Image

മറവി - അനുഗ്രഹമോ ശാപമോ? (ബിനി മൃദുൽ, കാലിഫോർണിയ)

Published on 09 March, 2023
മറവി - അനുഗ്രഹമോ ശാപമോ? (ബിനി മൃദുൽ, കാലിഫോർണിയ)

മറവി  എന്നത് ഒരു ആലങ്കാരിക  വാക്കല്ല. ചിലപ്പോ  മറവി  ഒരു അനുഗ്രഹമാണ്. മറവി  അല്ലേ ചിലപ്പോൾ മനുഷ്യനെ  മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നത്. അച്ഛനില്ലാതായിട്ട് ഏകദേശം 8 വർഷമാകുന്നു. ഓർക്കാത്ത ദിനങ്ങൾ ഇല്ല. ആ  സത്യവുമായി  പൊരുത്തപ്പെടാൻ ഒരുപാടു സമയം എടുത്തു. വർഷങ്ങൾക്കിപ്പുറവും  അച്ഛനെ  ചുമരിൽ  പതിച്ചിട്ടില്ല. അങ്ങനെ കാണാൻ ഇതു  വരെ മനസ്സ് വന്നില്ല എന്നതാണ് സത്യം . കാലം  പതുക്കെ  മറവി  തരും  എന്ന് പറയാറില്ലേ.. അച്ഛനെ പറ്റി കരയാതെ  സംസാരിക്കാൻ എനിക്ക് ചിലപ്പോ  പറ്റാറുണ്ട്. ഞാൻ യഥാർഥ്യവുമായി  പൊരുത്തപ്പെട്ടോ? അറിയില്ല.. ഇന്നലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞു "മാളികപ്പുറം " സിനിമ  കണ്ടപ്പോൾ കരയാതെ  കാണാൻ  പറ്റിയില്ല എന്ന്?
"ങേ എത്ര ആലോചിച്ചിട്ടും, അതിൽ  കരയാൻ  മാത്രം എന്താണെന്ന് എനിക്ക് മനസ്സിലായില്ല😁." ഒരു പ്രാവശ്യം  കാണാൻ പറ്റിയ ഒരു സാധാരണ  സിനിമ. അതിൽ  കവിഞ്ഞൊന്നും എനിക്ക് തോന്നിയില്ല.
പക്ഷെ  ഈ  കൂട്ടുകാരി സ്വന്തം അച്ഛന്റെ കൂടെ  ആദ്യമായി ശബരിമലക്ക്  പോയത്  ഓർമ  വന്നപ്പോ കരഞ്ഞതാണ്. That makes sense.
അച്ഛന്റെ ഓരോ ഓർമകളിലും  എന്റെ കണ്ണ് നിറയാറുണ്ട്. കൂട്ടുകാരിയുടെ മാനസിക  അവസ്ഥ എനിക്ക് നന്നായി മനസ്സിലാകും.

പറഞ്ഞു  വന്നത്  മറവി  എന്ന യഥാർഥ്യത്തെ  പറ്റിയാണ്.
ഇന്നലെ  മഴ  ആണേലും  ഒരു പൗർണമി  ദിനം  പോലെ ആകാശം തെളിഞ്ഞതായിരുന്നു. ഉറങ്ങാൻ കിടന്നപ്പോ മനോഹരമായ  2-3 വരികൾ മനസ്സിൽ  കോറിയിട്ടു. മടി  കാരണം  രാവിലെ എഴുതാം  എന്ന് വച്ചു. രാവിലെ എണീറ്റപ്പോ കഥയും  ഇല്ല, കവിതയും  ഇല്ല. ആലോചിച്ച  വാക്കുകൾ പോലും ഓർമയില്ല. ഇതാണ്  പറയുന്നത്  കവിത  മനസ്സിൽ  വരുമ്പോ എഴുതണം  എന്ന്.😇
ചിലപ്പോ 5 മിനുട്ടിൽ ഒരു പാട് എഴുതാൻ പറ്റിയേക്കും, ചിലപ്പോൾ 2-3 ദിവസം ആലോചിച്ചാലും  മനസ്സ്  ശൂന്യം ആയിരിക്കും.
ആ വരികൾ  മനസ്സിൽ വീണ്ടും വരുമോ  എന്നറിയില്ല 😒

മറവിയെ  പറ്റി പറഞ്ഞപ്പോ  ഇന്നലെ നടന്ന  സംഭവം വീണ്ടും ഓർമ വന്നു.
ഒരു പാട് നാളുകൾക്കു ശേഷം  ഇന്നലെ ഓഫീസിൽ പോയി. വരാന്തയിൽ, 2020നു മുൻപ് കണ്ട വളരെ പരിചയം  ഉള്ള മുഖം.. എന്നെ കണ്ട  ഉടനെ " Hey Bini,How are you"? എന്ന്  ചോദിച്ച  അങ്ങേരെ തിരിച്ചു പേര് വിളിച്ചു ഹലോ  പറയണം  എന്നുണ്ടായിരുന്നു. പക്ഷെ ആ  ഒരു സെക്കൻഡിൽ ഞാൻ അങ്ങേരുടെ പേര് മറന്നു പോയി. 'പ്രായം ആയില്ലേ, പേര് മറന്നു പോകുന്നത്  സാധാരണ  ആണെന്ന് പറയരുത്. Age is just a number. പ്രായം മനസ്സിൽ ആണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പ്രായം കൂടുന്തോറും അത് പിന്നെ അങ്ങനെ ആണല്ലോ. 😁
എന്തായാലും അങ്ങേരോട് ഒരു hello, how are you ൽ ഒതുക്കേണ്ടി വന്നു. ആ മനുഷ്യൻ കടന്നു പോയി നിമിഷങ്ങൾക്കുള്ളിൽ അങ്ങേരുടെ പേര് ഓർമ വന്നു. എന്തൊരു വിരോധാഭാസം! മറവിയുടെ  ഓരോ മാറിമായങ്ങൾ, അല്ലാതെ  എന്ത് പറയാൻ .
മറവിയെ  പറ്റി ആലോചിച്ചപ്പോൾ, ഒരു പാട് വർഷം  പിറകിലേക്ക് പോയി. സ്കൂൾ കാലഘട്ടം.
അക്ഷരശ്ലോക രംഗത്ത് തകർത്താടിയ  കാലം. ഇപ്പോൾ ഒരു ശ്ലോകം ചൊല്ലാൻ പറഞ്ഞാൽ , ABCD അറിയില്ല എന്നതാണ്  പരമാർത്ഥം. ജീവിതവഴിയിൽ  ഞാൻ  അതൊക്ക എവിടെയോ കുഴിച്ചു മൂടി. സാ ധാരണക്കാരന്റെ  ഭാഷയിൽ പറഞ്ഞാൽ   ഒരു  20-25 വർഷായി  തൊട്ടിട്ടില്ല. 
പറഞ്ഞ  സംഭവത്തിലേക്കു  തിരിച്ചു വരാം. ആറാം  ക്ലാസ്സിൽ പഠിക്കുന്ന കാലം. ഗീതപാരായണം പന്ത്രണ്ടാം അദ്ധ്യായം.  കാണാതെ പഠിച്ചു ചൊല്ലണം, 2-3 മത്സര വിജയിയായി, ജില്ലാതലത്തിൽ എത്തി പെട്ടൂ.
മത്സരവേദി. 100 കണക്കിന്  മത്സരാർഥികൾ ഉണ്ട്‌. പൊട്ട കിണറ്റിലെ തവളയെ  പോലെ ഞാനും. ഞാൻ  വല്യ  സംഭവമാണെന്  വിചാരിച്ച്, സമ്മാനം  വാങ്ങി വരാം  എന്ന് വിചാരിച്ച എനിക്ക് മത്സരാർഥികളെ  കണ്ടപ്പോൾ തന്നെ ആകെ  ഒരു അങ്കലാപ്പ്.  എന്നാലും പ്രതീക്ഷയോടെ  ആണ്  സ്റ്റേജിൽ കയറിയത്. സദസ്സിൽ ഒരു പാട് ജനങ്ങൾ. മത്സരാർഥികൾ ,എന്റെ ഗുരു, ഒരു പാട് വേദികളിൽ  എന്നെ പ്രോത്സാഹിപ്പിച്ച മറ്റു വ്യക്തികൾ...
ശുഭാപ്തി  വിശ്വാസത്തോടെ വേദിയിൽ കയറിയ  ഞാൻ  ആദ്യ ശ്ലോകത്തിന്റെ ആദ്യവരി  ചൊല്ലി.
പിന്നെ എനിക്ക് ഒന്നും ഓർമ വന്നില്ല. ആ  വരി  ഞാൻ  വീണ്ടും ചൊല്ലി.. ഒരു രക്ഷയുമില്ല. എല്ലാം പകൽ  വെളിച്ചം പോലെ മനപാഠം ആക്കിയ എന്റെ മനസ്സ് ശൂന്യമായിരുന്നു.ജഡ്ജസ്, വീണ്ടും ഒരു മിനിറ്റ് തന്നു. ഞാൻ പതുക്കെ വേദി വീട്ടിറങ്ങി. തിരിച്ചു സീറ്റിൽ എത്തിയപ്പോഴേക്കും എല്ലാ ശ്ലോകവും എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. തിരിച്ചു വേദിയിൽ കയറാൻ  ചാൻസ് ഇല്ല. വെറും കയ്യോടെ നിരാശയായി  വീട്ടിലേയ്ക്കു.. ജീവിതത്തിൽ  മറക്കാത്ത  ഒരു സംഭവമായി ഇന്നും അവശേഷിക്കുന്നു.

ജീവിത ചക്രത്തിൽ  പ്രിയപ്പെട്ടവർ വിട്ടു പിരിയുമ്പോൾ മറവി  നമുക്ക് ഒരു അനുഗ്രഹമാണ്.  മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം. മറ്റു ചിലപ്പോൾ മറവി  ഒരു ശാപവുമാകാം. ഒരു വാക്കിന് തന്നെ  എത്രയെത്ര നിർവചനങ്ങൾ...

# Forgetfulness - Blessing or Curse?

Join WhatsApp News
Sudhir Panikkaveetil 2023-03-09 05:59:11
"മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി ഉണർത്തീടുന്നു."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക