Image

മഞ്ചാടി.. (കവിത: നൈന മണ്ണഞ്ചേരി)

Published on 05 March, 2023
മഞ്ചാടി.. (കവിത: നൈന മണ്ണഞ്ചേരി)

ഇടവഴിയിൽ വീണ മഞ്ചാടി മണികളിൽ

ഇടാവിടാ പെയ്യും മഴത്തുള്ളികൾ.

ഇടനെഞ്ചിൽ ഇപ്പോഴും നനയുന്നൊരോർമ്മയായി

  ഇവിടെ തളിരിട്ട പ്രണയ നിശ്വാസങ്ങൾ..

ഹൃദയവികാരവും പ്രണയസന്ദേശവും

ഇഴചേർന്ന കൈവഴികളിൽ വിടർന്ന മോഹങ്ങൾ

  ഇടവഴികളിൽ കൊഴിഞ്ഞ വിരഹപ്പൂക്കൾ

 മനസ്സിൽ മധുരമായി നിറയും ഗൃഹാതുരം..

 മഴ തോർന്നുവെങ്കിലും കുടചൂടിയെത്തുന്ന

 ആർദ്രമാമോർമ്മകൾ തോരാതെ പെയ്യുന്നു..

ആൽമരച്ചോട്ടിലെ സ്നേഹസായന്തനം

കൈനീട്ടി വീണ്ടും വിളിക്കുന്നു നമ്മളെ..

സന്ധ്യയുടെ കണ്ണുകളിൽ നനയുന്ന നൊമ്പരം

നിലാവിന്റെ കണ്ണുകളിൽ സങ്കടത്തുള്ളികൾ

വിതുമ്പും സ്വരത്തിൽ ഇടനാഴി ചൊന്നത്

 തിരികെ വരാത്തൊരാ നൻമയാണോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക