Image

പുക  ഉയരുമ്പോള്‍ (കവിത  : ജോയി പാരിപ്പള്ളില്‍)

ജോയി പാരിപ്പള്ളില്‍ Published on 14 March, 2023
പുക  ഉയരുമ്പോള്‍ (കവിത  : ജോയി പാരിപ്പള്ളില്‍)

പുക ഉയരുന്നേ പുക പടരുന്നേ
പുകയുടെ ചുരുളുകള്‍ നിറയുന്നേ
പുകയുടെ
പൊരുളൊന്നറിയാതിന്ന്
ചുമയില്‍ നെഞ്ചുകള്‍ തകരുന്നേ..

ചുമയുടെ മാറാവ്യാധിപ്പുഴയില്‍
നഗരം മുങ്ങി മരിക്കുന്നേ
പുകയുടെ ഇരുളില്‍ കണ്ണും ചിമ്മി
സൂര്യന്‍ പോലും മറയുന്നേ..

ബ്രഹ്‌മപുരത്തെ പുകയുടെ മാരക-
ബ്രഹ്‌മാസ്ത്രങ്ങള്‍
നിപതിക്കുമ്പോള്‍
'മാസ്‌ക് 'ധരിക്കും മന്ത്രിപരിഷകള്‍
കണ്ണീര്‍ വാര്‍ത്ത് രസിക്കുന്നേ..!

നോട്ടിന്‍ കെട്ടുകള്‍ കീശയിലാക്കി
നേതാക്കന്മാര്‍ മറയുമ്പോള്‍
നന്മകള്‍ അന്ന് നിറഞ്ഞൊരു നാട്ടില്‍
നമ്മള്‍ 'പിണമായി ' മാറുന്നേ..

'കൊച്ചി'യില്‍ നിന്നും ഉച്ചത്തില്‍ നാം
ചൂരല്‍ വടികള്‍  ഉയര്‍ത്തീടേണം
അധികാരത്തിന്‍ ചെങ്കോലെല്ലാം
ക്രോധപ്പുഴയിലൊഴുക്കീടേണം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക