Image

നോമ്പ്  കാലമല്ലേ ! - മിനി ബാബു

Published on 10 March, 2023
നോമ്പ്  കാലമല്ലേ ! - മിനി ബാബു

നോമ്പ്, ഉപവാസം, ഒക്കെ ഇങ്ങനെ ചിന്തിക്കുമ്പോ, എന്റെ മനസ്സില് ഓടിയെത്തുന്നത് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ MA ക്ക് പഠിക്കുന്ന കാലം, ഞങ്ങൾ ആറ് പേരുടെ കൂട്ടത്തിൽ Ruby മാത്രമാണ് നോയമ്പ് എടുക്കുക, അതും അതികഠിനമായി, വെജ് എന്നു മാത്രമല്ല പാല് പോലും ഉപയോഗിക്കില്ല, ഹോസ്റ്റലിൽ നോയമ്പ്കാർക്ക് പ്രത്യേക ഭക്ഷണമുണ്ട്, ഞങ്ങൾ റൂബിയെ അതെടുക്കുവാൻ സമ്മതിക്കാറില്ല, പകരം ഞങ്ങളുടെ വെജ് കറികൾ കൊടുത്തിട്ട് റൂബിയിൽ നിന്ന് മീൻ വറുത്തത്, മീൻ കറി, ബീഫ് കറി ഒക്കെ വാങ്ങും. എല്ലാ weekends യിലും ഞാനും റൂബിയും വീട്ടിൽ പോകാറില്ല. ഞായറാഴ്ച സ്പെഷ്യൽ ഉണ്ടാവും "ഐസ്ക്രീം". ഐസ്ക്രീം ഒക്കെ എനിക്ക് കിട്ടും. ഞായറാഴ്ചകളിൽ ബീഫ് ഉണ്ടാകും. പകരം അവിയലോ തോരനോ കൊടുക്കും. എല്ലാം നോയമ്പ് കാലവും ഞാൻ റൂബിയെ ഓർക്കും .

നോയമ്പിനു വേണ്ടി നോമ്പെടുക്കാൻ എനിക്ക് ഒരിക്കലും പറ്റില്ല. ഒരു ദിവസം ഭക്ഷണം കഴിക്കാതിരിക്കാം പക്ഷേ ഉപവാസം ആണെങ്കിൽ നേരത്തെ വിശന്നു തുടങ്ങും.

കുറച്ചുകൂടി ആഴമായിട്ട് നോമ്പിനെ കുറിച്ചു ചിന്തിക്കുമ്പോഴേ, അന്ത്യത്താഴത്തിലെ യേശു, മാംസം കഴിച്ചിട്ടുണ്ടാവിലേ? ആട്ടിറച്ചി ? അതവരുടെ പെസഹായല്ലേ ?
"കമ്പോളത്തിൽ കിട്ടുന്ന എന്തും കഴിക്കുക" എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. 

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത്, സിസ്റ്റേഴ്സ് പറയുമായിരുന്നു:

"What are you going to sacrifice this lent season ?

"You can abstain from having icecreams"

"You can give up eating chocolates "

"You can give up eating fish "

പക്ഷേ അവരൊരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല :

" purposely help someone today"

" Don't talk much, more than necessary "

"Don't make fun of others"

"Be good listeners "

"Smile at others"

നോമ്പും ഉപവാസവും എന്നും മനുഷ്യന്റെ ശാരീരിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എപ്പോഴും ചിന്തിച്ചിരുന്നത്. ശരീരത്തിനോടൊപ്പം അല്ലെങ്കിൽ ശരീരത്തേക്കാൾ ആത്മാവിനല്ലേ നോമ്പിന്റെ ആവശ്യം ?

Join WhatsApp News
Reader 2023-03-10 15:12:37
Very good.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക