Image

പങ്കാളിക്കു നൽകേണ്ട സ്നേഹം ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 11 March, 2023
പങ്കാളിക്കു നൽകേണ്ട സ്നേഹം ( റൂബിയുടെ ലോകം : റൂബി എലിസ )

പുരുഷന്റെ സ്നേഹം കർഷകന്റെ കാളയെ പോലെ ആണ്.
തനിക്ക് കിട്ടിയ വൈക്കോൽ അവൻ പുല്ല് തിന്നുന്ന മറ്റൊരുവന് വെച്ച് നീട്ടുന്നു.
പച്ചപ്പുല്ലു തിന്നുന്ന അവനു വൈക്കോലിന്റെ രുചി ഇഷ്ടമാകാതെ വിതറി കളയുന്നു.
എന്നാൽ അപ്പുറത്ത് മറ്റൊരു പശു വിശന്നുവലഞ്ഞു നിൽക്കുന്നത് അവൻ കാണുന്നുമില്ല ശ്രദ്ധിക്കുന്നുമില്ല.
പുരുഷൻ അതുപോലെ ആണ്.
സ്നേഹത്തിനു വേണ്ടി അവൻ ദാഹിക്കുന്നു.
അതിനു വേണ്ടി അവൻ തന്റെ സ്നേഹം മറ്റുള്ളവർക്ക് മുമ്പിൽ വെച്ചു നീട്ടുന്നു.
എന്നാൽ എല്ലാ സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്ന ഒരു വ്യക്തിക്ക് അവൻ നൽകുന്ന സ്നേഹത്തിന്റെ വില പലപ്പോഴും മനസ്സിലാകണമെന്നില്ല.
എന്നാൽ അവൻ മനസ്സിലാകാതെ പോകുന്ന ഒരു കാര്യമുണ്ട്.
അവന്റെ മാത്രം സ്നേഹം പ്രതീക്ഷിച്ചു ഒരാൾ അടുത്തുണ്ട് എന്നുള്ളത്.
മറ്റുള്ളവരിൽ നിന്നു നേടാൻ വേണ്ടി വെച്ചു നീട്ടുന്ന പകുതി സ്നേഹം അവൻ തന്റെ പങ്കാളിക്ക് നൽകുക ആണെങ്കിൽ അതിന്റെ പതിന്മടങ് സ്നേഹം അവൾ അവനു തിരിച്ചു നൽകും.
നിർഭാഗ്യമെന്നു പറയട്ടെ അവന്റെ ഉള്ളിലെ കൊമ്പ്ലക്സ്, അഹങ്കാരം, സ്വാർത്ഥത എന്നിവ കൊണ്ടു അവൻ അതിനു തയ്യാറാകില്ല.
അവളിലെ കുറവുകൾ കണ്ടെത്തി അവൻ ആനന്ദം കൊള്ളുന്നു
അവളെ അവഹേളിക്കുമ്പോൾ അവന്റെ മനസ്സ് നിറയുന്നു.
അവളെ വേദനിപ്പിക്കുമ്പോൾ അവനിൽ സംതൃപ്തി നിറയുന്നു.
ഒരു സുഹൃത്തിന്റെ സ്നേഹം നേടിയെടുക്കാൻ അവൻ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യുന്നു.
എന്നാൽ ഭാര്യയോട് ക്ഷമിക്കാൻ അവനു ആകുന്നില്ല.
പുതിയ സൗഹൃദങ്ങൾ തേടിയുള്ള അലച്ചിലിൽ ഓരോ തവണയും അവൻ പരാജയപെടുന്നു.
എന്നാൽ വീണ്ടും വീണ്ടും അവൻ പുതിയ ഒരു സുഹൃത്തിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
എന്നിട്ടും നിരാശയാണ് ഫലം.
സൗഹൃദം നേടിയെടുത്താലും സുഹൃത്തിനു നമ്മൾ വെറും വൈക്കോൽ മാത്രമാണ് എന്നറിയുന്നില്ല.
അവനെ മേയാൻ വിട്ട പച്ചപ്പരപ്പിൽ അധികമായി ലഭിക്കുന്ന ഒന്ന്.
അവൻ നല്ല പുല്ല് കണ്ടാൽവൈക്കോലിനെ ചവച്ചു തുപ്പി അതു രുചിയോടെ ഭക്ഷിക്കും.
ഒരു പുരുഷന് ഏറ്റവും പ്രാധാനം തന്റെ കുടുംബം തന്നെ ആണ്.
അതിനു മുകളിലേക്ക് ഒരു ബന്ധത്തിനും സ്ഥാനം കൊടുക്കരുത്?
മറ്റു ബന്ധങ്ങൾക്ക് വേണ്ടി കുടുംബത്തെ മറന്നു പോയവർക്കൊന്നും ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ സാധിച്ചിട്ടില്ല.
താത്കാലിക ഭ്രമങ്ങളിൽ പെട്ടു കുടുംബത്തെ മറക്കുമ്പോൾ ജീവിതം നഷ്ടമാവുകയും ചെയ്യും.
ഒരിക്കൽ നഷ്ടപ്പെടുത്തിയത് പിന്നീട് തിരിച്ചു പിടിക്കുവാനും സാധിക്കുകയില്ല....  സ്ത്രീജനങ്ങൾക്കും കൂടിയുള്ളതാണ്... തിരിച്ചു വായിക്കാം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക