Image

ഓസ്‌കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

Published on 13 March, 2023
ഓസ്‌കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

ഓസ്‌കർ നിശയിൽ ഏഷ്യയുടെ ആദ്യത്തെ പുരസ്‌കാരം വിയറ്റ്നാമിൽ നിന്നുള്ള നടൻ കെ ഹൂയ് ക്വാൻ നേടി. മികച്ച സഹനടനുള്ള അവാർഡാണ് 'Everything Everywhere All at Once' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം നേടിയത്. 

വിയറ്റ്നാമിൽ നിന്ന് ഓസ്‌കർ നേടുന്ന ആദ്യ നടൻ എന്ന ചരിത്രവും ക്വാൻ കുറിച്ചു. ആനന്ദക്കണ്ണീർ പൊഴിച്ച് കൊണ്ടാണ് ക്വാൻ വേദിയിൽ എത്തിയത്. "എന്റെ അമ്മയ്ക്കു 84 വയസായി," അദ്ദേഹം പറഞ്ഞു. "'അമ്മ വീട്ടിൽ ഇരുന്നു ഈ ചടങ്ങു കാണുന്നുണ്ട്. അമ്മേ, ഞാൻ ഓസ്‌കർ നേടി!

"എന്റെ യാത്ര ബോട്ടിലാണ് ആരംഭിച്ചത്. ഞാൻ ഒരു വര്ഷം അഭയാർഥി ക്യാമ്പിൽ കഴിഞ്ഞു. ഇന്നിതാ ഞാൻ ലോക സിനിമയുടെ ഏറ്റവും വലിയ വേദിയിൽ നില്കുന്നു. ഇതാണ് അമേരിക്കൻ സ്വപ്നം."

'എല്ലാവരുടെയും അവാർഡ്' 

നടിയും നിർമാതാവുമായ ജെയ്‌മി ലീ കർട്ടിസ് മികച്ച സഹനടിയായി. ക്വാൻ അവാർഡിന് അർഹനായ അതേ ചിത്രമാണ് അവർക്കും അവാർഡ് കൊണ്ടു വന്നത്. ഓസ്‌കർ ഏറ്റു വാങ്ങുമ്പോൾ സ്വന്തം കുടുംബത്തിനും ആരാധകർക്കുമായി അവർ അത് സമർപ്പിച്ചു. 

"ഞാൻ നൂറു കണക്കിന് ആളുകളിൽ ഒരാൾ മാത്രമാണ്," അവർ പറഞ്ഞു. "എന്റെ കുടുംബത്തിന്, എന്റെ മനോഹരനായ ഭർത്താവ്, ഞങ്ങളുടെ പെൺമക്കൾ, എന്റെ സഹോദരി കെല്ലി...ഞങ്ങൾ ഓസ്‌കർ നേടി. എന്റെ സിനിമകളെ പിന്തുണച്ച എല്ലാവരും നേടി. എന്റെ അച്ഛനും അമ്മയും പല വിഭാഗങ്ങളിൽ നോമിനേഷൻ നേടിയിട്ടുണ്ട്. ഞാൻ ഇപ്പോൾ ഓസ്കർ ജേതാവായി." 

see also

നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ  രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു 

ഏഴു അവാർഡുകൾ കൊയ്തെടുത്തു  Everything Everywhere All at Once ഓസ്കർ  രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു 

ഓസ്കര്തിളക്കത്തില്ഇന്ത്യ (ദുര് മനോജ് )

'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ

'നാട്ടു നാട്ടു' ഓസ്കർ നിശയിൽ  താളമേള മഹാവിസ്മയമായി

രൂത്ത് . കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

Asian actor creates history as Oscar night rolls on 

ഓസ്‌കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക