ഇന്ന് ഞാൻ എറണാകുളം നഗരത്തിൽ ആയിരുന്നു. അതു കൊണ്ടു തന്നെ പുകയുടെ അനുഭവം നേരിട്ട് അറിഞ്ഞു.
എറണാകുളം കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യത്തിനും സാധാരണ ജീവിതത്തിനും ഹാനികരമായ ബ്രഹ്മപുരം മാലിന്യ കൂമ്പരാത്തിള്ള അഗ്നിബാധ കേരളത്തിലെ സമീപ ചരിത്രത്തിൽ ഭരണത്തിലും അധികാരത്തിലുമുള്ളവരുടെ അനാസ്ഥകൊണ്ടുണ്ടായ ദുരന്തമാണ്.
ഇങ്ങനെയുള്ള ദുരന്തം കേരളത്തിലെ മാലിന്യ മാനേജുമെന്റിന്റെ തികഞ്ഞ പരാജയത്തിന്റെ ഉദാഹരണമാണ്.
കേരളത്തിലെ സാമ്പത്തിക വളർച്ചയും നഗരവൽക്കരണവും ഉപഭോഗവും കൂടിയത് അനുസരിച്ചു മാലിന്യങ്ങളും കേരളത്തിൽ വളരെ കൂടി. എന്നാൽ മാലിന്യം കൂടിയെങ്കിലും കാര്യക്ഷമമായ മാലിന്യ നിർമാർജനമൊ മാലിന്യ മനോജ്മെന്റോ നടപ്പാക്കാൻ സർക്കാർ വിവിധ തലങ്ങളിൽ പരാജയപ്പെട്ടു.
എറണാകുളം കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യത്തിനും സാധാരണ ജീവിതത്തിനും ഹാനികരമായ ബ്രഹ്മപുരം മാലിന്യ കൂമ്പരാത്തിള്ള അഗ്നിബാധ കേരളത്തിലെ സമീപ ചരിത്രത്തിൽ ഭരണത്തിലും അധികാരത്തിലുമുള്ളവരുടെ അനാസ്ഥകൊണ്ടുണ്ടായ ദുരന്തമാണ്.
എന്ത് ചെയ്യണം?
1)ബ്രഹ്മപുരത്തുണ്ടായ അഗ്നി ബാധയെകുറിച്ചും അതിനെ തുടർന്നുള്ള ദുരന്തത്തെകുറിച്ച് വസ്തുനിഷ്ട്ടമായും സമയബന്ധിതമായി അന്വേഷിക്കാൻ ജൂഡിഷ്യൽ കമ്മീഷനെ നിയമിക്കിക്കുക..
കുറ്റം ചെയ്തവർ ഉണ്ടെങ്കിൽ അവർക്കെതിരെ നിയമം നടപടികൾ ഉണ്ടാകണം.
2. കേരളത്തിൽ വിവിധ ജില്ലകളിലും പട്ടണങ്ങളിലും നഗരങ്ങളിലും എല്ലാവർഷവും സോഷ്യൽ ഓഡിറ്റ് നടപ്പാക്കുക്ക. മാലിന്യ സംസ്കാരണം സമയബന്ധിതമായി നടപ്പാക്കിയില്ലങ്കിൽ അതിനു ഉത്തരവാദികൾക്കെതിരെ നടപടിഉണ്ടാകണം.
3) കേരളത്തിൽ എല്ലായിടത്തും ഉറവിടത്തിൽ തന്നെ ജൈവ മാലിന്യങ്ങളെയും പ്ലാസ്റ്റിക് മുതലായ ഖര മാലിന്യങ്ങളെയും തരം തിരിച്ചു ജൈവ മാലിന്യങ്ങളെ വികേന്ദ്രീകരിച്ചു ഏറ്റവും കാര്യക്ഷമമായി സമയബന്ധിതമായി മാലിന്യ സംസ്കരണം നടത്തുക.
പ്ലാസ്റ്റിക് ഉൾപ്പെയുള്ള മാലിന്യങ്ങൾ പുനർ വിനിയോഗത്തിന് സമയബന്ധിതമായി റീസൈക്കിൾ ചെയ്യുവാൻ സംവിധാനമുണ്ടാക്കുക.
4) കേരളത്തിലെ സർക്കാർ മാലിന്യ മാനേജ്മെന്റ് ഗവനൻസിനെകുറിച്ചു നയരേഖയും നിയമ നിർമ്മാണവൂണ്ടാക്കുക. അങ്ങനെയുള്ള നിയമ നിർമ്മാണം ഇതു പോലെയുള്ള ദുരന്തങ്ങൾ ഒഴിവാക്കും
5) മാലിന്യ മാനേജീമെന്റിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദുരന്ത നിവാരണ പരിശീലനവുംമലിന്യ മാനേജ്മെന്റിൽ പ്രത്യേക പരിശീലനവും നിർബന്ധിതമാക്കുക്ക.
6).ബ്രമ്മപുരത്തെ അഗ്നിബാധ ദുരന്തത്തെ തുടർന്നു ആശുപത്രിയിലുള്ളവക്കും ജോലി ചെയ്യാൻ ആവാതെ വരുമാനം നഷ്ട്ടപെട്ടവർക്കും സർക്കാർ പ്രത്യേക ദുരന്ത സഹായധനം ലഭ്യമാക്കുക.
7) കേരളത്തിൽ പ്രൈമറി സ്കൂൾ മുതൽ ഹൈസ്‌കൂൾ എല്ലാ വിദ്യാർത്ഥികൾക്കും പൗരധർമ്മവും പൗര അവകാശങ്ങളും കടമകളെയും പാഠപദ്ധതിയിൽ ഉൾപ്പുത്തുക. എല്ലാ വിദ്യാർത്ഥികൾക്കും മാലിന്യ മനജീമെന്റിലും ദുരന്ത നിവാരണത്തിനു പരിശീലനത്തിന് എല്ലാ വിദ്യാലയങ്ങളിലും അവസരമുണ്ടാക്കുക