StateFarm

കല്ല് കൊണ്ടൊരു പെണ്ണ് ! ശ്രീമതി സ്വപ്നാ സുരേഷിന് അഭിവാദനങ്ങൾ ! (ജയൻ വർഗീസ്)

Published on 10 March, 2023
കല്ല് കൊണ്ടൊരു പെണ്ണ് ! ശ്രീമതി സ്വപ്നാ സുരേഷിന് അഭിവാദനങ്ങൾ ! (ജയൻ വർഗീസ്)

കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ അഗ്നിക്കാറ്റായി ആളിപ്പടരുന്നധർമ്മിക ദീപശിഖയാണ് ശ്രീമതി സ്വപ്നാ സുരേഷ്. ഒരു അന്താരാഷ്ട്ര സ്വർണ്ണംകടത്തു കേസിലെപ്രതിസ്ഥാനത്തു നിൽക്കുമ്പോളും മലയാളികളുടെ ധാർമ്മിക അവബോധത്തിന്റെ കരുത്തുറ്റ ശബ്ദമായി അവർതിളങ്ങി നിൽക്കുന്നു. അവരെ ബലിയാടാക്കി തടിതപ്പി രക്ഷപ്പെടുന്നതിനുള്ള തല്പര കക്ഷികളുടെ ഗൂഢതന്ത്രങ്ങൾക്കെതിരെ അവരുയർത്തിയ സത്യസന്ധമായ പ്രതിരോധം  അവരുടെയും അവർ പ്രവർത്തനമേഖലയാക്കിയ കേരളം എന്ന നാടിന്റെയും സാംസ്‌കാരികമായ ഒരുയിർത്തെഴുന്നേൽപ്പിനാണ് കാരണമായിഭവിച്ചത്.

രാഷ്ട്രീയത്തിലെയും, മതത്തിലെയും, സമൂഹത്തിലേയും, സാംസ്കാരികത്തിലേയും വമ്പൻ സ്രാവുകൾവലകളിൽ അകപ്പെട്ട സംഭവങ്ങൾ ഇതാദ്യമല്ല. അത്തരം വലകൾ അനായാസം പൊളിച്ച് പുറത്തു കടക്കുകയും, അതാതു മേഖലകളിലെ അനിഷേധ്യ താരങ്ങളായി അവർ വിലസുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തിൽ സ്വപ്നഎന്ന സ്ത്രീ ഇപ്പോളും ജീവിച്ചിരിക്കുന്നു എന്നത് തന്നെ നമ്മുടെ സമൂഹം മാറ്റങ്ങളെ ഉൾക്കൊളളാനും മാത്രംവളർന്നിരിക്കുന്നു എന്നതിനുള്ള തെളിവായി വെളിവാകുന്നു ! സാധാരണ ഗതിയിൽ റോഡരികിലെ ഒരനാഥശവമായോ, കടൽത്തിരകളിൽ കരയ്ക്കടിയുന്ന അജ്ഞാതനായോ, നിർത്താതെ വിട്ടു പോയവാഹനാപകടത്തിൽ ചിതറിത്തെറിച്ച മാംസക്കഷണങ്ങളായോ അവസാനിക്കേണ്ടിയിരുന്ന ഈ  കഥകൾ ഇന്നുംആളിക്കത്തിച്ചു നിർത്തുന്നതിൽ നശിക്കാത്ത നന്മയുടെ വക്താക്കളായ കുറെ മനുഷ്യരുണ്ട്. 

അന്ധമായ രാഷ്ട്രീയ ആട്ടിത്തെളിക്കലുകളുടെയും, അനർഹമായി അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെയുംപ്രലോഭനങ്ങളിൽ അകപ്പെടാതെ നേരിന്റെ നേരിയ വെളിച്ചം തേടുന്നവരുടെ തലമുറകൾ ഇന്നും കേരളത്തിൽജീവിച്ചിരിക്കുന്നു. അവരുടെ റോൾമോഡലായി വാക്ക് മാറാത്ത സ്വപ്ന ഒരു പ്രതീകമായി നിൽക്കുന്നു. കോടികൾഅമക്കി മുങ്ങിക്കൊണ്ട്  സത്യത്തെ കുഴിച്ചു മൂടാനല്ലാ, കൊടികളെക്കാൾ വിലയുള്ള സത്യത്തിന്റെ നിറനാളങ്ങൾജീവൻ കൊടുത്ത് സംരക്ഷിക്കുവാനാണ് അവർ ശ്രമിക്കുന്നത്. 

പിന്നെ ഒന്നുണ്ട്. എല്ലാം കണ്ട് പിന്നിൽ നിൽക്കുന്നുണ്ട്, കാലം എന്ന കലാകാരൻ. ചതിച്ചും, വഞ്ചിച്ചുംനേടിയതൊക്കെ കാറ്റത്തെ കരിയില പോലെ പറന്നകലുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ പോലുമാവാതെകീഴടങ്ങേണ്ടി വരുമ്പോൾ കുറ്റ ബോധത്തിന്റെ കുനിഞ്ഞ ശിരസ്സുകളിൽ നിന്ന് പിന്നാലെ വരുന്നവർക്കുള്ള വലിയപാഠങ്ങൾ പിറന്നു വീണു കൊണ്ടേയിരിക്കും. നാം കാണുന്നതിനും അപ്പുറം പ്രോഗ്രാം ചെയ്തു വച്ചിട്ടുള്ള ഒരുധാർമ്മിക കോടതി നിലവിലുണ്ട് എന്ന സത്യം നമ്മുടെ കാലഘട്ടത്തെ ബോധ്യപ്പെടുത്തുന്നതിന് കാരണമായിഭവിച്ച ശ്രീമതി സ്വപ്നയ്ക്ക് അഭിവാദനങ്ങൾ - കല്ല് കൊണ്ടൊരു പെണ്ണ്. !

# swapna suresh article by Jayan Varghese

 

വിദ്യാധരൻ 2023-03-10 04:43:05
ഒരു സത്യോപാസകൻ (ഉപാസക) തന്റെ സത്യം കൊണ്ടുള്ള പരീക്ഷണങ്ങളിൽ സത്യത്തിന്റെ ദേവിയോ ദേവനോ ആവശ്യപ്പെടുന്ന ബലിധാനം ചിലപ്പോൾ ജീവനായിരിക്കും. (ആശയം ' എന്റെ സത്യാന്വേഷണ പരീക്ഷണ കഥ - ഗാന്ധി ) "സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം പ്രിയം ച നാനൃതം ബ്രൂയാത് ഏഷ ധർമ്മ സനാതന" (മനുസ്മ്രിതി ) അർഥം സത്യം ചൊല്ക ഹിതം ചൊല്ക ചൊൽകായ്ക ഹിതമുള്ളതും ഹിതമാം പോളിയും ചൊൽകാ യ്കിതെ ശ്വാശ്വത ധർമമാം (കുമാരനാശാന്റെ തർജമ ) വിദ്യാധരൻ
ജോയ് പാരിപ്പള്ളിൽ 2023-03-11 12:18:48
നട്ടെല്ല് പ്രണയം വച്ച് ran മൂളുന്ന പുംഗവാന്മാർ ഉള്ളയിടത്ത് അധികാരത്തിന്റെ ആധാർമികതയെക്കുറിച്ച് വിളിച്ചുപറയാൻ swapna suresh കാണിക്കുന്ന ധൈര്യ ത്തിന് big salute👌 കല്ലുകൊണ്ടെഴുതിയ പെണ്ണ്... കല്ലിൽ കൊത്തിയ കവിത പോലെ സുന്ദരം...!!👌👌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക