Image

കെ.പി.എ പ്രവാസിശ്രീ  വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

Published on 13 March, 2023
കെ.പി.എ പ്രവാസിശ്രീ  വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷന്റെ  വനിതാ വേദിയായ പ്രവാസി ശ്രീയുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷവും, മെമ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു. സഗായ റെസ്റ്റോറന്റ്  പാര്‍ട്ടി ഹാളില്‍ വച്ച് നടന്ന ആഘോഷ പരിപാടികള്‍ കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു . എഴുത്തുകാരിയും, സാമൂഹ്യ പ്രവര്‍ത്തകയും ആയ ഷബിനി വാസുദേവ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രദീപ അനില്‍ അധ്യക്ഷയായ ചടങ്ങിന് ജിഷ വിനു സ്വാഗതം പറഞ്ഞു . കെ.പി.എ ട്രെഷറര്‍ രാജ് കൃഷ്ണന്‍, പ്രവാസിശ്രീ  കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍, ജിബി ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സുമി ഷമീര്‍ നിയന്ത്രിച്ച ചടങ്ങിന്  ജ്യോതി പ്രമോദ് നന്ദി അറിയിച്ചു. തുടര്‍ന്ന് പ്രവാസി ശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും  വിവിധ കലാപരിപാടികളും, മത്സരങ്ങളും നടന്നു. പ്രവാസി ശ്രീ കോ-ഓര്‍ഡിനേറ്റര്‍ നവാസ് ജലാലുദ്ദീന്‍, ലിജു ജോണ്‍, രമ്യ ഗിരീഷ്, ഷാമില ഇസ്മായില്‍,  ബ്രിന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആന്‍സി ആസിഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കെ.പി.എ പ്രവാസിശ്രീ  വനിതാ ദിനാഘോഷം സംഘടിപ്പിച്ചുകെ.പി.എ പ്രവാസിശ്രീ  വനിതാ ദിനാഘോഷം സംഘടിപ്പിച്ചുകെ.പി.എ പ്രവാസിശ്രീ  വനിതാ ദിനാഘോഷം സംഘടിപ്പിച്ചുകെ.പി.എ പ്രവാസിശ്രീ  വനിതാ ദിനാഘോഷം സംഘടിപ്പിച്ചുകെ.പി.എ പ്രവാസിശ്രീ  വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക