ജോലി കിട്ടിയതിനുശേഷമാണ് സാരി സ്ഥിരമായി ഉടുത്ത് തുടങ്ങിയത്. ക്രമേണ സാരി ഇഷ്ട വസ്ത്രമായി. സാരിക്ക് ചേരുന്നതെന്ന് തോന്നുന്നു മാല, കമ്മൽ ഇത്രയുമാണ് അതിന്റെ കൂടെയുള്ള ആക്സസറീസ്. സ്വർണ്ണം അപൂർവമായിട്ട് ഉപയോഗിക്കാറുള്ളൂ. പ്രത്യേകിച്ച് കോളേജിൽ. പിന്നെ കണ്ണൊന്നെഴുതുക, നല്ലൊരു വട്ടപ്പൊട്ടിടുക. ഇത്രയേ ഉള്ളൂ. ഒരുക്കം. മുഖത്തൊരു sunscreen. പക്ഷേ കണ്ടാലോ. . . ഇതിനപ്പുറം ഒക്കെ തോന്നിക്കും എന്നും തോന്നുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ണെഴുത്തും പൊട്ടും ഒന്നും പാടില്ലായിരുന്നു. പൊട്ടിടുന്നവരെ കുറിച്ച് Sister Principal ഇങ്ങനെ പറഞ്ഞിരുന്നു :
"The devil is between you and your forehead"
ഇന്നിപ്പോ സാരിയുടുക്കുന്നത് ഒരുപാട് ഇഷ്ടമാണ്. സാരിയൊക്കെ ഉടുത്തിട്ട് യേശുവിനോട് ഇങ്ങനെ പറയും :
"എനിക്ക് ഇതൊന്നും ഒഴിവാക്കാൻ പറ്റില്ല യേശുവേ, ഇഷ്ടമായിപ്പോയി."
(ആകെയുള്ള മേക്കപ്പിനെ കുറിച്ചാണ് ഇത്)
എന്നാൽ ഒരു ദിവസം പൊട്ടിടാതെ കണ്ണെഴുതാതെ കോളേജിൽ ഒന്ന് ചെന്നാലോ:
" മിസ്സിന് എന്താ പനിയാണോ ? "
" ആകെ ഒരു ക്ഷീണം. എന്തെങ്കിലും അസുഖമുണ്ടോ? "
" ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ "
സ്ത്രീകൾ സാരി ഉടുക്കുന്നതും ഒരുങ്ങി നടക്കുന്നതും മറ്റാരെയും കാണിക്കാനല്ല. പൊതുവേ സ്ത്രീകൾ അങ്ങനെയാണ്. അത് inborn ണാ. ഒരു ആത്മവിശ്വാസം. ഒരു സന്തോഷം.