Image

എഞ്ചുവടി വേണോ സാറെ? ബാലപാഠം ,പഞ്ചാംഗം വേണോ? ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 10 March, 2023
എഞ്ചുവടി വേണോ സാറെ? ബാലപാഠം ,പഞ്ചാംഗം വേണോ? ( റൂബിയുടെ ലോകം : റൂബി എലിസ )

പുസ്തകശാലകളും ,ഓൺലൈൻ വ്യാപാരവും നമ്മുടെ നാട്ടിൽ വ്യാപകമായിരിക്കുന്നു. വിദ്യാഭ്യാസരംഗം ഡിജിറ്റലായി മാറികൊണ്ടിരിക്കുന്നു.

എല്ലാ രംഗത്തും നിരന്തരം മാറ്റങ്ങൾ സംഭവിക്കുന്നു. ഈ മാറ്റങ്ങൾക്കൊത്ത് മാറാത്തവൻ, അവൻ്റെ പ്രവർത്തനരംഗത്തു നിന്നും പുറത്തായികൊണ്ടിരിക്കുന്നു.

തൻ്റെ തൊഴിലിനെ പ്രാണനു തുല്യം സ്നേഹിക്കുന്നവൻ, അവൻ്റെ അവൻ്റെ അവസാന ശ്വാസം വരെ അവൻ്റെ തൊഴിലിൽ ശോഭിക്കും -

കറുത്തു മെലിഞ്ഞ വാർദ്ധക്യം ബാധിച്ച ശരീരം, നരച്ച കുറ്റി താടിയും, മീശയും, മുഖത്തും നെറ്റിയിലും എണ്ണമയം, കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം ,തോളിൽ ഒരു തോർത്ത്, അരയിൽ മടക്കി കുത്തിയ ലുങ്കി, അഴിഞ്ഞു പോകാതിരിക്കാൻ അരയിലെ കറപ്പു ചരടിൽ ചുരുട്ടി വച്ചിരിക്കുന്നു. കാലിൽ ധരിച്ചിരിക്കുന്ന കറുത്ത കുറ്റിചെറുപ്പിൽ നിറയെ പൊടിപറ്റിയിരിക്കുന്നു.

കൈയ്യിൽ മടക്കിയ ഒരു പഴയ പ്ലാസ്റ്റിക് ചാക്കിന് മുകളിൽ ബാലപാഠങ്ങളും, എഞ്ചുവടിയും, പഞ്ചാംഗങ്ങളും നിരത്തി പിടിച്ച് അതിന് മുകളിൽ കാശ് വെയ്ക്കുന്ന ഒരു പഴയ തകരപ്പെട്ടി
" എഞ്ചുവടി വേണോ സാറെ? ബാലപാഠം ,പഞ്ചാംഗം വേണോ?" 
എന്ന് ചോദിച്ചു കൊണ്ട് ഓച്ചിറ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ സമീപിക്കുന്ന ഈ മനുഷ്യൻ്റെ കൈയിൽ നിന്നും അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പഠിച്ച എത്രയോ തലമുറകൾ.

കോട്ടും  ,സ്യൂട്ടും, പാൻറും, ടൈയും ധരിച്ച സെയിൽസ് എക്സിക്യൂട്ടിവിൻ്റെ ബിസിനസ്സ് തന്ത്രങ്ങളൊന്നും വശമില്ലാത്ത ഇദ്ദേഹം, വാർദ്ധക്യകാലത്തും സ്വന്തം കുടുംബം പോറ്റാനായി,   താൻ സ്വയം ചെയ്തു പഠിച്ച പുസ്തവ്യാപാരം ,സ്വന്തം ശൈലിയിൽ ഇന്നും ചെയ്യുന്നു.

( NB) ഈ മനുഷ്യന്റെ കയ്യിൽ നിന്നും ആദ്യ അക്ഷരം പുസ്തകങ്ങൾ വാങ്ങി പഠിച്ചവർ ഇന്ന് വലിയ വലിയ ആൾക്കാരായി സൂട്ടും കോട്ടും ഇട്ട് നടക്കുന്നുണ്ട്... അവരെ ഒന്ന് ഓർമ്മപ്പെടുത്താൻ വേണ്ടി മാത്രം..

പന്തളം മാവേലിക്കര റൂട്ടിൽ ഓച്ചിറ അമ്പലം, ചെട്ടികുളങ്ങര, എന്നീ ഭാഗങ്ങളിൽ ഇദ്ദേഹത്തെ ഇപ്പോഴും കാണാം ആ പഴയ ശൈലിയിൽ തന്നെ... ഓർമ്മപ്പെടുത്തൽ മാത്രം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക