StateFarm

ഇക്വിറ്റി ന്യായം;  ഈക്വാലിറ്റി നീതി Equity & Equality പ്രഫ. ലീന ജോസ് ടി. (പാരഡൈം ഷിഫ്റ്റ് ഫെസിലിറ്റേറ്റർ)

Published on 09 March, 2023
ഇക്വിറ്റി ന്യായം;  ഈക്വാലിറ്റി നീതി Equity & Equality   പ്രഫ. ലീന ജോസ് ടി. (പാരഡൈം ഷിഫ്റ്റ് ഫെസിലിറ്റേറ്റർ)

സ്ത്രീബോധോദയത്തിൻ്റെ (Women Enlightenment) ആവശ്യകതയെക്കുറിച്ച് ഒരു സെമിനാറിൽ ഞാൻ സംസാരിച്ചുകഴിഞ്ഞപ്പോൾ പ്രശസ്തനായ ഒരു പ്രഫസർ സദസ്സിൽനിന്ന് എഴുന്നേറ്റു. Gender Equity ആണ് ശരി, Gender Equality അല്ല എന്നു വളരെ ഉറപ്പോടെ അദ്ദേഹം പ്രഖ്യാപിച്ചു.

Gender, Gender Equity, Gender Equality ഇവയെക്കുറിച്ചുള്ള ധാരണകൾ സമൂഹത്തിൽ ഇനിയുമെത്ര വ്യക്തമാകാനിരിക്കുന്നു എന്ന് അന്നുമുതൽ ഓർക്കുന്നതാണ്. അടിസ്ഥാനപരമായ ചിന്താപരിണാമം സാവധാനമല്ലേ സംഭവിക്കൂ എന്ന് അന്ന് ആശ്വസിച്ചു.

പഴയ തലമുറയിലെ പലരും ' തുല്യത ' എന്ന ആശയത്തിൽ മുന്നേറുന്നുണ്ട്. പക്ഷേ, ശീലമെന്നതുപോലെ പഴയ വിചാരമാതൃകകളും ആചാരരീതികളും നയസമീപനങ്ങളും അവർ പിന്തുടർന്നുപോരികയും ചെയ്യുന്നു.
 
Equity വരെ ആകാം; Equality വേണ്ടേവേണ്ട എന്നു ധാരാളം പുരുഷന്മാർ മാത്രമല്ല പല സ്ത്രീകളും പറയുന്നുണ്ട്. Equality സാധ്യമല്ല എന്ന മുൻധാരണയിലാണ് അബോധപൂർവ്വ മെങ്കിലും അവരുടെ ചിന്ത നങ്കൂരമുറപ്പിച്ചിരിക്കുന്നത്.
Where  equality is the end goal, equity is one of the means to reach there.
Equity is about giving people what they need inorder to make things fair. Equality is what every human being deserves, to live a human life. Equity only ensures that everyone has the same chance of getting there. Equality as the actualization of this chance should be the goal in sight.

എല്ലാവരും ഒരുപോലെ എല്ലാ രംഗങ്ങളിലും പരിഗണിക്കപ്പെടുന്നതുവരെ സംവരണം പോലുള്ള equity measures അനിവാര്യമാണ്. തുല്യതയിൽ എത്തുമ്പോൾ മാത്രമാണ് അത് അപ്രസക്തവും അനാവശ്യവുമാവുക.

Equality is undermined when equity is projected as the end goal. It is undermined when a person's or group's human rights and social needs are not taken into account. And the argument that equality is impossible is based on archaic religious lessons and outdated biological and psychological texts written within those matrices.

ഇക്വിറ്റിയെയും ഈക്വാലിറ്റിയെയും തലനാരിഴകീറി പരിശോധിക്കേണ്ട ആവശ്യമില്ലാതെതന്നെ ആത്മബോധം കൈവന്നു വളർന്ന പുതുതലമുറ, തുല്യതാബോധത്തോടെ നമ്മുടെ മുന്നിലൂടെ കൈകോർത്തു പോകുന്നതു കാണുക.
മനുഷ്യതുല്യതയുടെ വണ്ടി ത്വരിതവേഗത്തിൽ (accelerated speed)മുന്നോട്ടുതന്നെ ഓടുന്നു. നമുക്കു സമാധാനിക്കാം. 

ആ ഒരു സമാധാനത്തോടെ ഒന്നുകൂടി പറയട്ടെ: Equity ജീവകാരുണ്യംപോലെ ഒരു ധാർമികനീതി( moral justice ) ആണ്. Equality മനുഷ്യനെ മനുഷ്യനാക്കുന്ന സാമൂഹിക നീതിയും. " The quality of being fair & impartial" എന്നതാണ് ഓക്സ്ഫഡ് നിഘണ്ടുവിലെ equity. ന്യായവും പക്ഷപാതരഹിതവും .
എന്നാൽ ന്യായത്തിനും മേലാണു നീതി.അനീതി ഉള്ളിടത്തു പക്ഷപാതരാഹിത്യം പോരാ, നീതി നിഷേധിക്കക്കപ്പെട്ടവരുടെ പക്ഷം ചേരുകതന്നെ വേണം- അയാൾ മനുഷൃനാണെ  ങ്കിൽ.അതാണു നീതി. 

ഈ നീതിയുടെ തുലാസ്സിലാണ് equity-യും  equality-യും വേർതിരിയുന്നത്. അല്ലാതെ ന്യായത്തിൻ്റെ തുലാസ്സിലല്ല. നീതിന്യായം എന്നു ചുമ്മാതങ്ങു ചേർത്തുപറഞ്ഞു ശീലിച്ചതുകൊണ്ടു കൂടിയാണു പലർക്കും ഇക്വിറ്റിയും ഈക്വാലിറ്റിയും യഥാവിധി തിരിച്ചറിയാൻ കഴിയാതെപോകുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക