Image

ഡോ . വി പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

Published on 08 March, 2023
 ഡോ . വി പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു


ബ്രിസ്‌ബെയ്ന്‍ : ഓസ്ട്രേലിയന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സജീവസാന്നിധ്യമായിരുന്ന Dr. VP ഡോ. വി.പി. ഉണ്ണികൃഷ്ണന്‍ (66) അന്തരിച്ചു .

ഉന്നത സിവിലിയന്‍ ബഹുമതി ആയ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ അവാര്‍ഡ് നല്‍കി ഓസ്ടേലിയന്‍ ഗവണ്‍മെന്റ് ആദരിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ വിയോഗം ക്യുന്‍സ്ലാന്‍ഡ് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി .

ക്യുന്‍സ്ലാന്‍ഡ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് മെയിന്‍ റോഡ്സ്പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ആയിരുന്ന ഡോ. ഉണ്ണികൃഷ്ണന്‍ .

ഇന്ത്യന്‍ അസോസിയേഷന്‍ (FICQ) സെക്രട്ടറി , ക്യുന്‍സ്ലാന്‍ഡ്മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു .

ജ്വാല , OHM തുടങ്ങി ഒട്ടനവധി കലാ സാംസ്‌കാരികസംഘടനകളുടെയും സ്ഥാപകനാണ് ഇദ്ദേഹം . കൊച്ചിന്‍യൂണിവേഴ്‌സിറ്റിയില്‍ നിന്നും റാങ്കോടെ ജിയോളജിയില്‍ മാസ്റ്റേഴ്‌സും തുടര്‍ന്ന് ഡോക്ടറേറ്റും നേടിയ ഉണ്ണികൃഷ്ണന്‍ ഇടുക്കിയില്‍ ജില്ലാ ഹൈഡ്രോ ജിയോളജിസ്റ്റായാണ് സര്‍വീസ് ആരംഭിക്കുന്നത് . മികച്ചസേവനത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നിരവധിവട്ടം നേടിയിരുന്നു .

 

സിഡ്നി UNSW യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം പൂര്‍ത്തിയാക്കിയതോടെയാണ് ഓസ്ട്രേലിയയില്‍ ഉന്നത ഉദ്യോഗം ലഭിക്കുന്നതും ഇവിടേയ്ക്ക് കുടിയേറുന്നതും . സിഡ്നിഒളിമ്പിക്സ് ദീപിക അടക്കം ഒട്ടേറെ പത്രങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം റിപ്പോര്‍ട്ട്‌ചെയ്യുകയുണ്ടായി .

ലോര്‍ഡ് മേയറുടെ അവാര്‍ഡും ഡിപ്പാര്‍ട്മെന്റിലെ ഒട്ടേറെ അവാര്‍ഡുകളും നേടിയ ഉണ്ണികൃഷ്ണന്‍ ആദ്യ കാലങ്ങളില്‍ കുടിയേറ്റകാലത്തു കഷ്ടപെടുന്നവരുടെ ഏറ്റവും വലിയ സഹായഹസ്തമായിരുന്നു എന്ന് സാക്ഷ്യപെടുത്തുന്ന നൂറുകണക്കിന് മലയാളികള്‍ ഇവിടെയുണ്ട് .

തിരുവന്തപുരം പള്ളിച്ചല്‍ കൊട്ടറ പരേതരായ വേലായുധന്‍ - പത്മാവതി അമ്മ ദമ്പതികളുടെ പുത്രനാണ് ഡോ. ഉണ്ണികൃഷ്ണന്‍ .

ഭാര്യ: സബിത കോഴഞ്ചേരി പുല്ലാട് താഴത്തേടത്തു കുടുംബാംഗമാണ്. മക്കള്‍ : ഗാര്‍ഗി ആദര്‍ശ് - ജനറല്‍ മാനേജര്‍ , പ്രോട്രേഡ് യുനൈറ്റഡ്- ബ്രിസ്ബന്‍ , സിദ്ധാര്‍ഥ് - Storm water എന്‍ജിനിയര്‍ , EGIS-ബ്രിസ്ബന്‍ . മരുമകന്‍ :ആദര്‍ശ് മേനോന്‍ , (സീനിയര്‍ എന്‍ജിനിയര്‍, ടീം വര്‍ക്‌സ് - ബ്രിസ്ബന്‍ ) എറണാകുളം തോട്ടയ്ക്കാട് കുടുംബാംഗം .

 

തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക