സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ രോമാഞ്ചം ഇപ്പോഴും ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. അവസാന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഇത് വരെ നേടിയത് 64 കോടി രൂപയാണ്. റിലീസ് ചെയ്ത് 38 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഇത്രയും വലിയ തുക കളക്ട് ചെയ്തത്.
കേരള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 39.35 കോടി രൂപയാണ്. രാജ്യത്തെ മറ്റു സ്‌ക്രീനുകളില്‍ നിന്നും പുറത്തുനിന്നുമായാണ് ബാക്കി തുക ലഭിച്ചത്. മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റില്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രം 'രോമാഞ്ചം' ബോക്സ് ഓഫീസില്‍ വിസ്മയം തീര്‍ക്കുകയാണ്.
ഈ വര്‍ഷം ഫെബ്രുവരി മൂന്നിന് ആണ് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്തതിന് ശേഷം ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍ എന്നിവ 'രോമാഞ്ച'ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു.
ROMANCHAM NEW