Image

റിയാദിന് സമീപം മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് യുവതി മരിച്ചു

Published on 12 March, 2023
 റിയാദിന് സമീപം മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് യുവതി മരിച്ചു

 

മങ്കട: റിയാദിനു സമീപം മലയാളി കുടുംബങ്ങളുടെ കാര്‍ മറിഞ്ഞ് യുവതി മരിച്ചു. മങ്കട വെള്ളില പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) യാണ് മരിച്ചത്. മൃതദേഹം അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. സന്ദര്‍ശന വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങുകയായിരുന്നു സംഘം.

ഖൈറുന്നിസയുടെ മൂന്നു വയസുള്ള മകന്‍ മുഹമ്മദ് റൈഹാനും കരുവാരക്കുണ്ട് സ്വദേശി മുജീബിനും ഭാര്യക്കും കുട്ടിക്കും പരിക്കേറ്റു. ഖൈറുന്നിസയുടെ ഭര്‍ത്താവ് ഹംസ രക്ഷപ്പെട്ടു. പരിക്കേറ്റവരെയും കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ഖര്‍ജിന് സമീപം സഹനയിലാണ് അപകടമുണ്ടായത്. ഇരു കുടുംബങ്ങളും സന്ദര്‍ശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്കാണ് ബഹ്‌റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഖൈറുന്നിസ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

 

മുഹമദലി - സീനത്ത് ദന്പതിമാരുടെ മകളാണ് ഖൈറുന്നിസ. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നിവര്‍ മക്കളാണ്. ഇവര്‍ നാട്ടിലാണ്. സഹനയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്‍മാരുടെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയതാണ് ഇരു കുടുംബങ്ങളും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക