Image

നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാര്‍ വൈദീകന്‍

Published on 09 March, 2023
നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാര്‍ വൈദീകന്‍




ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ സേവനം അനുഷ്ടിക്കുവാന്‍ തലശേരി അതിരൂപതാംഗമായ ഫാ. ആന്റണി (ബാബു) പരതേപതിക്കല്‍ എത്തിച്ചേര്‍ന്നു. ഡബ്ലിനിലെത്തിയ ഫാ. ആന്റണിയെ സീറോ മലബാര്‍ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ കോര്‍ഡിനേറ്റര്‍ ജനറല്‍ റവ. ഡോ. ക്ലെമന്റ് പാടത്തിപ്പറമ്പിലും, നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറയും അത്മായ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

കാസര്‍ഗോഡ് തയ്യേനി സ്വദേശിയായ ഫാ. ആന്റണി (ബാബു) തലശേരി അതിരൂപതയിലെ ഉദയഗിരി, പനത്തടി, ആദംപാറ, ഉദയപുരം, കൊന്നക്കാട്, കച്ചേരികടവ്, കല്ലുവയല്‍ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. ആറുവര്‍ഷക്കാലം അതിരൂപതയുടെ പ്രൊക്യുറേറ്ററായി പ്രവര്‍ത്തിച്ചു. കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടറായി സേവനം ചെയ്തുവരികെയാണ് അയര്‍ലന്‍ഡിലേയ്ക്കുള്ള നിയമനം.


നോക്ക് തീര്‍ഥാടന കേന്ദ്രത്തിലെ സേവനത്തിനൊപ്പം റ്റൂം അതിരൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചുമതലയും ഫാ. ആന്റണി നിര്‍വഹിക്കും.
ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക