Image

'എലഫന്റ് വിസ്‌പേറേഴ്‌സ്' ഇന്ത്യക്കു ഓസ്‌കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

Published on 13 March, 2023
'എലഫന്റ് വിസ്‌പേറേഴ്‌സ്' ഇന്ത്യക്കു ഓസ്‌കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

ഇന്ത്യയുടെ ഡോക്യൂമെന്ററി  'The Elephant Whisperers' ഓസ്‌കർ നേടി. എന്നാൽ  'All That Breathes' പുരസ്‌കാരം നേടുന്നതിൽ വിജയം കണ്ടില്ല. 

തമിഴ് നാട്ടിൽ അനാഥനായ ആനക്കുട്ടിയെ വളർത്തുന്ന ഒരു കുടുംബത്തിന്റെ കഥ പറഞ്ഞത് കാർത്തികി ഗോൺസാൽവസ് ആണ്. Haulout, How Do You Measure a Year?, The Martha Mitchell Effect, Stranger at the Gate എന്നീ ഡോക്യൂമെന്ററികളെയാണ് മികച്ച ഹൃസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ ചിത്രം പിന്തള്ളിയത്. 

പെഡ്രോ പാസ്കലിൽ നിന്ന് ഓസ്‌കർ ഏറ്റു വാങ്ങിയ ഗോൺസാൽവസ് പുരസ്‌കാരം "എന്റെ മാതൃഭൂമിക്കു" സമർപ്പിച്ചു. ചിത്രത്തിൽ മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവർ  സംസാരിച്ചു. അവരുടെ ആദ്യ സംരംഭമാണിത്. 

All That Breathes മികച്ച ഡോക്യൂമെന്ററി ഫീച്ചർ ചിത്ര വിഭാഗത്തിൽ 'Navalny' എന്ന ചിത്രത്തോടാണ് പരാജയപ്പെട്ടത്. ഷൗനക് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഡൽഹിയിലെ രണ്ടു സഹോദരന്മാർ പക്ഷി സംരക്ഷണം നടത്തുന്ന കഥയാണ് പറഞ്ഞത്. 

Navalny പറയുന്നത് റഷ്യയിൽ പ്രസിഡന്റ് പുട്ടിന്റെ വിമർശകനായ അലക്സി നവൾനിയുടെ കഥയാണ്. അദ്ദേഹത്തിനു വിഷം നൽകിയ കഥയിലേക്കാണ് ഡാനിയൽ റോഹർ പ്രേക്ഷകനെ കൊണ്ടു പോകുന്നത്.  

അവാർഡ് സ്വീകരിക്കുമ്പോൾ റോഹർ രാഷ്ട്രീയ പ്രസ്താവന നടത്തി. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ അദ്ദേഹം വിമർശിച്ചു. 

see also

നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ  രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു 

ഏഴു അവാർഡുകൾ കൊയ്തെടുത്തു  Everything Everywhere All at Once ഓസ്കർ  രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു 

ഓസ്കര്തിളക്കത്തില്ഇന്ത്യ (ദുര് മനോജ് )

'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ

'നാട്ടു നാട്ടു' ഓസ്കർ നിശയിൽ  താളമേള മഹാവിസ്മയമായി

രൂത്ത് . കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

Indian entry 'The Elephant Whisperers' brings home Best Documentary Short Film

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക