ചൈനയിൽ നിന്നു യുഎസിലേക്കു കുടിയേറുന്ന ഒരു കുടുംബം നേരിടുന്ന വിചത്രമായ അനുഭവങ്ങളുടെ കഥ പറയുന്ന Everything Everywhere All at Once 95 ആം ഓസ്‌കർ നിശയിൽ മികച്ച ചിത്രം ഉൾപ്പെടെ ഏഴു അവാർഡുകൾ കൊയ്തു. മികച്ച നടിയായി മിഷേൽ യോ, സംവിധായകരായി ഡാനിയൽ ഷിനെർട്, ഡാനിയൽ ക്വൻ എന്നിവർ അവാർഡുകൾ നേടി.
ബോക്സ് ഓഫിസിൽ $100 മില്യൺ വാരിയ ചിത്രം നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ആദ്യ ഏഷ്യക്കാരി
മലേഷ്യൻ നടി മിഷേൽ യോ മികച്ച നടിക്കുള്ള ഓസ്‌കർ നേടുന്ന ആദ്യ ഏഷ്യക്കാരിയായി. കേറ്റ് ബ്ലാഞ്ചറ്റ് തുടങ്ങി ഹോളിവുഡിലെ ഉന്നത നടികളെയാണ് അവർ പിന്തള്ളിയത്.
നാലു പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിന്റെ തിലകക്കുറിയായിഅവർക്കു ഈ ഓസ്‌കർ. 'Crouching Tiger Hidden Dragon' എന്ന തകർപ്പൻ ഹിറ്റിനു ശേഷം അവരുടെ വലിയ തിരിച്ചുവരവായിരുന്നു ഈ ചിത്രം.
വനിതകളോടായി യോ പറഞ്ഞു: "നിങ്ങളുടെ മികച്ച കാലം കഴിഞ്ഞെന്നു ആരോടും പറയേണ്ട. ഈ രാത്രി എന്നെ കണ്ടിരുന്ന ചെറിയ കുട്ടികൾക്കു പോലും പ്രത്യാശയുടെയും സാധ്യതകളുടെയും വെള്ളിവെളിച്ചം കാണാൻ കഴിഞ്ഞു."
see also
നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു
ഏഴു അവാർഡുകൾ കൊയ്തെടുത്തു Everything Everywhere All at Once ഓസ്കർ രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു
ഓസ്കര് തിളക്കത്തില് ഇന്ത്യ (ദുര്ഗ മനോജ് )
'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ സിനിമയുടെ യശസുയർത്തി
'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ
'നാട്ടു നാട്ടു' ഓസ്കർ നിശയിൽ താളമേള മഹാവിസ്മയമായി
രൂത്ത് ഇ. കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി
എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം
കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക
ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ
Everything Everywhere All at Once sweeps 7 awards at Oscar