Image

നവയുഗം കലാവേദിയുടെ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' സംഗീതസന്ധ്യ മാര്‍ച്ച് 9 ന് അരങ്ങേറും.

Published on 07 March, 2023
നവയുഗം കലാവേദിയുടെ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' സംഗീതസന്ധ്യ മാര്‍ച്ച് 9 ന് അരങ്ങേറും.

ദമ്മാം: ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയ മലയാളം, തമിഴ്, ഹിന്ദി പാട്ടുകളുടെ അവതരണം നിറഞ്ഞ സംഗീത സന്ധ്യയ്ക്ക് ദമ്മാം വേദിയാകാന്‍ പോകുന്നു.

നവയുഗം സാംസ്‌ക്കാരികവേദിയുടെ കലാവേദി കേന്ദ്രകമ്മിറ്റിഅവതരിപ്പിയ്ക്കുന്ന, 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന സംഗീതസന്ധ്യ മാര്‍ച്ച് 9 വ്യാഴാഴ്ച ദമ്മാമില്‍ അരങ്ങേറും. ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ വെച്ചാണ് വൈകുന്നേരം 7.00 മുതല്‍ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' അവതരിപ്പിയ്ക്കപ്പെടുന്നത്.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

പ്രവാസലോകത്തെ ഒട്ടേറെ അനുഗ്രഹീത ഗായകര്‍ പങ്കെടുക്കുന്ന ഈ സംഗീതനിശ, സംഗീതപ്രേമികള്‍ക്ക് നല്ലൊരു വിരുന്നായിരിയ്ക്കുമെന്നും, എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസും, സെക്രട്ടറി ബിനുകുഞ്ഞുവും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക