Image

ബ്രിസ്‌ബെയ്‌നില്‍ നിന്ന് കേരളത്തിലേക്കു നേരിട്ട് വിമാന സര്‍വീസ് വേണമെന്ന് ആവശ്യം

Published on 07 March, 2023
ബ്രിസ്‌ബെയ്‌നില്‍ നിന്ന് കേരളത്തിലേക്കു നേരിട്ട് വിമാന സര്‍വീസ് വേണമെന്ന് ആവശ്യം

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്‍സ്ലാ ഭാരവാഹികള്‍ ചര്‍ച്ച നടത്തി. വിദേശ മലയാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ചു നടത്തിയ ചര്‍ച്ചകളില്‍ ബ്രിസ്‌ബെയ്‌നില്‍ നിന്നു കേരളത്തിലേക്കു നേരിട്ടു വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

എയര്‍ഇന്ത്യ വിമാനസര്‍വീസ് ബ്രിസ്‌ബെയ്‌നില്‍ നിന്നു നേരിട്ടു കേരളത്തിലേക്കു നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ചു പരിഗണിക്കാമെന്ന് ഉറപ്പു നല്‍കി. ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചിരകാലാഭിലാഷമായ കേരള ഹൗസ് ക്യൂന്‍സ്ലാന്റില്‍ സ്ഥാപിക്കുന്നതുമായ കാര്യങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ആലോചിക്കാമെന്നും മന്ത്രി ഉറപ്പു നല്‍കി.


യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്‍സ്ലാന്റ് ഭാരവാഹികളായ ഡോ. ജേക്കബ് ചെറിയാന്‍, സിറില്‍ ജോസഫ്, പ്രഫ. എബ്രാഹാം ഫ്രാന്‍സിസ്, ജിജി ജയനാരായണന്‍, ഷാജി തേക്കാനാത്ത് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക