കാലിഫോര്‍ണിയ : അത്താഴവിരുന്നിനിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് രണ്ട് കുട്ടികളുടെ മാതാവിനെ രണ്ട് കുട്ടികളുടെ മുന്‍പില്‍ വെച്ച് പിതാവ് വെടിവച്ചു കൊലപ്പെടുത്തിയത്. ഫിലിപ്പിനോ അമേരിക്കനാണു കൊല്ലപ്പെട്ട മാതാവ്
.
മാര്‍ച്ച് 6 ന് കാലിഫോര്‍ണിയയിലെ ഡാലി സിറ്റിയില്‍ 3 ഉം 4 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഫ്രാന്‍സെസ് കേന്ദ്ര ലൂസെറോയെ (27) ഭര്‍ത്താവ് റോമിയര്‍ നരാഗ് 27 വെടിവച്ചത്
രാത്രി 7.30ഓടെ വീട്ടില്‍ വെച്ച് ലൂസെറോ 9 മില്ലിമീറ്റര്‍ തോക്കുപയോഗിച്ച് നരഗ് വെടിവെച്ചുകൊന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലൂസെറോക്കു നാല് തവണ വെടിയേറ്റതായും താമസിയാതെ നരഗിനെ അറസ്റ്റ് ചെയ്തതായും ഡെയ്ലി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു .
കൊലപാതകം, കുട്ടികളെ അപായപ്പെടുത്തല്‍, വാഹനത്തില്‍ തോക്ക് ഒളിപ്പിച്ച് വെച്ചത്, ആയുധം ഒളിപ്പിച്ച് വെച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നരഗ് ഇപ്പോള്‍ മാഗ്വെയര്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ജയിലില്‍ കഴിയുകയാണ്, സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16 ന് കോടതിയില്‍ ഹാജരാകും.അവരുടെ രണ്ട് കുട്ടികള്‍ മാതാവിന്റെ കുടുംബത്തിന്റെ സംരക്ഷണയിലാണ്.
പി പി ചെറിയാന്‍