ഓസ്കർ നിശയിൽ മികച്ച മൗലിക ഗാനത്തിനുള്ള അവാർഡ് 'നാട്ടു നാട്ടു' ഗാനത്തിനു പ്രഖ്യാപിച്ചപ്പോൾ ഡോൾബി തിയറ്ററിനെ കോരിത്തരിപ്പിച്ച പ്രതികരണം 'ആർ ആർ ആർ' ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിയുടേതായിരുന്നു. അടുത്തു നിന്ന ഭാര്യ രമയെ അദ്ദേഹം കെട്ടിപ്പിടിച്ചു, ഉച്ചത്തിൽ ആരവം മുഴക്കി.
അച്ഛനും മകനും
പാട്ടിനു ഈണം പകർന്ന കീരവാണി വികാരഭരിതനായി. അദ്ദേഹത്തിന്റെ മകൻ കാല ഭൈരവ ആണ് രാഹുൽ സിപ്ലിഗുഞ്ചും ഒത്തു ഗാനം ആലപിച്ചിട്ടുള്ളത്.
വേദിയിൽ ഗാനം ആലപിച്ച കാല ഭൈരവ ജനത്തെ ആവേശം കൊള്ളിച്ചു.
രാജമൗലിയും എൻ ടി ആർ ജൂനിയറും റാം ചരണും കീരവാണിയും ഒന്നിച്ചാണ് ഓസ്‌കർ ചടങ്ങിന് എത്തിയത്. ഭാര്യ ഉപാസന ആറു മാസം ഗർഭിണിയാണെന്ന് അറിയിച്ച റാം ചരൺ ഒരു കാര്യം കൂടി പറഞ്ഞു: "കുഞ്ഞു ഒട്ടേറെ ഭാഗ്യം കൊണ്ടുവന്നു തുടങ്ങി എന്നാണ് തോന്നുന്നത്."
ജൂനിയർ എൻ ടി ആർ പറഞ്ഞു: "എനിക്കു വാക്കുകൾ കിട്ടുന്നില്ല. ഇത് ആർ ആർ ആറിന്റെ വിജയം മാത്രമല്ല. ഇന്ത്യയുടെ വിജയമാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യൻ സിനിമയ്ക്കു എവിടെ വരെ പോകാൻ കഴിയുമെന്നതിന്റെ സൂചന."
മികച്ച ഹൃസ്വ ഡോക്യൂമെന്ററി അവാർഡ് വാങ്ങിയ 'എലെഫന്റ്റ് വിസ്പറർ' ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.
ചിത്രത്തിൽ അഭിനയിച്ച അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു: "ഇപ്പോഴും പറയാറുള്ളതു പോലെ, സിനിമയുടെ ഭാഷ സർവലൗകികമാണ്. ആർ ആർ ആർ ടീമിനും 'എലെഫന്റ്റ് വിസ്പറർ' ടീമിനും ഓസ്‌കർ വിജയത്തിൽ അഭിന്ദനം."
see also
നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു
ഏഴു അവാർഡുകൾ കൊയ്തെടുത്തു Everything Everywhere All at Once ഓസ്കർ രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു
ഓസ്കര് തിളക്കത്തില് ഇന്ത്യ (ദുര്ഗ മനോജ് )
'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ സിനിമയുടെ യശസുയർത്തി
'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ
'നാട്ടു നാട്ടു' ഓസ്കർ നിശയിൽ താളമേള മഹാവിസ്മയമായി
രൂത്ത് ഇ. കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി
എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം
കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക
ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ
Rajamouli overjoyed, hugs wife at Oscars