Image

കൈരളി നായനാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

Published on 12 March, 2023
 കൈരളി നായനാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

 

ഫുജൈറ: കേരള മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരണാര്‍ത്ഥം കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ സംഘടിപ്പിച്ച ഒന്‍പതാമത് നായനാര്‍ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈസല്‍ അബ്ദുള്ള ബേരക് ഉദ്ഘാടനം ചെയ്തു. കല്‍ബ ഇത്തിഹാദ് സ്‌പോര്‍ട്ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന ടൂര്‍ണ്ണമെന്റില്‍ ഒണ്‍ലി ഫ്രെഷ് സക്‌സസ് പോയിന്റ് കോളേജ് നായനാര്‍ കപ്പ് കരസ്ഥമാക്കി.

അബ്രിക്കോ ഫ്രൈയിറ്റ് എഫ്‌സി രണ്ടാം സ്ഥാനവും മലപ്പുറം കെ.എം.സി.സി. അറേബ്യന്‍ എഫ് സി മൂന്നാം സ്ഥാനവും ടുഡോ മാര്‍ട്ട് എഫ്.സി.നാലാം സ്ഥാനവും നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി അബ്രിക്കോ ഫ്രൈറ്റിന്റെ റിസ്വാനെയും നല്ല ഗോളിയായി ഒണ്‍ലി ഫ്രഷിന്റ് ഫവാസിനെയും പ്രതിരോധ നിരയിലെ മികച്ച താരമായി ഒണ്‍ലി ഫ്രഷിന്റെ ക്ലിന്റോയേയും തെരഞ്ഞെടുത്തു. ലോകകേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമണ്‍ സാമുവേല്‍ , കൈരളി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ലെനിന്‍ ജി. കുഴിവേലി, സെക്രട്ടറി അബ്ദുള്‍ കാദര്‍ , ട്രഷറര്‍ സുധീര്‍ തെക്കേക്കര, വൈസ് പ്രസിഡന്റ് ബൈജു രാഘവന്‍ ജോയിന്റ് സെക്രട്ടറി വില്‍സണ്‍ പട്ടാഴി സ്വാഗത സംഘം ചെയര്‍മാന്‍ അഷറഫ് പിലാക്കല്‍ ,കണ്‍വീനര്‍ പ്രമോദ് പട്ടാന്നൂര്‍, സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍ നിയാസ് തിരൂര്‍, എം.എം.എ. റഷീദ് , കൈരളി യൂണിറ്റ് ഭാരവാഹികളായ പ്രിന്‍സ്, നബീല്‍ , മിജിന്‍ ചുഴലി, ഉസ്മാന്‍ മാങ്ങാട്ടില്‍, അബ്ദുള്ള, സുനില്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വംനല്‍കി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക