Image

റോൺ ഡിസാൻറ്റിസ് മത്സരിക്കും (ബി ജോൺ കുന്തറ)

Published on 12 March, 2023
റോൺ ഡിസാൻറ്റിസ് മത്സരിക്കും (ബി ജോൺ കുന്തറ)

ഫ്ലോറിഡ ഗോവർണർ റോൺ ഡിസാൻറ്റിസ്, അടുത്ത കാലങ്ങളിൽ ഏർപ്പെട്ടിരിക്കുന്നചെയ്തികൾ നോക്കിയാൽ വിലയിരുത്താം ഇയാൾ 2024 അമേരിക്കൻ പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഒരുക്കമിടുന്നു എന്ന് . ഒരു പഴംചൊല്ലുപോലെ വാലു പൊക്കിയാൽ ഉദ്ദേശമറിയാം.

ഇതുപോലുള്ള പ്രധാന തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്തം തേടുന്നവർ തുടക്കമിടുന്നത് ആദ്യമേ ഒരു പുസ്തകമെഴുതും ഒരു ഇടക്കാല ജീവചരിത്രം മാതിരി. താൻ ഏതെല്ലാം സാഹചര്യങ്ങളെ തരണം ചെയ്തു ഈ നിലയിലെത്തി, തരണം ചെയ്ത  വിഷമ സ്ഥിതികൾ നേടിയ വിജയങ്ങൾ. 2022 ൽ ഫ്ലോറിഡയിൽ ഗോവെർണർ സ്ഥാന തിരഞ്ഞെടുപ്പിൽ വീണ്ടും വിജയം നേടിയത് വൻ ഭൂരിപക്ഷത്തിൽ.

രണ്ടാമത് എഴുതിയ പുസ്തകത്തിൻറ്റെ പ്രചാരണം എന്ന തലക്കെട്ടിൽ നിരവധി പ്രധാന സംസ്ഥാങ്ങളിലേയ്ക് യാത്രയും സംസാരിക്കുന്നതിന് വേദികളും ഒരുക്കും. അതിൻറ്റെ തുടക്കമായി കഴിഞ്ഞ ദിനം ഡിസാൻറ്റിസ് അയോവ സംസ്ഥാനം സന്നർശിച്ചു ഇതിനുള്ള പ്രാധാന്യത ഇതൊരു ചെറിയ സംസ്ഥാനമെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പിന് തുടക്കമിടുന്ന സംസ്ഥാനം എന്ന പദവി.ആയതിനാൽ മത്സര രംഗത്ത് പ്രവേശിക്കുന്ന സ്ഥാനാർത്ഥികൾ തുടക്കത്തിലേ ഈ സംസ്ഥാനം സന്നർശിക്കും .ഇതിനോടകം നിക്കി ഹേലി ഇവിടെത്തി ഉടനെ  ഡൊണാൾഡ് ട്രംപും എത്തുന്നു.

മൂന്നാമത് തിരഞ്ഞെടുപ്പിനു മുന്നാലെ നടക്കുന്ന ഫണ്ടിലേക്കുള്ള ധനശേഖരണം ശക്തമായി നടക്കുന്നു.ഇപ്പോൾ സ്വന്തമായിട്ടല്ല എങ്കിലും തുണയ്ക്കുവാൻ തയ്യാറായി നിരവധി സംഘങ്ങൾ അരങ്ങിൽ ഇതിൽ ചിലർ പരസ്യങ്ങൾ വഴി ഡിസാൻറ്റിസ് സ്ഥാനാർത്തിത്തം പ്രചരിപ്പിക്കുന്നു. ഇതിനെ ഡിസാൻറ്റിസ് തടയുന്നില്ല.

പലേ മാധ്യമങ്ങൾ പാർട്ടി തലത്തിൽ നടത്തുന്ന പോളുകൾ കാട്ടുന്നത് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിലവിൽ ട്രംപ് മുന്നിൽ  പുറകെ ഡിസാൻറ്റിസ് എന്നാൽ  നിഷ്‌പക്ഷരിൽ ഡിസാൻറ്റിസ് മുന്നിൽ. ട്രംപിന് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സപ്പോർട്ട് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുന്നു എന്ന് കണക്കുകൾ കൂടാതെ നിരവധി വൻ തുണക്കാർ ഇയാളെ ഉപേക്ഷിച്ചിരിക്കുന്നു. 2022 ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് തുണച്ചു ഒട്ടുമുക്കാൽ സ്ഥാനാർത്തിമാരും പൊട്ടിപ്പോയി എന്നത് ഇതിന് ഉദാഹരണം.

മറ്റു സ്ഥാനാർത്ഥികൾട്രംപിനെകാണുന്നത്തൊട്ടാൽപൊള്ളുന്നതീക്കനൽആയി.ഇയാളുടെപ്രവചനാതീതമായ പെരുമാറ്റങ്ങളും കണ്ട്രോൾ ഇല്ലാത്ത സാസംസാരവും തീർച്ചയായും എല്ലാവരും നേരിടേണ്ടിവരും ഡിബേറ്റ് വേദികളിൽ ട്രംപ് ഔട്ട്പെർഫോം ചെയ്യുവാൻ ശ്രമിക്കും. എന്നാൽ ഡിസാൻറ്റിസ് വെറുതെ വീണുകൊടുക്കില്ല കുറച്ചെല്ലാം പയറ്റി പരിചയമുള്ള ആൾ.

ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടി ഒരു പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നു. പ്രൈമറി ഡിബേറ്റുകളിൽ പങ്കുചേരണമെങ്കിൽ സ്ഥാനാർത്ഥികൾ ആദ്യമേ ഒരു സമ്മതപത്രം നൽകിയിരിക്കണം എന്തെന്നാൽ എല്ലാ പ്രൈമറികളും നടന്നശേഷം ആര് ഡെലിഗേറ്റ് എണ്ണത്തിൽ മുന്നിൽ എത്തുന്നൊ അയാളെ പിന്നിലായവർ തുണക്കണം.

ഒരു വെള്ളിരേഖ കാണുന്നത് നിലവിൽ ട്രംപ് നിരവധി കേസുകളിൽ കുടുങ്ങി കിടക്കുന്നു. ഫെഡറൽ തലത്തിലും സംസ്ഥാനതലത്തിലും. ജനുവരി 6 അനുബന്ധമായോ, രഹസ്യ ഫയൽ കടത്തൽ കുറ്റത്തിനോ D O J ഇയാളെ കോടതിയിൽ വിചാരണ നടത്തുമോ അങ്ങിനെ സംഭവിച്ചാൽ മറ്റുള്ളവർക്ക് കാര്യങ്ങൾ എളുപ്പമായി.
ഇപ്പോൾ ഫ്ലോറിഡയിൽ സംസ്ഥാന നിയമസഭ കൂടിക്കൊണ്ടിരിക്കുന്നു അത് ജൂലൈ വരെ നീണ്ടു എന്നുവരും.ഏതാണ്ട് ആസമയം ഡിസാൻറ്റിസ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഘ്യാപിക്കും എന്ന് പലരും അനുമാനിക്കുന്നു. ഡിസാൻറ്റിസിനും അറിയാം ഈയൊരവസരം വീണ്ടും കിട്ടിയെന്നു വരില്ല.

# Ron DeSantis will run

Join WhatsApp News
prudent 2023-03-12 16:50:02
ഡി സാഞ്ചിസ് പ്രഡിസണ്ട് ജോർജ് സാന്റോസ് വൈസ് പ്രസിഡന്റ് നല്ല കോമ്പിനേഷൻ . മാർജോരി ടൈലർ ആൻഡ് നിക്കി ഹൈലി നല്ല കോമ്പിനേഷൻ . കഷ്ടം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക