Image

ബ്യൂമൗണ്ട് സീറോ മലബാര്‍ കമ്യൂണിറ്റിക്ക് അഭിമാന നിമിഷം; കോട്ടയത്ത് പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറി

Published on 09 March, 2023
 ബ്യൂമൗണ്ട് സീറോ മലബാര്‍ കമ്യൂണിറ്റിക്ക് അഭിമാന നിമിഷം; കോട്ടയത്ത് പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറി

 

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്യൂമൗണ്ട് കുര്‍ബാന സെന്റര്‍ കോട്ടയം ജില്ലയിലെ ഇലഞ്ഞിയില്‍ പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറി.

ബ്യൂമൗണ്ട് സീറോ മലബാര്‍ വികാരി ഫാ. റോയ് വട്ടക്കാട്ടിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സുനില്‍ തോപ്പില്‍, ജോളി ജോസഫ്, സെക്രട്ടറി അനു ബെന്‍സന്‍, പ്രോജക്ട് കണ്‍വീനര്‍മാരായ സോഫിയ ലിങ്ക് വിന്‍സ്റ്റര്‍, ബിനോ ജോസ്, പാരീഷ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവരുടെ ശ്രമഫലമായി 7,42,000 രൂപ ചെലവിലാണ് ഭവന നിര്‍മ്മാണം നടത്തിയത്. മാതൃവേദി, പ്രിതൃവേദി, എസ്.എം.വൈ.എം. സംഘടനകളും ഇടവക ജനങ്ങളും ഈ സംരഭത്തില്‍ പങ്കുചേര്‍ന്നതുവഴിയാണു ഒരു കുടുംബത്തിന്റെ സ്വപ്ന ഭവനം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത്.

അയര്‍ലന്‍ഡ് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്ററായിരുന്ന റവ. ഡോ. ക്ലെമന്റ് പാടത്തിപറമ്പിലിന്റേയും സോണല്‍ ട്രസ്റ്റി ബെന്നി ജോണിന്റേയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ പ്രോജക്ട് പൂര്‍ത്തിയാക്കുവാന്‍ സഹായകമായി. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുവാന്‍ സഹായിച്ച എല്ലാ വിശ്വാസികള്‍ക്കും നന്ദി അറിയിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക