Image

ഫോക്കസ് യൂണിറ്റ് ആറിന് പുതു നേതൃത്വം

Published on 07 March, 2023
 ഫോക്കസ് യൂണിറ്റ് ആറിന് പുതു നേതൃത്വം

 

കുവൈറ്റ് സിറ്റി : ഫോക്കസ് കുവൈറ്റ് യൂണിറ്റ് ആറിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ശേഖറിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. കണ്‍വീനര്‍ സനൂബ് വാര്‍ഷിക റിപ്പോര്‍ട്ടും ബിന്‍സു കോശി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ് , മാത്യൂ സക്കറിയ എന്നിവര്‍ സംസാരിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി സനൂബ് ( കേന്ദ്ര എക്‌സിക്യൂട്ടീവ് ),സുനില്‍കുമാര്‍ (കണ്‍വീനര്‍), ജെയ്‌സ് ജോര്‍ജ് (ജോ: കണ്‍വീനര്‍) എന്നിവരെ യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. സുനില്‍കുമാര്‍ സ്വാഗതവും ജെയ്‌സ് ജോര്‍ജ് നന്ദിയും പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക