Image

ആധുനിക ലോകത്തിലെ ആറ്റം ബോംബുകൾ, പട്ടിക്ക് കിട്ടിയ മുഴുവൻ തേങ്ങകൾ ? (ലേഖനം: ജയൻ വർഗീസ്)

Published on 08 March, 2023
ആധുനിക ലോകത്തിലെ ആറ്റം ബോംബുകൾ, പട്ടിക്ക് കിട്ടിയ മുഴുവൻ തേങ്ങകൾ ? (ലേഖനം: ജയൻ വർഗീസ്)

ബഹുമാന്യരായ ലോക രാഷ്ട്ര തലവന്മാരേ , നിങ്ങൾ ആത്മഹത്യക്ക് തയ്യാറായി അവസരംകാത്തിരിക്കുകയാണോ ? എങ്കിൽ മാത്രം നിങ്ങൾക്ക് ആറ്റം ബോംബുകൾ പ്രയോഗിക്കാം. കാരണം നിങ്ങൾ അത്പ്രയോഗിച്ച് മിനിട്ടുകൾക്കകം അപരന്റെ ആറ്റം ബോംബുകൾ നിങ്ങളുടെ തലയിൽ തന്നെ വന്നു വീണിരിക്കും !  നിങ്ങളുടെ ശത്രു എന്ന് നിങ്ങൾ വിളിക്കുന്ന അപരനെ ന്യൂക്ലിയർ വാറിലൂടെ ആക്രമിച്ച് കീഴ്പ്പെടുത്താം എന്നത്നിങ്ങളുടെ വെറും വ്യാമോഹം മാത്രമായിട്ടാവും ഫലത്തിൽ സംഭവിക്കുക. കാരണം അത്രക്കും കൃത്യമായസെൻസറിങ് സംവിധാനങ്ങളുടെ സുരക്ഷിതത്വത്തോടെയാണ് ഓരോ രാജ്യങ്ങളും അവരുടെ ആണവമിസൈലുകൾ തൊടുക്കാനായി ഒരുക്കി വച്ചിട്ടുള്ളത് എന്ന് എല്ലാവരും മനസ്സിലാക്കണം. 

1945 ൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലുംപ്രയോഗിച്ച കൊച്ചു ബോംബുകൾക്ക് നീരുറുമ്പിനെപ്പോലെ കടിച്ചു മരിക്കാൻ വാശി പിടിച്ചു നിന്ന ജപ്പാനെപരാജയപ്പെടുത്താൻ സാധിച്ചു എന്നത് സത്യമായിരിക്കാം. എന്തോക്കെ ന്യായങ്ങൾ നിരത്തി വച്ചാലും ആ രണ്ടുനഗരങ്ങളിലായി അസ്ഥികളിൽ നിന്ന് മാംസം ഊർന്ന് പോയി അവസാനിച്ച നിരപരാധികളായ ലക്ഷക്കണക്കായഹതഭാഗ്യരുടെ നഷ്ട സ്വപ്‌നങ്ങൾ വേതാള രൂപികളായി അത് പ്രയോഗിച്ചവരുടെ മേൽ ഇന്നും ചൂഴ്ന്നുനിൽക്കുന്നുണ്ടാവണം ? 

ഇന്ന് അതല്ലാ നിലവിലെ സ്ഥിതി. ഗ്രഹാന്തര യാത്രകൾക്ക് എന്ന പേരിൽ വികസിപ്പിച്ചെടുത്ത കൂറ്റൻ റോക്കറ്റ്ടെക്‌നോളജി കൊണ്ട് ഏതെങ്കിലും ദരിദ്രവാസിയുടെ അപ്പച്ചട്ടിയിൽ ഒരു കഷണമെങ്കിലും കൂടുതൽ വീണതായിഅറിവില്ലെങ്കിലും, ആഗോള  സൈനിക താവളങ്ങളുടെ  രഹസ്യ സങ്കേതങ്ങളിൽ  ഭൂഖണ്ഡാന്ത മിസൈൽഭീമന്മാരായി അവർ പുനർജ്ജനിച്ച സംഭവ വികാസങ്ങൾ യാതൊരു മാധ്യമങ്ങളും നമ്മളെ അറിയിച്ചതേയില്ല. അതി സൂക്ഷ്മമായി സെൻസർ ചെയ്തു വച്ച ആണവത്തലപ്പുകളുമായി അവർ കാത്തു നിൽക്കുകയാണ്എന്റെയും നിങ്ങളുടെയും മാത്രമല്ലാ, നമ്മുടെ സന്തതി പരമ്പരകളുടെയും വംശനാശം ഉറപ്പാക്കുന്നതിനുള്ള ശാന്തിമന്ത്രങ്ങളുമായി !

ലോകത്താകമാനമുള്ള ഭരണകൂട യജമാനന്മാർ തങ്ങളുടെ കസേര ഉറപ്പിച്ചു നിർത്തുന്നതിനായി ചെയ്തു വച്ചഈ മഹാ പാതകം ഇന്ന് അവർക്കു തന്നെ വിനയായി ഭവിച്ചിരിക്കുകയാണ്. മിസൈൽ ടെക്‌നോളജിയുടെ വൻവളർച്ച ലോകത്തുള്ള ആരുടെ തലയിലും കൃത്യമായി ബോംബ് വീഴിക്കാം എന്ന നിലയിലേക്ക് വളർന്നതോടെപട്ടിക്ക് കിട്ടിയ മുഴുവൻ തേങ്ങാ പോലെ ഒന്ന് രുചി നോക്കാൻ പോലുമാവാതെ വെറുതേ കാവലിരിക്കുക എന്നത്മാത്രമായി പല വീര ശൂര പരാക്രമികളുടെയും ഇന്നത്തെ അവസ്ഥ. 

എന്തുകൊണ്ടെന്നാൽ, ലോകത്തെ ഏതൊരു രഹസ്യ താവളത്തിൽ നിന്നും അണ്വായുധവുമായി ഏതെങ്കിലുംമിസൈൽ കുതിച്ചുയർന്നാൽ അപ്പോൾത്തന്നെ അത് റീഡ് ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനം ഇന്ന്നിലവിലുണ്ട്. എന്തിനു പറയുന്നു നിങ്ങളുടെ കുളിമുറിയിൽ നിങ്ങൾ വസ്ത്രം മാറുന്നതും നോക്കി കാത്തുനിൽക്കുകയാണ് ശൂന്യാകാശ ഭ്രമണ പഥങ്ങളിലെ ക്യാമറാ ഭീമന്മാർ അതി സൂക്ഷ്മങ്ങളായനിരീക്ഷണക്കണ്ണുകളുമായി. 

എല്ലാം ഓട്ടോമാറ്റിക്കായി സംഭവിക്കും. വരുന്ന മിസൈലിനെ നേരിടുന്നതിനും അയച്ച രാജ്യത്തെതകർക്കുന്നതിനുമായി അപ്പോൾത്തന്നെ  ഭൂമിയിൽ നിന്നും വെള്ളത്തിൽ നിന്നും ആകാശത്തു നിന്നും മാത്രമല്ലാ, ശൂന്യാകാശ  നിഗൂഢതകളിൽ നിന്നുമായി പ്രത്യാക്രമണ മിസൈലുകൾ കുതിച്ചുയരും. പിന്നെ ഒരുപൊടുപൊടാപ്പൊട്ടൽ ! നീലയും  ചുവന്നതുമായ തീനാളങ്ങൾ നാലുപാടും ചീറിപ്പായും. സർവ്വ സംഹാരിയായഅഗ്നികൊടുങ്കാറ്റ് ഏറ്റുവാങ്ങി ഭൂമി മത്തനെപ്പോലെ ആടും. ആകാശത്തോളം ഉയരുന്ന കടൽത്തിരമാലകൾതിളച്ചു വറ്റിയ ജലാശയങ്ങളിലൂടെ കരയിലേക്ക് കയറി വരും. രാസ മാലിന്യങ്ങൾ ഏറ്റു വാങ്ങുന്ന മഴ മേഘങ്ങൾവിഷമഴയായി പെയ്തൊഴിയും. 

അയച്ചവനും അവന്റെ രാജ്യവും തീരും, സ്വീകരിച്ചവനും അവന്റെ രാജ്യവും തീരും. ഇതെഴുതുന്ന ഞാനും, ഇത്വായിക്കുന്ന നിങ്ങളും പിന്നെയുണ്ടാവില്ല. നമ്മുടെ സ്വപ്നങ്ങളുടെ ആൾരൂപങ്ങളായ നമ്മുടെ കുഞ്ഞുങ്ങളുംപിന്നെയുണ്ടാവില്ല. എല്ലാം ചാരം. ദൈവം നമുക്ക് നൽകിയ ഈ ഭൂമി മനുഷ്യ വാസ യോഗ്യമല്ലാത്ത ശവപ്പറമ്പായിആർക്കും വേണ്ടാത്ത കരിക്കട്ടയായി അടുത്ത അഞ്ഞൂറ് കോടി കൊല്ലങ്ങൾ കൂടി ആകാശ  ഗംഗയിൽഅനാഥമായി അലയും. പിന്നെ അനിവാര്യമായ ഏതെങ്കിലും സൂപ്പർ നോവയിൽ  ഉൾപ്പെട്ട് ഓറിയോൺ നക്ഷത്രരാശിയുടെ മൂന്നാം ശിഖരത്തിലെ സൂപ്പർനോവയിൽ നിന്നുള്ള ന്യൂക്ലിയർ നെബുലകളിൽ നിന്ന് രൂപപ്പെട്ട് മനുഷ്യമോഹങ്ങളും, മാനവിക സ്വപ്നങ്ങളും വിരിഞ്ഞു നിന്ന  നമ്മുടെ ഭൂമി നക്ഷത്ര ധൂളികളായി വേർപിരിഞ്ഞ്പരിണാമ പരമ്പരയിലെ പുത്തൻ നെബുലകളായി വീണ്ടും മാറും. ( ഇത് ശാസ്ത്രം. ) 

ഒന്നും സംഭവിക്കില്ല. വിശ്വ സാഹിത്യ പ്രതിഭയായ പൗലോ കൊയ്‌ലോയുടെ വാക്കുകളിൽ എല്ലാറ്റിന്റെയും പിന്നിൽഒരു കാരണമുണ്ട്. ആ കാരണത്തെ പ്രപഞ്ചാത്മാവ് എന്ന് തന്നെ അദ്ദേഹം വിളിക്കുന്നു.  ( Read ‘ The Alchemist ‘) മനുഷ്യന്റെ അഹങ്കാരം കൊണ്ട് അവൻ പരസ്പ്പരം കൊന്ന് തീർക്കും എന്ന ഒരു സാഹചര്യം സംജാതംആയപ്പോളാണ് ഭസ്മാസുരന് കിട്ടിയ വരം പോലെ സ്വന്തം ആയുധങ്ങൾ തന്റെ തന്നെ കൊലയാളിയാവും എന്ന്അവൻ തിരിച്ചറിയുന്നതും, പേടിച്ച് വിറയ്ക്കുന്നതും. പട്ടിക്ക് കിട്ടിയ മുഴുവൻ തേങ്ങാ പോലെ വെറുതേ അതുംനോക്കി അവനിരിക്കുന്നതും ! 

ഈയൊരു സാഹചര്യം യാതൊരു ശാസ്ത്രഞ്ജന്റെയും തലയിൽ രൂപം കൊണ്ടതല്ല. ബഹുമാന്യനായ സ്റ്റീഫൻഹോക്കിങ്ങിന്റെ വാക്കുകളിൽ പ്രകൃതി നിയമങ്ങൾക്കനുസരിച്ച് സംഭവിച്ചതാണ്. ഉണ്ടായിട്ടും പ്രയോഗിക്കാൻകഴിയാത്ത അവസ്ഥ. അവനെ കൊല്ലാൻ വേണ്ടി ഞാൻ എന്നെക്കൊല്ലേണ്ടി  വരുന്ന അവസ്ഥ. ഇതിനേക്കാൾവലിയ ഒരു പരാജയം എന്താണുള്ളത് ? എത്ര ആവേശത്തോടെയാണ് ഐൻസ്റ്റൈൻ E = Mc 2 എന്ന ശാസ്ത്രീയസമവാക്യം പുറത്ത് വിട്ടതും, അതിന്റെ പ്രായോഗിക സംഭാവനയായി അണുബോംബുകൾ അവതരിച്ചതും. ഇന്നത്എന്നെക്കൊല്ലാൻ ഞാൻ നിർമ്മിച്ച ആയുധമായി തരം താണ് കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഈ മാരണങ്ങൾഉപേക്ഷിക്കൂ. അത് നിർമ്മിച്ച് തന്ന നമ്മുടെ ശാസ്ത്രജ്ഞന്മാരെ തന്നെ വിളിക്കൂ. ആറ്റം  സ്പോടനങ്ങളെനിർവീര്യമാക്കുന്നതിനുള്ള പരീക്ഷണങ്ങളുമായി അവർ ലബോറട്ടറികളിൽ പ്രവേശിക്കട്ടെ. അവരെയുംനമ്മളെയും സംരക്ഷിക്കുന്ന നല്ല വാർത്തകൾക്കായി നമുക്കും കാത്തിരിക്കാം. 

# Atom bombs in New Generation

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക