Image

പഴമയുടെ മധുരവുമായി നവയുഗം കലാവേദിയുടെ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' ദമ്മാമില്‍ അരങ്ങേറി.

Published on 13 March, 2023
പഴമയുടെ മധുരവുമായി നവയുഗം കലാവേദിയുടെ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' ദമ്മാമില്‍ അരങ്ങേറി.

ദമ്മാം: നവയുഗം സാംസ്‌കാരിക വേദിയുടെ കലാവിഭാഗമായ കലാവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദമ്മാമില്‍ നടത്തിയ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന സംഗീതപരിപാടി കിഴക്കന്‍ പ്രവിശ്യയിലെ സംഗീതപ്രേമികള്‍ക്ക് മറക്കാനാകാത്ത അനുഭവമായി.

പഴമയുടെ മധുരമൂറുന്ന, എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന മലയാളം, തമിഴ്, ഹിന്ദി സിനിമ ഗാനങ്ങള്‍ കോര്‍ത്തിണക്കി നവയുഗം കലാവേദിയിലെ ഗായകര്‍ അവതരിപ്പിച്ച പരിപാടിയാണ് ഗുണനിലവാരം കൊണ്ടും, അവതരണരീതി കൊണ്ടും, സംഘാടക മികവ് കൊണ്ടും ശ്രദ്ധനേടിയത്.
മനോഹരങ്ങളായ നിരവധി പഴയ ഗാനങ്ങള്‍ മികവുറ്റ രീതിയില്‍ പ്രവാസലോകത്തെ ഗായകര്‍ അവതരിപ്പിച്ചു. കാണികളുടെ സജീവപങ്കാളിത്തം നിറഞ്ഞ സംഗീതസന്ധ്യ, രാത്രി ഏറെ വൈകിയാണ്  അവസാനിച്ചത്.

സംഗീതപരിപാടിക്ക് പ്രശസ്തമാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ട്പുഴ, സിനിമ നിര്‍മ്മാതാവും നടനുമായ ജേക്കബ് ഉതുപ്പ്, നവയുഗം ജനറല്‍ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര ആക്റ്റിങ് പ്രസിഡന്റ് മഞ്ജു  മണിക്കുട്ടന്‍, വിവിധ മേഖല സെക്രട്ടറിമാരായ ബിജു വര്‍ക്കി, ഗോപകുമാര്‍, ദാസന്‍ രാഘവന്‍, ഉണ്ണി മാധവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.   

ഷാജി മതിലകം, ബിനു കുഞ്ഞ്, മുഹമ്മദ് റിയാസ്, സഹീര്‍ഷ കൊല്ലം, സജി അച്യുതന്‍, നായിഫ്, സാജന്‍, സംഗീത സന്തോഷ്, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭന്‍ മണിക്കുട്ടന്‍, ലത്തീഫ് മൈനാഗപ്പള്ളി, മിനി ഷാജി, ആമിന റിയാസ്, കല്യാണിക്കുട്ടി എന്നിങ്ങനെ അനവധി ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡോ. അമിതാ ബഷീര്‍ പരിപാടിയുടെ അവതാരകയായി.

പരിപാടിയുടെ അവസാനം ഗായകര്‍ക്ക് നവയുഗത്തിന്റെ ഉപഹാരങ്ങളും വിതരണം ചെയ്തു.

 'ഓള്‍ഡ് ഈസ് ഗോള്‍ഡ്'  സംഗീതപരിപാടിയ്ക്ക് കേന്ദ്ര കലാവേദി സെക്രട്ടറി ബിനുകുഞ്ഞ് സ്വാഗതവും, പ്രസിഡന്റ് മുഹമ്മദ് റിയാസ് നന്ദിയും രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക