജീവനുകൾ ഈ രോഗത്തിന് ഇരകൾ ആയിരിക്കുന്നു. മരണനിരക്ക് വളരെ കുറഞ്ഞിരിക്കുന്നു എങ്കിലും ആദ്യ വൈറസ് ഇപ്പോൾ രൂപാന്തരങ്ങളിലൂടെ വീണ്ടും വീണ്ടുo പ്രത്യക്ഷപ്പെടുന്നു എന്നത് വാസ്തവം.

ഇപ്പോൾ അമേരിക്കയിൽ, ഉറവിടം അന്വേഷിച്ച ഗവണ്മെൻറ്റ് സ്ഥാപനങ്ങൾ F B I അടക്കം ഒരു നിഗമനത്തിൽ എത്തിയിരിക്കുന്നു കോവിഡ് രോഗാണു വുഹാൻ ഗവേഷണശാലയിൽ നിന്നും അറിഞ്ഞോ അറിയാതയോ പുറത്തുകടന്നു ലോകമാസകലം ഒരിക്കലും കണ്ടിട്ടില്ലാത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ച്ചു .

ഈ വെളിപ്പെടുത്തുകൾ ഇന്നും ചൈന തിരസ്‌ക്കരിക്കുന്നു അമേരിക്കയുടെ കള്ളപ്രചാരണങ്ങൾ എന്ന നാമത്തിൽ. ചൈനയെ പോലുള്ള, ആഗോള മേധാവിത്തം ലക്ഷ്യമെടുത്തു പ്രവർത്തിക്കുന്ന വൻ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങൾ ഒരിക്കലും അവരുടെ തെറ്റുകൾ സമ്മതിക്കില്ല മറച്ചു  വയ്‌ക്കുo അതിനെ ചോദ്യം ചെയുവാൻ ആർക്കു പറ്റും ?

ഇപ്പോൾ അമേരിക്കയിൽ ഭരണം ഇരു രാഷ്ട്രീയ പാർട്ടികളും പങ്കുകൊള്ളുന്നതിനാൽ കോൺഗ്രസ്സിൽ ഇതേച്ചൊല്ലി കുറെ ശബ്‌ദകോലാഹലം കേട്ടു എന്നുവരും അതും താമസിയാതെ തിരശീലക്കുള്ളിൽ മറയും. ഉദാഹരണം മറ്റൊരു സ്വേച്ഛാധിപൻ റഷ്യയിലെ പുട്ടിൻ ഒരു നിസഹായ രാജ്യമായ യുകരേനിൽ നരഹത്യ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു അതിന് ഒരവസാനം കാണുന്നതിന് വാചകക്കസർത്തു നടത്തുന്നതല്ലാതെ  ഒരു പരിഹാരം കാണുന്നതിന് മെഗാ ശ്കതി എന്ന് വീമ്പടിക്കുന്ന അമേരിക്കക്കോ യൂറോപ്പിലെ മനുഷ്യ സ്‌നേഹികൾക്കോ സാധിക്കുന്നുണ്ടോ? ഇപ്പോൾ ചൈനയടക്കം മറ്റു നിരവധി സ്വേച്ഛാധിപർ യുകരെൻ നരഹത്യയിൽ പങ്കുചേരുന്നു.

കോവിഡ് തുടക്കസമയം അമേരിക്കയിൽ പൊതുവെ നിലനിന്നിരുന്ന സാമൂഗിക രാഷ്ട്രീയ അന്തരീഷം ഒന്നുപരിശോധിക്കാം.ഇവിടെ രാജ്യ ഭരണം രണ്ടു പാർട്ടികളുടെ കൈകളിൽ. ആ സമയം ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിരവധി മാധ്യമങ്ങളുടെയും പ്രധാന എതിരാളി വില്ലൻ അന്നത്തെ അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ്. .കോവിടുമായി മല്ലയുദ്ധം നടത്തുന്നതിലും കൂടുതൽ പ്രാധാന്യത മുകളിൽ വിവരിച്ച നേതാക്കൾ നൽകിയത് എങ്ങിനെ ട്രംപിനെ പുകച്ചു ചാടിക്കുവാൻ പറ്റും .

2020 ആദ്യസമയം നിരവധി  ഊഹാഭോഗങ്ങൾ, അനുമാനങ്ങൾ ഭരണ ശാസ്ത്രീയ തലങ്ങളിൽ കേട്ടിരുന്നു ഒന്ന് കോവിഡ് വൈറസ് മറ്റു മൃഗങ്ങളിൽ നിന്നും ചൈനയിൽ വുഹാനിലെ ഒരു മൽസ്യക്കടയിൽ നിന്നും തുടക്കമിട്ടു നിരവധി മൃഗങ്ങളുടെ ചുമരിൽ ഉത്തരവാദിത്വം കെട്ടിവയ്ക്കുവാൻ ശ്രമിച്ചു.

ആസമയം ചൈന അമേരിക്കയെ കുറ്റപ്പെടുത്തി കോവിഡ് അമേരിക്കയിൽ നിർമ്മിച്ചത് അത് ചൈനവഴി മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു . അതേസമയം അമേരിക്കയിൽ ഭരണതലത്തിലും ശാസ്‌ത്ര തലത്തിലും പലരും വൈറസ് വുഹാൻ പരീക്ഷണ ശാലയിൽ നിന്നും ജനനമെടുത്തു എന്ന് സംസാരിച്ചിരുന്നു. എന്നാൽ അവരെ ചൈന വെറുപ്പുകാർ എന്നെല്ലാം വിളിച്ചു കളിയാക്കി നിരവധി മാധ്യമങ്ങൾ, Dr ഫൗച്ചി, W H O തലവനടക്കം .  

ട്രംപ് ഇതിനെ ചൈന വൈറസ് എന്ന് പൊതുവേദികളിൽ പറയുവാൻ തുടങ്ങി. അതിന് നിഷിധമായ വിമർശനവും പലേ തലങ്ങളിൽ നിന്നും വന്നിരുന്നു. അമേരിക്ക നിരവധി തവണ ചൈനീസ് ഭരണതലത്തിൽ ആവശ്യമുന്നയിച്ചു ലാബ് പരിശോധിക്കുന്നതിന്. അതെല്ലാം ചൈന നിരസിച്ചു. അമേരിക്കയിൽ പൊതുവെ ഭരണതലത്തിൽ ഈ വിഷയത്തിൽ ഒരു യോജിപ്പ് ഇല്ലായിരുന്നു എന്നതായിരുന്നു സത്യാവസ്ഥ.

ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി എന്നപേരിൽ വുഹാനിൽ ചൈന പ്രവർത്തിപ്പിച്ചിരുന്ന സ്ഥാപനത്തിൽ നിഗൂഡ സ്വഭാവമുള്ള നിരവധി പരീക്ഷണങ്ങൾ നടന്നിരുന്നു ഇപ്പോഴും നടക്കുന്നു.അതിൽ ജീവ  ആയുധം അഥവാ "ബയോ വെപ്പൻ" ഇവയും പരീക്ഷണ വസ്തുക്കൾ. അമേരിക്കൻ നിരീക്ഷകർ വെളിപ്പെടുത്തിയിരുന്നു ഈ പരീക്ഷണശാലയിൽ പ്രവർത്തിച്ചിരുന്ന ഏതാനും ശാത്രജ്ഞർ ഇതുപോലുള്ള വൈറസ് ബാധിതർ ആയിരുന്നു ഒരാൾ മരണപ്പെടുകയും ഉണ്ടായി.

നമ്മുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, വുഹാൻ പരീക്ഷണശാലയിൽ നടത്തിയിരുന്ന പരീഷണങ്ങൾക്ക് ധനസഹായം നൽകിയിരുന്നു എന്ന് രേഖകൾ കാട്ടുന്നു. അതിൽ "ഗെയിൻ ഓഫ് ഫങ്ങ്ഷൻ" എന്നൊരു അധ്യയന നടപടി ഇവിടെ നടന്നിരുന്നു. Dr. ഫവുച്ചി പോലുള്ള ശാത്രജ്ഞർക്ക് ഇത് നന്നായി അറിയാമായിരുന്നു.

ഇവിടെ പരീക്ഷണം നടത്തിയിരുന്നത് ഭാവിയിൽ പരിണമിക്കുവാൻ സാധ്യതയുള്ള വൈറസുകളെ കൃത്രിമമായി നിർമ്മിക്കുക അതിന് പ്രതിവിധികൾ ഇപ്പോഴെ കണ്ടുപിടിക്കുക. തോക്കിനു വെളിയിൽ ചാടി വെടിവയ്ക്കുക എന്ന് കേട്ടിട്ടില്ലെ .

ഇതുപോലുള്ള അതി ബുദ്ധി പരീഷണങ്ങൾ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നടക്കില്ല അതിനാൽ നാം ഇതിൽ ചൈനയുമായി കൂട്ടുകൂടി. അമേരിക്കയിൽ ഗവേഷണ ഫീല്‍ഡുകളിൽ പ്രവർത്തിച്ചിരുന്ന ഏതാനും വിദഗ്ദ്ധർ ഈയൊരു ലാബ് ലീക് സാധ്യതയെ അവതരിപ്പിച്ചു എന്നാൽ ഭരണ തലത്തിൽ പ്രവർത്തിച്ചിരുന്ന Dr. ഫവിച്ചിയെ പോലുള്ളവർ അതിനെ പരിഹസിച്ചു തള്ളി നിരവധി മാധ്യമങ്ങളും അത് ദൈവ വാക്യമാക്കി.വവ്വാല്‍ പോലുള്ള ജീവികൾ ആയിരിക്കാം കോവിഡ് വൈറസിന് കാരണക്കാർ. ഇതായിരുന്നു പലേ നേതാക്കളും അന്ന് പ്രചരിപ്പിച്ചത്. 

അമേരിക്കയിൽ ഗവേഷണ ഫീല്‍ഡുകളിൽ പ്രവർത്തിച്ചിരുന്ന ഏതാനും വിദഗ്ദ്ധർ ഈയൊരു ലാബ് ലീക് സാധ്യതയെ അവതരിപ്പിച്ചു എന്നാൽ ഭരണ തലത്തിൽ പ്രവർത്തിച്ചിരുന്ന Dr. ഫവിച്ചിയെ പോലുള്ളവർ അതിനെ പരിഹസിച്ചു തള്ളി നിരവധി മാധ്യമങ്ങളും അത് ദൈവ വാക്യമാക്കി.വവ്വാല്‍ പോലുള്ള ജീവികൾ ആയിരിക്കാം കോവിഡ് വൈറസിന് കാരണക്കാർ. ഇതായിരുന്നു പലേ നേതാക്കളും അന്ന് പ്രചരിപ്പിച്ചത്. 

ചൈന ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപർ ലക്ഷ്യ വിജയത്തിന് എന്തും ചെയ്യുന്നവർ എന്നെല്ലാം വിശേഷിപ്പിക്കാം എന്നിരുന്നാലും ഇവർ കരുതികൂട്ടി ഒരു ആത്മഹത്യ ശ്രമം നടത്തുവാൻ സാധ്യതയില്ല.

ഇതിൽ ഭരണ നേതാക്കളെക്കാൾ കൂടുതൽ രഹസ്യാവസ്തയിൽ പ്രവർത്തിച്ചവർ, നടന്നവർ സൈൻറ്റിസ്റ്റുമാർ ഇവർക്കു പറ്റിയ അബന്ധം മറച്ചു പിടിക്കുക.

ചൈനയിൽ സംഭവിച്ച അബദ്ധം തുടക്ക സമയം ഇതേപ്പറ്റി അന്വേഷിക്കുന്നതിന് അമേരിക്കയി സൈൻസുമായി ബന്ധമില്ലാത്ത എനർജി ഡിപ്പാർറ്റ്മെൻറ്റ് ഈ വൈറസിൻറ്റെ തുടക്കം അന്വേഷിക്കുവാൻ നേരത്തെ ശ്രമിച്ചു എന്നാൽ Dr. ഫവുച്ചിയുടെ സംഗം അതിനെ നിരുത്സാഹപ്പെടുത്തി.

പൊതുവെ പൊതു ജനതക്ക് ഭരണ നേതാക്കൾ പറയുന്ന നിരവധി കാര്യങ്ങളിൽ വിശ്വാസമില്ല. എന്നാൽ    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലുള്ള സ്ഥാപനങ്ങളിൽ പൊതുജനതക്ക് കുറച്ചൊക്കെ വിശ്വാസം ഉണ്ടായിരുന്നു എന്നാൽ Dr, ഫവുച്ചിയെ പോലുള്ളവർ അതും നശിപ്പിച്ചിരുന്നു.

# Wuhan research center topic again?

Join WhatsApp News
Jayan varghese 2023-03-06 01:32:22
നമ്മുടെ ഭസ്മാസുരന് കിട്ടിയ വരം കൊണ്ട് അയാളനുഭവിച്ച മനസ്സമാധാനക്കുറവ് എത്രയായിരിക്കും എന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു. ഉറക്കത്തിലെങ്ങാനും അറിയാതെ തലയിൽ തൊട്ടുപോയാൽ താനും ചാരമായിത്തീരും എന്ന ഉൾപ്പേടിയിൽ ഉറക്കമിളച്ചാവുമല്ലോ അയാൾ ജീവിച്ചിരുന്നത് ? അന്യനെ ഭസ്മീകരിക്കാൻ ആയുധം സംഭരിക്കുന്ന നമ്മുടെ അന്താരാഷ്ട്ര ആശാന്മാർക്കും ഇതേ ഗതിയാണല്ലോ എന്നോർത്ത് സഹതപിക്കുന്നു. കിടിലൻ ( ഭസ്മായുധം ) ആറ്റം ബോംബുകൾ എത്ര വേണമെങ്കിലും കയ്യിലുണ്ട്. എന്ത് പ്രയോജനം ? ആദ്യം പ്രയോഗിക്കുന്നവന്റെ അന്ത്യം ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് എവിടെയും നിലവിൽ ഉള്ളത് എന്നതിനാൽ തന്റെ തലതട്ടിപ്പോകുന്ന പരിപാടിക്ക് ആരും തല വച്ച് കൊടുക്കുകയില്ലല്ലോ ? പട്ടിക്ക് പൊതിയാത്തേങ്ങ കിട്ടിയ പോലെ വെറുതേ നോക്കികൊണ്ടിരിക്കാനേ ഏതൊരു കുട്ടനും സാധ്യമാവൂ. അതിരുകൾ മാന്തിയുള്ള കയ്യേറ്റമാണെങ്കിൽ അണുബോംബ് വീണ മണ്ണിൽ ആയിരം കൊല്ലത്തേക്ക് അങ്ങോട്ട്‌ നോക്കാനേ സാധിക്കില്ല. ഇക്കണക്കിന് എന്തിനാണ് ഉള്ള കഞ്ഞിയിൽ പാറ്റാ വീഴിക്കുന്നത് എന്ന് എല്ലാവരും ചിന്തിക്കുക. ഇക്കാലമത്രയും മാരകായുധങ്ങളുടെ കണ്ടുപിടുത്തങ്ങളിലൂടെ പുട്ടടിച്ചിരുന്ന ശാസ്ത്ര പ്രതിഭകൾക്ക് ഇനി അവകളെ നിർവീര്യമാക്കുന്നതിനുള്ള കണ്ടുപിടുത്തങ്ങളിലൂടെ തങ്ങളുടെ പുട്ടടി തുടരാവുന്നതാണ്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക