മറക്കുകില്ലൊരിക്കലും മനുഷ്യ,
നിന്‍ ചെയ്തികള്‍ ഈ ഭൂവിനോട്
ഭൂമിതന്‍ ക്ഷമയെ നീ മുതലെടുക്കുന്നുവോ,
പാവം ഭൂമിക്കെന്തു ചെയ്യാന്‍ കഴിയും
നിര്‍ന്നിമേഷയായ് നോക്കി നില്‍ക്കയല്ലാതെ,
പ്രതികരിക്കാന്‍ കഴിയണേ എന്നാശിച്ചു
ഒടുവില്‍ ഞാന്‍ പ്രതികരിക്കുമോ!
പൊട്ടിത്തെറിക്കുമോ സൂക്ഷിക്കൂ,
അഗ്നിയും ഭൂമികുലുക്കവുമൊക്കെയായ്
അല്ലാതെ ഞാനെന്തു ചെയ്യും പകരമായ്,
സൂക്ഷിച്ചെന്നെ കൈകാര്യം ചെയ്യൂ
മിണ്ടാതെ, പറയാതെ പ്രതികരിക്കുമേ,
ഭൂമിയെ ഇല്ലാതാക്കല്ലേ മനുജാ നീ,
മാലിന്യമൊന്നുമേ കൂട്ടിടല്ലേ,
വേണ്ടരീതിയില്‍ സംസ്‌കരിക്കൂ !
എന്തൊക്കെ അരുതെന്ന കാര്യങ്ങള്‍ ചെയ്തിടാം,
ഈ നൂതന യുഗത്തിലെങ്ങുമേ.