Image

ഓസ്‌കര്‍ തിളക്കത്തില്‍ ഇന്ത്യ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 13 March, 2023
ഓസ്‌കര്‍ തിളക്കത്തില്‍ ഇന്ത്യ (ദുര്‍ഗ മനോജ് )

തൊണ്ണൂറ്റഞ്ചാം ഓസ്‌കര്‍ പുരസ്‌ക്കാരവേദിയില്‍ തിളങ്ങി ഇന്ത്യയും. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌ക്കാരം പ്രഖ്യാപിക്കുന്ന മുഹൂര്‍ത്തത്തിനായി കാത്തിരുന്ന ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ആഹ്ലാദമഴയായി രാജമൗലിയുടെ ആര്‍ ആര്‍ ആറിലെ കീരവാണി സംഗീതസംവിധാനം ചെയ്ത നാട്ടു നാട്ടു എന്ന ഗാനം പെയ്തിറങ്ങി. ഒറിജിനല്‍ സോങ് പുരസ്‌ക്കാരം കീരവാണിക്ക്.

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുസ്‌കാരവും ഇന്ത്യയ്ക്കാണ്. ദി എലിഫന്റ് വിസ്‌പെറേഴ്‌സ്‌നാണ് പുരസ്‌കാരം. തമിഴ് നാട്ടുകാരിയായ കാര്‍ത്തി കി ഗോണ്‍സാല്‍വസ് ആണ് ചിത്ര സംവിധാനം.കാര്‍ത്തികിയും നിര്‍മാതാവ് ഗുനീത് മോംഗയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

 'എന്റെ മനസ്സില്‍ ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ, രാജമൗലിക്കും എന്റെ കുടുംബത്തിനും അങ്ങനെ തന്നെ ആയിരുന്നു. ആര്‍ ആര്‍ ആര്‍ ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം നേടണം, പിന്നെ എന്നെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കണം.' കീരവാണി ഓസ്‌കര്‍ വേദിയില്‍ പറഞ്ഞു. രാഹുല്‍ സില്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആശാരിമാരുടെ വാക്കു കേട്ടു വളര്‍ന്ന താന്‍ ഇന്ന് ഓസ്‌കര്‍ നേടിയിരിക്കുന്നു എന്നാണ് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് കീരവാണി പറഞ്ഞത്.
മൂന്നു മിനിറ്റും മുപ്പത്താറു സെക്കന്റും ദൈര്‍ഘ്യമുള്ള നാട്ടു നാട്ടു എന്ന ഗാനം രചിച്ചത് ചന്ദ്രബോസ് ആണ്.

see also

നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ  രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു 

ഏഴു അവാർഡുകൾ കൊയ്തെടുത്തു  Everything Everywhere All at Once ഓസ്കർ  രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു 

ഓസ്കര്തിളക്കത്തില്ഇന്ത്യ (ദുര് മനോജ് )

'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ

'നാട്ടു നാട്ടു' ഓസ്കർ നിശയിൽ  താളമേള മഹാവിസ്മയമായി

രൂത്ത് . കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക