Image

നോയമ്പ് കാല നോവുകൾ (ജോയ് പാരിപ്പള്ളിൽ)

Published on 11 March, 2023
നോയമ്പ് കാല നോവുകൾ (ജോയ് പാരിപ്പള്ളിൽ)

നോയമ്പ് കാലം അണയുന്ന നേരം
ഭക്തിയിൽ നോയമ്പ് നോറ്റിടേണം
പ്രഷറുംഷുഗറുംകൊളസ്റ്റോളുമൊക്കെ
മാറ്റണം, യൗവനം കാത്തിടേണം. 🙏

നെയിമീൻ വറുത്തത് മാറ്റി വയ്ച്ചു
ബീഫിന്റെ ചാപ്സ്സ് ഞാൻ നീക്കി വയ്ച്ചു
എണ്ണയിൽ കറുമുറെ വറുത്തെടുത്ത
ചിക്കന്റെ പീസുകൾ  മൂടിവയ്ച്ചു.

വിസ്കിയും ബ്രാണ്ടിയും പൂട്ടി വയ്ച്ചു
വേണ്ടാത്തരങ്ങൾക്ക് വിട പറഞ്ഞൂ
വേണ്ടാത്ത കൂട്ട് ഞാൻ "കട്ട് "ചെയ്ത്
സ്വർഗ്ഗത്തിലേയ്ക്കിടം "ബുക്ക് "ചെയ്തു

ആരോ കുലുക്കി വിളിക്കുന്ന നേരം
കണ്ണും തുറന്ന് ഞാൻ നോക്കുന്ന നേരം
ചിക്കന്റെ റോസ്റ്റിതാ മുന്നിൽ വിളമ്പുന്നു
നെയ്‌ച്ചോറിൻ ഗന്ധം ചുറ്റും നിറയുന്നു


സ്നേഹമോടെൻ പത്നി ചാരത്തണയവേ വിഭവങ്ങളെല്ലാം"റെഡി"യെന്ന് ചൊല്ലവേ
നോയമ്പിനോട് ഞാൻ"നോ"യും പറഞ്ഞ്
ചിക്കന്റെ റോസ്റ്റതി"ബെസ്റ്റെ"ന്ന്‌ ചൊല്ലി.
   
                         ❤️❤️❤️

"അൻപത് നോമ്പ് അനുഷ്ഠിക്കുന്ന എല്ലാവർക്കും പ്രാർത്ഥനാശംസകൾ"🙏🙏

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക