സുബിയുടെ മരണവാര്‍ത്ത എന്നേയും ഞെട്ടിച്ചു. പണ്ടേതോ ജന്മത്തില്‍ സഹോദരിയോ, സുഹൃത്തോ, ബന്ധുവോ ആയിരുന്നുവോ എന്നൊരു തോന്നല്‍. സത്യത്തില്‍ 'കുട്ടിപ്പട്ടാളം' എന്ന പരിപാടിയാണ് എന്നെ ഇത്രയധികം ഓര്‍മ്മകളിലേക്ക് വലിച്ചിഴച്ചത്. അവരുടെ കുഞ്ഞുങ്ങളോടുള്ള ഇടപഴകല്‍, സ്‌നേഹം, കരുതല്‍ ഒക്കോയായിരുന്നു എന്നെ ആകര്‍ഷിച്ചത്. അവരുടെ അപാര കഴിവ് പിന്നീട് മറ്റു പല പരിപാടികളിലും കാണുകയുണ്ടായി. മരണാനന്തരം കൂടുതല്‍ കൂടുതല്‍ ടോക് ഷോകളും സഹപ്രവര്‍ത്തകരുമായുള്ള പരിപാടികളും, വീഡിയോകളും കാണുകയുണ്ടായി. പറയുന്നതുപോലെ മരിച്ചുകഴിഞ്ഞാല്‍ എത്രകാലം നാം ഓര്‍ക്കും. പക്ഷെ, സുബിയെ ഓര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്തുകൂട്ടിയിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍ക്കും, സുഹൃദ് ബന്ധങ്ങള്‍ക്കും ഇത്രയധികം താത്പര്യവും സ്‌നേഹവും കാണിച്ചിരുന്ന വ്യക്തികള്‍ ചുരുക്കമെന്നു തോന്നുന്നു.
ആരും സുബിയെപ്പോലെ ആരോഗ്യകാര്യത്തില്‍ അജ്ഞരാകരുത്! അത് നമ്മുടെ ജീവന്റെ കളിയാണ്. ഞാന്‍ കേട്ടിടത്തോളം തൈറോയ്ഡ് രോഗം കുഞ്ഞുകളിയല്ല. ഹൈപ്പോ തൈറോയ്ഡ് ഉള്ളവര്‍ വെറും വയറ്റില്‍ തൈറോയ്ഡ് ഗുളിക കഴിക്കണം. നമ്മുടെ ശരീരത്തിലുള്ള ഗ്രന്ഥികള്‍ വളരെ പ്രാധാന്യമേറിയ ജോലികള്‍ ചെയ്യുന്നവരാണെന്ന് മറക്കരുത്.
എന്തിനേറെ പറയുന്നു, ആരോഗ്യം സംരക്ഷിക്കുക. 'ഹെല്‍ത്ത് ഈസ് വെല്‍ത്ത്'. പിന്നെല്ലാം പടച്ചതമ്പുരാന്റെ കൈയില്‍.
എന്തായാലും സുബി സുരേഷ് ഇന്നും എന്നും ജനഹൃദയങ്ങളില്‍ വസിക്കും. അവര്‍ അത്രയേറെ നല്ല കലാപ്രതിഭയായിരുന്നു.
സുബിക്ക് കല പാഷന്‍ ആയിരുന്നു. പകരംവയ്ക്കാനില്ലാത്ത പ്രതിഭകളായ കലാഭവന്‍ മണി, ഗിരീഷ് പുത്തന്‍ചേരി.. അങ്ങനെപോകുന്നു അകാലത്തില്‍ കാലം കവര്‍ന്നെടുത്ത അതുല്യപ്രതിഭകള്‍.
അധികം എന്തു പറയാന്‍. പടച്ചതമ്പുരാന്‍ ഇത്തരം കൂട്ടരെ നേരത്തെ വിളിക്കുന്നു! നമുക്കറിയില്ല, അവരെക്കൊണ്ട് ഇതിലുപരി പണികള്‍ അവിടെ കാണും. അല്ലെങ്കില്‍ ഉടയവനു തന്നെ കുശുമ്പ് ഉണ്ടാകാം. രണ്ടായാലും നമ്മുടെ ദുഖം കലടോളം ആണ്. സുബി സുരേഷിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഏറെ വിഷമത്തില്‍ കഴിയുന്ന വീട്ടുകാരെ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. എല്ലാവരും ആരോഗ്യസംരക്ഷണം മറക്കരുതേ...
# Subi Suresh death