Image

ഫൊക്കാന വിമന്‍സ് ഡേ ആഘോഷങ്ങള്‍ ശനിയാഴ്ച, ഡോ. ദിവ്യ അയ്യര്‍ മുഖ്യാതിഥി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 11 March, 2023
ഫൊക്കാന വിമന്‍സ് ഡേ ആഘോഷങ്ങള്‍ ശനിയാഴ്ച, ഡോ. ദിവ്യ അയ്യര്‍ മുഖ്യാതിഥി

ന്യൂയോർക്ക്: ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു   ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് (Tomorrow) 2023  മാര്‍ച്ച് 11  ശനിയാഴ്ച രാവിലെ  EST 9  മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 7 .30നാണ് പരിപാടി.

 ഏറ്റവും നല്ല ജില്ലാകളക്ടർക്കുള്ള  അവാർഡ് നേടിയ പത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ ഐയ്യർ ചീഫ് ഗസ്റ്റ് ആയും അമേരിക്കയിലെ മലയാളീസമൂഹത്തിൽ  ശക്തമായ സ്ത്രീസാന്നിധ്യവുമായ ആയ Hon.  Judge ജൂലി മാത്യു കീ നോട്ട് സ്‌പീക്കർ ആയും പങ്കെടുക്കും.    


 ഫൊക്കാനാ വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജിന്റെ  അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , ട്രഷറര്‍ ബിജു ജോൺ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ് , ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ , വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ സിമി ജോൺ റോസ്ബെൽ ,  ഫൊക്കാനാ വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം ,റ്റീന കുര്യൻ, ബിലു  കുര്യൻ  എന്നിവർ   ആശംസകൾ നേരും

റീജിണൽ ഭാരവാഹികൾ ആയ   ഡോ. ഷീല വർഗീസ്, ഡോ .സൂസൻ ചാക്കോ, ഉഷ ചാക്കോ , ഷീന സജിമോൻ  , അഞ്ചു ജിതിൻ ,സാറാ അനിൽ,റീനു  ചെറിയാൻ , മേരിക്കുട്ടി മൈക്കിൽ ,ഷീബ അലൗസിസ്  ,മില്ലി ഫിലിപ്പ്  ,   ദീപ വിഷ്ണു, അമിതാ  പ്രവീൺ , ഫെമിൻ ചാൾസ് , പദ്‌മപ്രിയ പാലോട്ട് , രുഗ്‌മിണി ശ്രീജിത്ത് , ജെസ്‌ലി ജോസ്  എന്നിവർ ഈ മീറ്റിങ്ങിനു നേതൃത്വം നൽകും.  .  

മാർച്ച് 11  നു (Tomorrow) നടക്കുന്ന വനിത ദിനാഘോഷപരിപാടിയിൽ   പങ്കെടുത്തു ഈ പരിപാടി ഒരു വൻപിച്ച വിജയമാക്കണമെന്ന് വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജും  കമ്മിറ്റിയും അഭ്യർഥിച്ചു.

Zoom ID :8648798150
passcode: 2025 

# Fokana Womans day celebrations

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക