Image

സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ-ഇന്ത്യ റിലേഷന്‍സ്: ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസിനെ തെരഞ്ഞെടുത്തു

Published on 12 March, 2023
 സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ-ഇന്ത്യ റിലേഷന്‍സ്: ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസിനെ തെരഞ്ഞെടുത്തു

 

മെല്‍ബണ്‍: സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ - ഇന്ത്യ റിലേഷന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസ് നിയമിതനായി. കോര്‍പ്പറേറ്റ് വികസനം, മാനേജ്മെന്റ് റോളുകള്‍ എന്നിവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് ടിം തോമസ്. കെപിഎംജി ഓസ്ട്രേലിയയിലെ ഗ്ലോബല്‍ സ്ട്രാറ്റജി ഗ്രൂപ്പിന്റെ പങ്കാളിയായിരുന്നു.പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ ഏഷ്യ - പസഫിക് വൈസ് പ്രസിഡന്റ്, മലേഷ്യയിലെ പ്രുഡന്‍ഷ്യലിന്റെ പ്രവര്‍ത്തനങ്ങളുടെ സിഇഒ, ഭാരതി ആക്‌സ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ആക്‌സയുടെ ഇന്ത്യ മാര്‍ക്കറ്റ് എന്‍ട്രി ഡയറക്ടര്‍, ചീഫ് റപ്രസെന്റേറ്റീവ് എന്നീ നിലകളില്‍ നാലു വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയില്‍ യുവ അഭയാര്‍ഥി സ്ത്രീകളെ സഹായിക്കുന്നതിനായുള്ള 'ഹേര്‍ വില്ലേജിന്റെ' സ്ഥാപകനുമാണ്. മെല്‍ബണില്‍ താമസക്കാരായ മുട്ടാര്‍, ചെത്തിക്കാട് വീട്ടില്‍ സി.ഒ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്.ഓസ്ട്രേലിയ - ഇന്ത്യ ബന്ധത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും പുതിയ അവസരങ്ങളെ ന്തുണയ്ക്കുന്നതിനും സെന്റര്‍ സഹായിക്കും. നയപരമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയില്‍ ബിസിനസ് സാക്ഷരത കെട്ടിപ്പെടുക്കുക, സാംസ്‌കാരിക ധാരണകള്‍ ആഴത്തിലാക്കുക എന്നിവയില്‍ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, സാംസ്‌കാരിക പങ്കാളിത്തങ്ങള്‍, ഗ്രാന്റുകള്‍ എന്നിവയുടെ മൈത്രി പ്രോഗ്രാമും നിര്‍വഹിക്കും.


ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ താമസക്കാരായ മുട്ടാര്‍, ചെത്തിക്കാട് വീട്ടില്‍ സി.ഒ.തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്.

ജോര്‍ജ് തോമസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക