Image

ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

Published on 08 March, 2023
 ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ജര്‍മനി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാ. രോഹിത് സ്‌കറിയ ജോര്‍ജി ജര്‍മനിയിലെ സ്ഥാനപതി ഹരീഷ് പര്‍വ്വതാനേനിയുമായി ബെര്‍ലിനിലെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമകാര്യവകുപ്പ് മിനിസ്‌ററര്‍ (പേഴ്‌സണല്‍) ജയ്ദീപ് സിംഗ്, സാമൂഹികവകുപ്പ് സെക്രട്ടറി സ്‌റെറഫാന്‍ ബൊയ്ട്ടനര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെപ്പറ്റിയും, എംബസിയും, വിവിധ കോണ്‍സുലേറ്റുകളുമായി കോണ്‍സുലാര്‍ ഏകോപനം ഉറപ്പാക്കുന്നതിനെപ്പറ്റിയും, സാംസ്‌കാരിക വളര്‍ച്ചാ സാധ്യതകളെപ്പറ്റിയും ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങളെക്കുറിച്ചും ഫലപ്രദമായ ആശയവിനിമയം നടത്തി.


ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സമൂഹത്തിന്‍്രന്ച്യ്ക് പുരോഗതിക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് അംബാസഡര്‍ അറിയിച്ചു.

ജര്‍മ്മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് അംബാസഡര്‍ അറിയിച്ചു.

ഇടവകയെ പ്രതിനിധീകരിച്ച് ബെര്‍ലിന്‍ കോണ്‍ഗ്രിഗേഷന്റെ ചുമതലക്കാരായ ജിനു മാത്യു ഫിലിപ്പ്, വിപിന്‍ തോമസ്, കെവിന്‍ കുര്യന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ര്‍മ്മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹാദരവുകളും അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക