Image

കോൺഗ്രസ്സ് പാർട്ടി എന്ത് ചെയ്തു? (ജെ എസ് അടൂർ)

Published on 06 March, 2023
കോൺഗ്രസ്സ് പാർട്ടി എന്ത് ചെയ്തു? (ജെ എസ് അടൂർ)

കോൺഗ്രസ്സ് വിരോധം ഉള്ളിൽ പേറുന്നവർ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്.
അതിനു ഒറ്റവരി ഉത്തരം : കോൺഗ്രസ്സാണ് ഇന്ത്യയിലും കേരളത്തിലും കാതലായ മാറ്റങ്ങൾ കൊണ്ട് വന്നത്. കൊണ്ടുവരാൻ പോകുന്നതും.
എല്ലാം എഴുതാൻ ഒരു പുസ്തകം വേണം. അത് കൊണ്ട് ഇരുപത് കാര്യങ്ങൾ ചുരുക്കിപ്പറയാം
1)ഇന്ത്യ സ്വാതന്ത്ര്യം കിട്ടുമ്പോൾ സാമ്പത്തിക വളർച്ച പൂജ്യം.ഇന്ത്യയിലെ 70% ആളുകൾ പട്ടിണിയിലും ദാരിദ്ര്യത്തിലുമായിരുന്നു.
 അവിടെ നിന്നും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ചയുള്ള രാജ്യമായി മാറ്റിയത് കോണ്ഗ്രസ് ഇന്ത്യ ഭരിച്ചപ്പോഴാണ്.
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് ലോകത്തിൽ ഏറ്റവുംകൂടുതൽ ദാരിദ്ര്യ നിർമജനം ചെയ്ത ജനായത്ത രാജ്യം ഇന്ത്യയാണ്.
ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമാർജന സാമൂഹിക സുരക്ഷ പൊതു ഇടപെടലാണ് തൊഴിൽ ഉറപ്പ്‌ അവകാശ നിയമം.
2)ഇന്ത്യയിൽ ഇന്നും ഉള്ള സ്വാതന്ത്ര്യവും തുല്യ മനുഷ്യഅവകാശങ്ങൾക്കു വേണ്ടി നിന്നത് കോൺഗ്രെസ്സാണ്. ഇന്ത്യൻ ഭരണഘടനയുടെ ആവിർഭാവത്തിലും സംരക്ഷണത്തിലും ഏറ്റവും പ്രഭാവം ചിലത്തിയത് കോണ്ഗ്രസ് പാർട്ടി
3)കോണ്ഗ്രസ് സർക്കാരുകൾ നടപ്പാക്കിയ ഹരിത വിപ്ലവും ധവള വിപ്ലവും മാണ് പട്ടിണി കുറച്ചത്. ഹരിത വിപ്ലവത്തിന് ശേഷമാണ് ഇന്ത്യയിൽ ആവശ്യത്തിന് ഭക്ഷണമുണ്ടായത്.
4)ആ ഭക്ഷണം വിതരണം ചെയ്യാൻ ഇന്ത്യയിൽ ആകമാനം റേഷൻ കടകൾ സാധ്യമാക്കിയതും ഫൂഡ് കൊറേപ്പേറേഷൻ ഓഫ്ഇന്ത്യ സ്ഥാപിച്ചതും കോണ്ഗ്രസ്. ഇന്ത്യയിൽ പലയിടത്തും ദുരന്തകാലത്തു സൗജന്യ റേഷനും കിറ്റ് വിതരണവും തുടക്കം കുറിച്ചത് കോണ്ഗ്രസ്
ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കിയത് കോണ്ഗ്രസ് സർക്കാർ
5)തൊഴിൽ ഉറപ്പ് എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് മഹാരാഷ്ട്രയിൽ കോണ്ഗ്രസ് സർക്കാർ.1973-74 മുതൽ. അത് മഹാരാഷ്ടയിൽ നിയമായത് 1977ഇൽ.. ദേശീയ തൊഴിൽ ഉറപ്പ് സ്‌കീം (National  Rural employment Guarentee Scheme )നടപ്പാക്കിയത് 1995-96ഇൽ നരസിംഹറാവു സർക്കാർ. അത് ദേശീയ തൊഴിൽ ഉറപ്പ് അവകാശമായായത് 2005ഇൽ മൻമോഹൻ സർക്കാരിന്റെ കാലത്തു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര നിർമാർജന സാമൂഹിക സുരക്ഷ പദ്ധതിയാണ് തൊഴിൽ ഉറപ്പ് അവകാശ നിയമം. കഴിഞ്ഞ വർഷം 81000 കോടി രൂപയാണ് തൊഴിൽഉറപ്പു വഴി സാധാരണ ജനങ്ങളിൽ എത്തിയത്.
ഇന്ന് കേരളത്തിൽ ഉൾപ്പെടെ ആളുകൾക്ക് തൊഴിൽ ഉറപ്പ് കിട്ടുന്നത് കോൺഗ്രസ് സർക്കാർ അത് തുടങ്ങി രാജ്യത്തെങ്ങും നടപ്പാക്കിയത് കൊണ്ടാണ്.
 6) വിവിധ സ്ത്രീ സുരക്ഷ നിയമങ്ങൾ കൊണ്ട് വന്നത് കോണ്ഗ്രസ്. മനുഷ്യ അവകാശ നിയമങ്ങൾ കൊണ്ട് വന്നത് കോണ്ഗ്രസ്. ബാലവേലയും അടിമ വേലയും നിർത്താൻ നിയമം കൊണ്ട് വന്നത് കോണ്ഗ്രസ് സർക്കാർ.
മനുഷ്യഅവകാശകമ്മീഷനും വനിതാ കമ്മീഷനും ബാലവകാശകമ്മീഷൻ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും വിവിധ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണതിന്നു കമ്മീഷനുകൾ സ്ഥാപിച്ചത് കോണ്ഗ്രസ്.
വിവരവകാശം ഇന്ത്യയിൽ കൊണ്ട് വന്നത് മൻമോഹൻ സിംഗ് സർക്കാർ.
7)എല്ലാവർക്കും വിദ്യാഭ്യാസം. ആരോഗ്യം. വീട് എന്ന ആശയങ്ങൾ നടപ്പാക്കിയത് കോണ്ഗ്രസ്
8)പഞ്ചായത്തി രാജ് വിപ്ലവം നടപ്പാക്കിയത് കോണ്ഗ്രസ്. ഇന്ന് സ്ത്രീകൾ മേയറും  കൗൺസിലറും, മുനിസിപ്പൽ  പഞ്ചായത്ത്‌ നേതൃത്വത്തിൽ ഉള്ളത് കോൺഗ്രസ്സ് സർക്കാർ പോളിസി . 73-74 ഭരണഘടന അമന്റ്മെന്റ് നടപ്പാക്കിയത് നരസിംഹറാവു സർക്കാർ.
9) എല്ലാവർക്കും വിദ്യാഭ്യാസ അവകാശം ഉറപ്പ്‌ വരുത്തി ഭരണഘടന ഭേദഗതി ചെയ്തു. ഇന്ത്യയിൽ പൊതു വിദ്യാഭ്യാസം ശക്ത്തമാക്കി
ഉന്നത വിദ്യാഭ്യാസത്തിന്നു ഇടം നൽകിയത് കോണ്ഗ്രസ്. ഐ ഐ ടി, ഐ എം എം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സെൻട്രൽ യൂണിവേഴ്സിറ്റി, ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ സ്ഥപിച്ചത് കോണ്ഗ്രസ്.
കേരളത്തിൽ കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് മൻമോഹൻ സിംഗ് സർക്കാർ
10)ടെലികമ്മ്യുണിക്കേഷൻ റവലൂഷൻ, ഐ ടി  റവലൂഷൻ, ഡിജിറ്റൽ റവലൂഷൻ എന്നിവക്ക് നേതൃത്വം നൽകിയത് കോൺഗ്രസ് സർക്കാരുകളാണ്.ലക്ഷകണക്കിന് പുതിയ തൊഴിൽ അവസരങ്ങൾ.
11)ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തി ഇന്ത്യൻ സൈനിക പ്രാപ്‌ത്തിയേ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ചത് കോണ്ഗ്രസ് സർക്കാരുകളുടെ സമയത്തു. 1972 ഇൽ ബാംഗ്ളാദേശ് ഉണ്ടായത് ഇന്ത്യയുടെ സൈനിക പ്രാപ്തികൊണ്ടാണ്
12)ഇന്നുകാണുന്ന ഇന്ത്യ ഇത് പോലെയുള്ളത് കോണ്ഗ്രസ് പാർട്ടിയും ഭരണവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നത് കൊണ്ടാണ്. എല്ലാവർക്കും വേണ്ടിയുള്ള ഇന്ത്യക്ക്‌ വേണ്ടി രക്ത സാക്ഷികളായ ഗാന്ധിജിയും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ആത്മാഭിമാനവും ആത്മാർത്ഥതയുമുള്ള കോണ്ഗ്രസ് നേതാക്കളായിരുന്നു
കേരളത്തിൽ.
13)കേരളത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ ഉണ്ടായ സർക്കാർ 1970-77സർക്കാരാണ്. ഭരണകക്ഷിയിലെ ഏറ്റവും വലിയ പാർട്ടിയായിരുന്ന കോണ്ഗ്രസ് പിന്തുണയോടയാണ് സി അച്ചൂത മേനോൻ മുഖ്യമന്ത്രിയായത്.
അന്ന് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ ചിലതാണ് ശ്രീ ചിത്തിര മെഡിക്കൽ സയൻസ് സെന്റർ, സി ഡി എസ്, കെൽട്രോൺ മുതലായ, കേരളത്തിലെ നിർണ്ണായക സ്ഥാപനങ്ങൾ
14)കേരളത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ എന്ന ആശയം കോണ്ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിന്റ കാലത്ത് ഉണ്ടായത്.
15)കേരളത്തിൽ പ്രൈമറി ഹെൽത് കെയർ സെന്ററുകളും പബ്ലിക് ഹെൽത്തും വളരാൻ തുടങ്ങിയത്  ശങ്കറിന്റ കാലം മുതലാണ്
16) കേരളത്തിൽ ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകൾ വന്നത് കോണ്ഗ്രസ് ഭരിച്ചപ്പോൾ
17)ഇന്ത്യയിൽ തന്നെ പബ്ലിക് -പ്രൈവറ്റ് പാർട്നർഷിപ്പിൽ അന്താരാഷ്ട്ര എയർപൊട്ട് വന്നത് കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ.
18)കൊച്ചിൻ മെട്രോ, കണ്ണൂർ എയർപൊട്ട് എല്ലാം സാധ്യമാക്കിയത് കോണ്ഗ്രസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രമഫലം.
19) കേരളത്തിൽ എം ജി യൂണിവേഴ്സിറ്റി, മലയാളം യൂണിവേഴ്സിറ്റി മുതലായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നത് കോണ്ഗ്രസ് മുഖ്യമന്ത്രിമാരുള്ളപ്പോൾ. അഗ്രികൾച്ചർ യൂണിവേഴ്സിറ്റി 1971ഇൽ കോണ്ഗ്രസ് പിന്തുണയോടെ ഭരിച്ച അച്യുതമേനോൻ സർക്കാർ. കൊച്ചിൻ യൂണിവേഴ്സിറ്റിയും 1971ഇൽ. പാലക്കാട്‌ ഐ ഐടി കൊണ്ട് വന്നത് ഉമ്മൻ ചാണ്ടി മുഖ്യ മന്ത്രിയായിരുന്നപ്പോൾ.
20)കേരളത്തിൽ പ്രൊഫെഷനൽ വിദ്യാഭ്യാസത്തിന് വൻ അവസരങ്ങൾ നൽകിയ സെൽഫ് ഫിനാൻസ് കോളജുകൾ കൊണ്ടുവന്നത് എ കെ ആന്റണി സർക്കാർ.  
അന്ന് അതിനെ എതിർത്ത പല നേതാക്കളുടെ മക്കൾ പഠിച്ചത് സെൽഫ് ഫിനാൻസ് കോളേജുകളിൽ
മാറ്റങ്ങൾ കൊണ്ട് വരാൻ
പ്രാപ്തിയുള്ളവർ  കോൺഗ്രസ്സിൽ ഉണ്ട്.

ജെ എസ് അടൂർ

പിൻകുറി : കൊണ്ഗ്രെസ്സ് എന്ത് ചെയ്തു എന്ന് ഒരു സഖാവ് ചോദിച്ചു.അതു കൊണ്ടു നേരത്തെ എഴുതിയത് വീണ്ടും പങ്ക് വയ്ക്കുന്നു.

# What did the Congress party do?-  Article by JS Adoor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക