Image

നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി

ജോബിന്‍സ് Published on 14 March, 2023
നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി

നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തില്‍ ബന്ധുക്കളും സിനിമയില്‍ നിന്ന് ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. സംവിധായകന്‍ ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ, നടന്‍ സൈജു കുറുപ്പ്, നരേന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. തമിഴ് ചിത്രമായ അതേ നേരം, അതേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ സിനിമയില്‍ എത്തിയത്. ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മെമ്മറീസ്, കടുവ, പാപ്പന്‍, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ACTOR RAHUL MADHAV MARRIAGE 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക