StateFarm

കൊളോണ്‍ ദര്‍ശനയുടെ പുതിയ നാടകം ഏപ്രില്‍ 22,29 തീയതികളില്‍

Published on 12 March, 2023
കൊളോണ്‍ ദര്‍ശനയുടെ പുതിയ നാടകം ഏപ്രില്‍ 22,29 തീയതികളില്‍



കൊളോണ്‍: നാല് പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ കൊളോണ്‍ ദര്‍ശനാ തീയേറ്റേഴ്‌സ് ഒരുക്കുന്ന 22-ാമത് നാടകം ഏപ്രില്‍ 22, 29 തീയതികളിലെ വാരാന്ത്യങ്ങളില്‍ അരങ്ങേറും.

കൊളോണ്‍ ദര്‍ശനയുടെ നേതൃത്വ നിരയിലുള്ള ഗ്‌ളെന്‍സണ്‍ മൂത്തേടന്‍ എഴുതിയ 'മലയോരപ്പക്ഷികള്‍' എന്ന പുതിയ നാടകം കൊളോണ്‍ റാഡര്‍ബെര്‍ഗിലെ മരിയാ എംഫേഗ്‌നിസ് ദേവാലയ ഓഡിറ്റോറിയത്തിലാണ് പ്രഥമ പ്രദര്‍ശനം ഒരുക്കുന്നത്. ഇതിന്റെ പ്രവേശന ടിക്കറ്റുകള്‍ ഉടന്‍ വില്‍പ്പന സജ്ജമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിനുള്ള വിവരങ്ങള്‍ ദര്‍ശനയുടെ ഫേസ്ബുക്ക് പേജ് വഴി അറിയിക്കുന്നതാണെന്നും നേതൃത്വം അറിയിച്ചു.

പുതിയ നാടകത്തിലെ പ്രധാനകഥാപാത്രത്തിന്റെ വേഷമണിയുന്നത് ജര്‍മനിയിലെ രണ്ടാംതലമുറക്കാരി അനി ബേരയാണ്. ഗ്‌ളെന്‍സന്‍ മൂത്തേടന്‍, ജോള്‍ അരീക്കാട്ട്, നവീന്‍ അരീക്കാട്ട്,ബൈജു മടത്തുംപടി, ബേബി ചാലായില്‍, നോയല്‍ ജോസഫ്, സിജോ ചക്കുംമൂട്ടില്‍, ഡെന്നി കരിമ്പില്‍ എന്നിവരാണ് ദര്‍ശനയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.


ജോസ് കുമ്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക